പോർട്രയിറ്റ് ഓഫ് ബിയാ ഡ മെഡിസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Portrait of Bia de' Medici എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Portrait of Bia de' Medici
കലാകാരൻAgnolo Bronzino
വർഷംcirca 1542
MediumOil on wood
അളവുകൾ64 cm × 48 cm (25 in × 19 in)
സ്ഥാനംUffizi, Florence

ഏകദേശം 1542-ൽ അഗ്നോളോ ബ്രോൺസിനോയുടെ തടിയിൽ ചിത്രീകരിച്ച എണ്ണ-ടെമ്പറ ചിത്രമാണ് പോർട്രയിറ്റ് ഓഫ് ബിയാ ഡ മെഡിസി. [1]ഈ ചിത്രം ഇപ്പോൾ ഫ്ലോറൻസിലെ ഉഫീസിയിൽ സൂക്ഷിച്ചിരിക്കുന്നു. വളരെക്കാലം ഈ ചിത്രം മ്യൂസിയത്തിന്റെ ഹൃദയഭാഗത്ത് ട്രിബ്യൂണയിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ 2012 മുതൽ ഈ ചിത്രം നൂവോ ഉഫിസിയുടെ 'സെയിൽ റോസ്സെ'യിലേക്ക് മാറ്റിയിരുന്നു. പോണ്ടോർമോയുടെ രണ്ടാമത്തെ ചിത്രമാണ് ബിയ ഡി മെഡിസി എന്ന് പ്രദർശനത്തിൽ വാദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ തിരിച്ചറിയൽ തർക്കത്തിലാണ്.

വിവരണം[തിരുത്തുക]

മെഡിസിയുടെ മരണശേഷം പിതാവ് മരണാനന്തരചടങ്ങിൻറെ ഭാഗമായി അഗ്നോളോ ബ്രോൺസിനോയെ ഈ ചിത്രം വരയ്ക്കാൻ ഏൽപ്പിച്ചതായി പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു. 48 സെന്റിമീറ്റർ വീതിയും, 63 സെന്റീമീറ്റർ നീളവുമുള്ള ഈ ചിത്രം തടിയിൽ ടെമ്പറ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.[2]ഫ്ലോറൻസിലെ ഗാലേരിയ ഡിഗ്ലി ഉഫിസിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രസിദ്ധമായ ഈ ചിത്രത്തിൽ, ബിയ തന്റെ പിതാവിന്റെ മുഖഭാഗചിത്രവുമായി ഒരു മെഡൽ ധരിച്ചിരിക്കുന്നു. ഇത് പിതാവുമായി ബിയയ്ക്കുള്ള ബന്ധം ഉറപ്പിച്ചുപറയുന്നു.[3]

കുട്ടിയുടെ യഥാർത്ഥ നീളത്തിന്റെ പകുതിയിൽ ഒരു കസേരയിൽ ഇരിക്കുന്നതായി ബ്രോൻ‌സിനോ ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രത്തിനുതൊട്ടുമുമ്പ് ചിത്രീകരിച്ച പോർട്രെയിറ്റ് ഓഫ് ലുക്രേസിയ പാൻസിയാറ്റിച്ചി എന്ന ചിത്രത്തിൽ ചിത്രകാരൻ ചിത്രീകരിച്ചിരിക്കുന്ന കൈ ചലനത്തിന്റെ രീതി രണ്ടുചിത്രങ്ങളിലും സാമ്യതപുലർത്തുന്നു. കഥാപാത്രം എഴുന്നേൽക്കാൻ പോകുന്നതുപോലെ, തീവ്രവും എന്നാൽ വികാരരഹിതവുമായി കാഴ്ചക്കാരനു നേരെ നോക്കുന്നു. മുഖം നീലനിറത്തിലുള്ള പശ്ചാത്തലത്തിൽ പ്രകാശിപ്പിക്കുകയും എടുത്തുകാണിക്കുകയും ചെയ്യുന്നു. അതേസമയം മങ്ങിയ വെളിച്ചവും ശക്തമായ ചിയറോസ്കുറോ ശൈലിയുടെ അഭാവവും വിഷയത്തിന്റെ നിറം സുഗമമാക്കുകയും കുട്ടിയുടെ സവിശേഷതകൾക്ക് കൂടുതൽ അനുയോജ്യതയും നൽകുന്നു. ശരീരവർണ്ണം ഇളം വെളുപ്പായതിനാൽ ബ്രോൻസിനോ തന്റെ മരണ മാസ്ക് ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നു.[4]

ബിയ അവളുടെ നെറ്റിക്ക് നടുവിൽ മുടി രണ്ടായി പിളർത്തിയിരിക്കുന്നു. അവൾ മുത്തു കമ്മലുകളോടൊപ്പം ഒരു സ്വർണ്ണ മാലയിൽ ഒരു മുദ്ര അല്ലെങ്കിൽ പതക്കവും ധരിച്ചിരിക്കുന്നു. പതക്കത്തിൽ പിതാവിനെക്കുറിച്ചുള്ള ചെറു വിവരണം നൽകിയിരിക്കുന്നു.[5] അക്കാലത്ത് ഫ്ലോറൻസിൽ കോസിമോ സ്ഥാപിച്ചുകൊണ്ടിരുന്ന സിൽക്ക് ഫാക്ടറികളിൽ നിർമ്മിച്ച നീല നിറത്തിലുള്ള സാറ്റിൻ നിറത്തിലുള്ള സ്ലീവ് ഉപയോഗിച്ചുള്ള ആഡംബരം നിറഞ്ഞ വസ്ത്രമാണ് അവൾ ധരിച്ചിരിക്കുന്നത്. വലതു കൈകൊണ്ട് അവൾ അരയിൽ നിന്നുള്ള ഒരു സ്വർണ്ണ കണ്ണിയുടെയോ ബെൽറ്റിന്റെയോ അവസാനമോ എന്നുതോന്നുന്ന ഭാഗം പിടിച്ചിരിക്കുന്നു.

ഈ ചിത്രം ഒരു ഔദ്യോഗിക സംസ്ഥാന ഛായാചിത്രമായിരുന്നില്ല, മറിച്ച് മരിച്ച കുട്ടിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായും രക്ഷയിലേക്കുള്ള പാതയിലെ പ്രചോദനവും വഴികാട്ടിയും ആയി കുടുംബത്തിന്റെ സ്വകാര്യ മുറികളിൽ തൂക്കിയിട്ടിരുന്നു.[6]കലാ ചരിത്രകാരനായ ഗബ്രിയേൽ ലാങ്‌ഡൺ വാദിക്കുന്നതുപോലെ, ബ്രോൻസിനോ കുട്ടിയെ ഒരു പ്രഭാവലയത്തിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്നു. "പ്രകാശം പുറപ്പെടുവിക്കുന്ന വെളുത്ത സാറ്റിൻ, മുത്തുകൾ" എന്നിവയിൽ "ബിയങ്ക" എന്ന അവളുടെ പേരിന്റെ ഒരു രൂപകമായി, "വെള്ള" എന്നും അവളുടെ ബാലിശമായ നിഷ്കളങ്കത്വം എന്നും അർത്ഥമാക്കുന്നു.

പെട്രാർക്കിന്റെ 'ലോറയെപ്പോലെ മരണാനന്തര ബിയ സ്വർഗത്തിൽ നിന്നും പ്രസരിക്കുന്ന ശുദ്ധീകരണ കൃപ കാഴ്ചക്കാരന് നൽകുന്നു. 2004-ലെ ദി കൾച്ചറൽ വേൾഡ് ഓഫ് എലിയോനോറ ടോളിഡോ എന്ന സമാഹാരത്തിൽ ലാംഗ്ഡൺ എഴുതി. [7]

തിരിച്ചറിയൽ[തിരുത്തുക]

A 1954 Saarland stamp of the Bia de' Medici portrait, commemorating the work of Agnolo Bronzino.

പ്രശസ്ത ചിത്രം യഥാർത്ഥത്തിൽ ബിയയുടെ ഇളയ, നിയമാനുസൃത അർദ്ധസഹോദരിയായ മരിയ ഡി മെഡിസിയെ ചിത്രീകരിക്കുന്നുവെന്ന് മൈക്ക് വോഗ്-ലൂസെൻ വാദിക്കുന്നു. ഛായാചിത്രത്തിന്റെ വിഷയം 1950 വരെ മരിയയാണെന്ന് തിരിച്ചറിഞ്ഞതായും ഛായാചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്ന മുത്തുകൾ മെഡിസിസിന്റെ ഒരു പൊതു ചിഹ്നമാണെന്നും പലപ്പോഴും വീട്ടിലെ നിയമാനുസൃതമായ വനിതാ അംഗങ്ങൾ ധരിച്ചിരുന്നതായും മെഡിസിയ - റിവിസ്റ്റ ഇന്റർ ഡിസിപ്ലിനെയർ ഡി സ്റ്റുഡി മെഡിസിയിലെ ഒരു ലേഖനത്തിൽ വോഗ്-ലെർസെൻ കുറിച്ചു. മരിയ സാൽവിയതിയുമൊത്തുള്ള പോണ്ടോർമോയുടെ പ്രശസ്തമായ ഛായാചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്ന കുട്ടി യഥാർത്ഥത്തിൽ അവളുടെ മൂത്തചെറുമകളായ ബിയയാണെന്ന് വോഗ്-ലെർസെൻ വിശ്വസിക്കുന്നു. കാരണം ആ കാലഘട്ടത്തിലെ ഗ്രൂപ്പ് ഛായാചിത്രങ്ങൾ കുടുംബാംഗങ്ങളെ അടുത്ത രക്തബന്ധമുള്ളവരുമായി ചിത്രീകരിച്ചു. സാൽ‌വിയതിയുടെ രണ്ട് ഇളയമക്കളായ മരിയയും ഇസബെല്ലയും സാൽ‌വിയതിയുടെ മരണസമയത്ത് വളരെ ചെറുപ്പമായിരുന്നു. ഛായാചിത്രത്തിലെ 5 അല്ലെങ്കിൽ 6 വയസ്സുള്ള പെൺകുട്ടികളായിരുന്നു ചിത്രീകരിച്ചിരുന്നത്.[8]

സ്വാധീനം[തിരുത്തുക]

മെഡിസിയുടെ ഏത് മകളെയാണ് ഈ ചിത്രത്തിൽ ചിത്രീകരിക്കുന്നതെങ്കിലും ചിത്രം ആധുനിക കലാകാരന്മാരെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. അമേരിക്കൻ ശിൽപി ജോസഫ് കോർണലിന്റെ 1948-ലെ ശില്പം മെഡിസി രാജകുമാരി ബ്രോൺസിനോയുടെ പെൺകുട്ടിയുടെ ചിത്രവുമായി സംയോജിപ്പിക്കുന്നു. മെഡിസി കുടുംബത്തിലെ അംഗങ്ങളെ ചിത്രീകരിക്കുന്ന ഒരു പരമ്പരയിലെ ശില്പം, മങ്ങിയതും കടുത്ത നീല ഗ്ലാസ് പാളിക്ക് പിന്നിലും ഉള്ള ഇരുണ്ട തടി പെട്ടിയിൽ ബ്രോൻസിനോയുടെ ഛായാചിത്രത്തിന്റെ ഇനാമൽഡ് പുനർനിർമ്മാണം കാണിക്കുന്നു. പ്രധാന ഛായാചിത്രത്തിന്റെ ഇരുവശത്തും ഗ്ലാസിന് പുറകിലും ഒരേ ഛായാചിത്രത്തിന്റെ ചെറിയ വിഗ്നെറ്റ് പുനർനിർമ്മാണമുണ്ട്. പെൺകുട്ടിയുടെ ചിത്രത്തിന് ചുവടെ, പുൾഔട്ട് ഡ്രോയറിൽ, ഒരു കാലത്ത് അവളുടെ വീടായിരുന്ന ഫ്ലോറൻസിലെ കൊട്ടാരത്തിന്റെ ഒരു ഭാഗവും ഒരു ഫ്ലോർ പ്ലാനും കാണാം. ഒരു സ്വകാര്യ കളക്ടറുടെ ഉടമസ്ഥതയിലുള്ള ഈ ശില്പം സ്മിത്‌സോണിയൻ അമേരിക്കൻ ആർട്ട് മ്യൂസിയത്തിൽ കോർണലിന്റെ ആദ്യകാല സൃഷ്ടിയുടെ സമീപകാല അവലോകനത്തിനിടയിൽ പ്രദർശിപ്പിച്ചിരുന്നു. [9][10]

ബിയ ഡി മെഡിസി[തിരുത്തുക]

ടസ്കാനിയിലെ ഗ്രാൻഡ് ഡ്യൂക്ക് കോസിമോ ഐ ഡി മെഡിസിയുടെ അവിഹിത മകളാണ് ബിയാങ്ക ഡി മെഡിസി അല്ലെങ്കിൽ ബിയ ഡി മെഡിസി (സി. 1536 - 1 മാർച്ച് 1542). ബിയയുടെ അമ്മയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. പക്ഷേ കോസിമോ ബിയക്ക് ജന്മം നൽകിയപ്പോൾ പതിനാറിൽ കൂടുതൽ പ്രായമുണ്ടായിരുന്നില്ല. എഡ്ജ്കുമ്പെ സ്റ്റാലിയുടെ ദി ട്രാജഡീസ് ഓഫ് ദി മെഡിസി പ്രകാരം, ചില കഥകളിൽ പെൺകുട്ടിയുടെ അമ്മ ട്രെബിയോയിൽ നിന്നുള്ള ഒരു ഗ്രാമീണ പെൺകുട്ടിയാണെന്നും അവിടെ അവരുടെ ആദ്യത്തെ വില്ലകളിലൊന്ന് മെഡിസിസ് നിർമ്മിച്ചതായും മറ്റുള്ളവർ ഫ്ലോറൻസിൽ നിന്നുള്ള ഒരു സൗമ്യസ്ത്രീയാണെന്നും പറയുന്നു. പെൺകുട്ടിയുടെ അമ്മയുടെ വിവരങ്ങൾ കോസിമോ ഒന്നാമനും പെൺകുട്ടിയുടെ പിതാമഹയായ മരിയ സാൽവിയതിക്കും മാത്രമേ അറിയൂ. പക്ഷേ ബിയ കോസിമോയുടെ മകളാണെന്ന് സമ്മതിച്ചെങ്കിലും സാൽവിയതി അത് വെളിപ്പെടുത്താൻ വിസമ്മതിച്ചു.

കൊച്ചു പെൺകുട്ടിയെ ലാ ബിയ എന്നാണ് വിളിച്ചിരുന്നതെങ്കിലും ചുരുക്കി ബാംബിന (ചെറിയ പെൺകുട്ടി അല്ലെങ്കിൽ കുഞ്ഞ്) എന്ന് വിളിച്ചിരുന്നതായും സ്റ്റാലി എഴുതി. ഈ പേര് ബിയങ്കയുടെ ഹ്രസ്വമായിരിക്കാം. വിവാഹശേഷം കൊട്ടാരത്തിലെ ബിയങ്കയുടെ സാന്നിധ്യം സഹിക്കാൻ പിതാവിന്റെ പുതിയ ഭാര്യ എലിയോനോറ ടോളിഡോ വിസമ്മതിച്ചതായി സ്റ്റാലി എഴുതി. അതിനാൽ കോസിമോ അവളെ ഫ്ലോറൻസിന് വടക്ക് മുത്തശ്ശിയുടെ മുഖ്യ വസതിയായ വില്ല ഡി കാസ്റ്റെല്ലോയിലേക്ക് അയച്ചു. [11]എന്നിരുന്നാലും, കൂടുതൽ വിശ്വസനീയമായ മറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അവളുടെ രണ്ടാനമ്മ "അവളെ വളരെ സ്നേഹത്തോടെ വളർത്തി.[12] അവളുടെ പിതാമഹ കോസിമോ ഒന്നാമന്റെ എല്ലാ കുട്ടികളുടെയും നഴ്സറികളുടെ മേൽനോട്ടം വഹിച്ചു. കോസിമോയുടെ അവിഹിത മകൾ മാത്രമല്ല, മറ്റുള്ള കുട്ടികളും വില്ല ഡി കാസ്റ്റെല്ലോയിൽ കൂടുതൽ സമയം ചെലവഴിക്കുകയും നഴ്‌സുമാർ വളർത്തുകയും ചെയ്തു. മാതാപിതാക്കളുമായി ദൈനംദിന സമ്പർക്കം പുലർത്തുകയും കോസിമോയും എലിയോനോറയും അവരുടെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കേൾക്കുകയും അവരുടെ വിദ്യാഭ്യാസത്തിനുള്ള വഴികൾ, അവരുടെ ജീവിത ക്രമീകരണം, അവർ ധരിക്കുന്ന വസ്ത്രങ്ങൾ എല്ലാം ക്രമീകരിച്ചിരുന്നു. പ്രായത്തിൽ തന്നോട് അടുപ്പമുള്ള ഡ്യൂക്ക് ഓഫ് ഫ്ലോറൻസായ അലൻസാൻഡ്രോ ഡി മെഡിസിയുടെ അവിഹിത മകളായ ജിയാലിയ ഡി മെഡിസിയുമായി ബിയ തന്റെ നഴ്സറി പങ്കിട്ടു. മുത്തശ്ശിയെയും നഴ്സുമാരെയും ഹാസ്യജനകമായി രസിപ്പിച്ച, അവൾ ഉത്സാഹഭരിതമായ, സ്നേഹവതിയായ ഒരു കൊച്ചു പെൺകുട്ടിയായി വളർന്നു.[13]ബിയയുടെ പിതാവ് തന്റെ ആദ്യജാത ശിശുവിനെ സ്നേഹിച്ചിരുന്നു. അവളുടെ മുത്തശ്ശി മരിയ സാൽവിയതി വളരെ വാത്സല്യത്തോടെ പറഞ്ഞു, “ഞങ്ങളുടെ രാജസദസ്സിലെ ആശ്വാസമാണ് ഈ കൊച്ചു പെൺകുട്ടി.[12]

1542 ഫെബ്രുവരിയിൽ ബിയയ്ക്കും അവളുടെ കസിൻ ജിയൂലിയയ്ക്കും അതിവേഗം പനി പിടിപെട്ടു. അതിൽ നിന്ന് ജിയൂലിയ സുഖം പ്രാപിച്ചുവെങ്കിലും ബിയയ്‌ക്ക് സുഖം പ്രാപിക്കാനായില്ല. ബിയയുടെ ആരോഗ്യനില വഷളായതായി അദ്ദേഹത്തിന്റെ അമ്മ മരിയ സാൽ‌വിയതിയിൽ നിന്ന് ദിവസേന റിപ്പോർട്ടുകൾ കോസിമോക്ക് ലഭിച്ചു. ഫെബ്രുവരി 25 നും ഫെബ്രുവരി 28 നും ഇടയിൽ കുട്ടി കൂടുതൽ ക്ഷീണിതയായി. ഒടുവിൽ 1542 മാർച്ച് 1 ന് ബിയ മരിച്ചു. സാൻ ലോറൻസോയിലെ മെഡിസി കുടുംബ നിലവറയിൽ അവളെ സംസ്കരിച്ചു.[14]

ബിയ മരിച്ച് ആറുമാസത്തിനുശേഷം അവളുടെ നിയമാനുസൃത അർദ്ധസഹോദരി ഇസബെല്ല ഡി മെഡിസി ജനിച്ചപ്പോൾ, മറ്റൊരു മകളെ കിട്ടിയതിൽ പിതാവ് സന്തോഷിച്ചു. ഭാര്യയ്ക്ക് രണ്ടാമത് മകനെ ലഭിക്കാതിരുന്നതിൽ സമകാലികർ അദ്ദേഹത്തെ ആശ്വസിപ്പിച്ചിരിക്കാം. പകരം ബിയയുടെ നഷ്ടത്തിൽ അദ്ദേഹം എങ്ങനെ ദുഃഖിച്ചുവെന്ന് അറിഞ്ഞുകൊണ്ട് അവളുടെ ജനനത്തെ അഭിനന്ദിച്ചു. സ്വർഗത്തിൽ തന്നോടൊപ്പം ചേരാൻ താൻ ദൈവം എടുത്ത കുഞ്ഞിന് പ്രതിഫലമായി ദൈവം നിങ്ങൾക്ക് സമ്മാനിച്ച സുന്ദരിയായ പെൺകുഞ്ഞിനെ അഭിനന്ദിക്കുന്നു. "ഇസബെല്ലയുടെ ജനനത്തിനുശേഷം പൗലോ ജിയോവിയോ എഴുതി.[15]ബിയയുടെയും ഇസബെല്ലയുടെയും ഛായാചിത്രങ്ങളുടെ ഒരു താരതമ്യം, ബാല്യകാലം കഴിഞ്ഞാണ് ജീവിച്ചിരുന്നതെങ്കിൽ, ബിയ തന്റെ അർദ്ധസഹോദരി ഇസബെല്ലയുമായി സാമ്യമുണ്ടാകുമായിരുന്നു. അവളുടെ ചുവപ്പ് കലർന്ന മുടിയും തവിട്ട് നിറമുള്ള കണ്ണുകളും സുന്ദരമായ സവിശേഷതകളും ഇസബെല്ലയുമായി പങ്കിട്ടു.[16]

പോണ്ടോർമോ പെയിന്റിംഗ്[തിരുത്തുക]

മരിയ സാൽ‌വിയതി ജിയൂലിയ ഡി മെഡിസി അല്ലെങ്കിൽ ബിയ ഡി മെഡിസിയോടൊപ്പം[17] പോണ്ടോർമോന്റെ ഛായാചിത്രത്തിൽ, സി. 1537 അല്ലെങ്കിൽ 1542;[17] ഓയിൽ പാനൽ, ബാൾട്ടിമോർ, വാൾട്ടേഴ്‌സ് ആർട്ട് മ്യൂസിയം.

വാൾട്ടർ ആർട്ട് മ്യൂസിയവും നാഷണൽ എൻ‌ഡോവ്‌മെന്റ് ഫോർ ഹ്യൂമാനിറ്റീസ് സ്പോൺസർ ചെയ്യുന്ന സ്കോളർഷിപ്പും അനുസരിച്ച് കുട്ടിയുടെ തിരിച്ചറിയൽ പോണ്ടോർമോയുടെ ഛായാചിത്രത്തിൽ ഗിയൂലിയ ഡി മെഡിസി ആയിരിക്കുമെന്ന് കണ്ടെത്തുന്നു.[18][19][20]എന്നിരുന്നാലും, മരിയ വോൾട്ട്-ലെർസെൻ മെഡിസിയ - റിവിസ്റ്റ ഇന്റർ ഡിസിപ്ലിനെയർ ഡി സ്റ്റുഡി മെഡിസിയിലെ ഒരു ലേഖനത്തിൽ മരിയ സാൽവിയതിയുമൊത്തുള്ള ഛായാചിത്രത്തിലുള്ള കുട്ടി യഥാർത്ഥത്തിൽ സാൽവിയതിയുടെ ചെറുമകൾ ബിയ ഡി മെഡിസിയാണെന്ന് വാദിക്കുന്നു. പ്രായപൂർത്തിയായ ഗിയൂലിയ ഡി മെഡിസിയുടെ ഛായാചിത്രവുമായി കുട്ടിക്ക് സാമ്യമില്ലെന്നും മരിയ സാൽ‌വിയതിയും ഗിയൂലിയയും തമ്മിലുള്ള ബന്ധം ഒരു ഛായാചിത്രത്തിലുൾപ്പെടാൻ പര്യാപ്തമല്ലെന്നും അവർ വിശ്വസിക്കുന്നു. മിക്ക ഗ്രൂപ്പ് ഛായാചിത്രങ്ങളും അടുത്ത രക്തബന്ധമുള്ള കുടുംബാംഗങ്ങളായിരുന്നു.[21]

ചില കലാചരിത്രകാരന്മാർ ഒരിക്കൽ കുട്ടിയെ കോസിമോ ഐ ഡി മെഡിസി എന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ഇത് ഗിയൂലിയയായി അംഗീകരിക്കപ്പെടുന്നു. ഛായാചിത്രത്തിലെ കുട്ടി ഒരു ആൺകുട്ടിയേക്കാൾ ഒരു കൊച്ചു പെൺകുട്ടിയായി കാണപ്പെടുന്നു. അവളുടെ മുഖഭാവം ഉത്കണ്ഠാകുലമാണ്. ഒരു വിധവയ്ക്ക് അനുയോജ്യമായ രീതിയിൽ വസ്ത്രം ധരിച്ച മരിയ സാൽവിയതി, ദുർബലയായ കുട്ടിയെ തന്റെ ഭാഗത്ത് ചേർത്ത് നിർത്തുന്നു. കലാചരിത്രകാരൻ ഗബ്രിയേൽ ലാങ്‌ഡൺ വാദിക്കുന്നത്, അദ്ദേഹത്തിന്റെ ആദ്യകാലം മുതൽ തന്നെ ശക്തമായ നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ കുടുംബം മുൻകൂട്ടികണ്ടിരുന്ന കോസിമോയുടെ കുട്ടിയിൽനിന്നും ഛായാചിത്രത്തിലെ പെൺകുട്ടിയുടെ പെരുമാറ്റം പ്രതീക്ഷിച്ചതിലും വ്യത്യസ്തമാണെന്നാണ്. കോസിമോ ഒന്നാമന്റെ മുൻഗാമിയായ അനാഥയായ മകളെ സ്നേഹപൂർവ്വം വളർത്തിക്കൊണ്ട്, മാതൃകാപരമായ വിധവയായി തന്റെ അമ്മയെ ചിത്രീകരിക്കുന്ന ഒരു ചിത്രം കമ്മീഷൻ ചെയ്യുന്നത് കോസിമോ ഒന്നാമന്റെ നേട്ടമായിരിക്കും. കുട്ടിയുടെ ചുണ്ടുകൾ, വൃത്താകൃതിയിലുള്ള മൂക്ക്, ചുരുണ്ട ചുവപ്പ് നിറമുള്ള മുടി എന്നിവയും കോസിമോയുടെ കുട്ടിക്കാലത്ത് അറിയപ്പെടുന്ന ഛായാചിത്രങ്ങളുമായി സാമ്യത പുലർത്തുന്നില്ല. എന്നിരുന്നാലും അവ യുവ അലസ്സാൻഡ്രോയുടെ ഛായാചിത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കാലയളവിൽ രാജസദസ്സിൽ ഉണ്ടായിരുന്ന തുല്യപ്രായത്തിലുള്ള മറ്റ് പെൺകുട്ടികളും ഛായാചിത്രത്തിലെ കുട്ടിയോട് സാമ്യമുള്ളവരല്ല. നവോത്ഥാന കാലഘട്ടത്തിലെ യൂറോപ്പിലെ ആഫ്രിക്കൻ, യൂറോപ്യൻ വംശജരുടെ ഒരു പെൺകുട്ടിയുടെ ആദ്യചിത്രമാണിത്.[22] മേരിലാൻഡിലെ ബാൾട്ടിമോറിലെ വാൾട്ടേഴ്‌സ് ആർട്ട് മ്യൂസിയത്തിന്റെ സ്ഥിരം ശേഖരത്തിലാണ് ഈ ചിത്രം കാണപ്പെടുന്നത്. ഇസബെല്ല അല്ലെങ്കിൽ മരിയ പോലുള്ള മറ്റ് സ്ത്രീകളുമായും ഛായാചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Uffizi Gallery
  2. "Agnolo Bronzino :: Biography ► Virtual Uffizi". Retrieved 6 October 2016.
  3. Murphy (2008), p. 17.
  4. Murphy (2008), p. 32.
  5. Murphy (2008), p. 17.
  6. Langdon (2006), p. 103.
  7. Eisenbichler (2004), p. 49.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-02. Retrieved 2019-07-27.
  9. Artchive.com
  10. ""Joseph Cornell: Navigating the Imagination" (January 5, 2008), ARTiculations, Smithsonian.com". Archived from the original on 2008-10-24. Retrieved 2019-07-27.
  11. Staley, Edgcumbe. The Tragedies of the Medici. Archived 2007-12-17 at the Wayback Machine.
  12. 12.0 12.1 Murphy (2008), p. 17.
  13. Langdon (2006), p. 99.
  14. Langdon (2006), p. 100.
  15. Murphy (2008), p. 18.
  16. Murphy (2008), p. 32.
  17. 17.0 17.1 Vogt-Lüerssen, Maike: The True Faces of the Daughters and Sons of Cosimo I de' Medici
  18. http://art.thewalters.org/detail/26104/portrait-of-maria-salviati-de-medici-with-giulia-de-medici/
  19. http://www.artnews.com/2012/10/25/image-of-africans-in-western-art/
  20. http://www.neh.gov/humanities/2013/januaryfebruary/feature/faces-the-renaissance
  21. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-02. Retrieved 2019-07-27.
  22. Langdon (2006), p. 40

ബിബ്ലിയോഗ്രാഫി[തിരുത്തുക]

  • AA.VV., Galleria degli Uffizi, collana I Grandi Musei del Mondo, Roma 2003.
  • Langdon, Gabrielle (2006). Medici Women: Portraits of Power, Love, and Betrayal. University of Toronto Press. ISBN 0-8020-3825-5
  • Eisenbichler, Konrad (2004). The Cultural World of Eleanora Di Toledo. Ashgate Publishing, Inc. ISBN 0-7546-3774-3
  • Murphy, Caroline P. (2008). Murder of a Medici Princess. USA: Oxford University Press. ISBN 0-19-531439-5
  • Staley, Edgcumbe. The Tragedies of the Medici.
  • Vogt-Lüerssen, Maike. The True Faces of the Daughters and Sons of Cosimo I de' Medici
  • Schultes, Lothar (2017). Der Tod und das Mädchen – Bia oder Maria de' Medici? In: Mitteilungen der Gesellschaft für vergleichende Kunstforschung in Wien, 69, Nr. 1/2, Febr. 2017, 1–6.

പുറം കണ്ണികൾ[തിരുത്തുക]