പൂചി ശ്രീനിവാസ അയ്യങ്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poochi Srinivasa Iyengar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീത ഗായകനും സംഗീതരചയിതാവുമായിരുന്നു രാമനാഥപുരം ശ്രീനിവാസ അയ്യങ്കാർ എന്നറിയപ്പെടുന്ന പൂചി ശ്രീനിവാസ അയ്യങ്കാർ (1860 - 1919). 1860 ഓഗസ്റ്റ് 16 ന് തമിഴ്‌നാട്ടിലെ രാമനാഥപുരത്താണ് അദ്ദേഹം ജനിച്ചത്. പട്ടണം സുബ്രഹ്മണ്യ അയ്യരുടെ കീഴിൽ അദ്ദേഹം സംഗീതം അഭ്യസിച്ചു. ത്യാഗരാജസ്വാമികളുടെ ശിഷ്യപരമ്പരയിൽപ്പെട്ട ശ്രീനിവാസ അയ്യങ്കാർക്ക് അരിയകുടി രാമാനുജ അയ്യങ്കാർ ഉൾപ്പെടെ ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. നൂറിലധികം കൃതികൾ രചിച്ച ശ്രീനിവാസ അയ്യങ്കാർ തന്റെ രചനകളിൽ ശ്രീനിവാസ എന്ന മുദ്ര ഉപയോഗിച്ചു. 1919 ജൂലൈ 20 ന് അദ്ദേഹം അന്തരിച്ചു.[1][2][3]

ശ്രീനിവാസ അയ്യങ്കാരുടെ പേരിനൊപ്പമുള്ള "പൂചി" എന്ന വാക്കിനെക്കുറിച്ച് പല അനുമാനങ്ങളുമുണ്ട്. "പൂചി" എന്നതിന്റെ അർത്ഥം 'പ്രാണികൾ' എന്നാണ്. അദ്ദേഹത്തിന്റെ രാഗ വിപുലീകരണം ഒരു വണ്ടിന്റെ ഹമ്മിംഗിനോട് സാമ്യമുള്ളതാണെന്നാണ് ഒരു വാദം. അല്ലെങ്കിൽ അദ്ദേഹം ശരീരത്തിൽ ചന്ദനലേപനം പ്രയോഗിക്കാറുണ്ടെന്നും 'പൂച്ചു' എന്ന തമിഴ് പദം 'പൂചി' ആയി മാറിയെന്നും മറ്റൊരു വാദം. തേനീച്ചയെപ്പോലുള്ള അശ്രാന്തമായ പ്രവർത്തനത്തിനാണ് 'പൂചി' എന്നറിയപ്പെട്ടിരുന്നതെന്ന് മറ്റാരനുമാനമുണ്ട്. എന്നാൽ യഥാർത്ഥ കാരണം അവ്യക്തമാണ്.[4]

രചനകൾ[തിരുത്തുക]

രചന രാഗം താളം ഭാഷ
അനുദിനമുനു കാവുമയ്യ ബേഗഡ രൂപകം തെലുങ്ക്
നിന്നു കോരിയുന്നനു രാ നിധില ലോക നായക മോഹനം ആദി തെലുങ്ക്
നേര നമ്മിതി നെയ്യാനിത്യ മുഗ നിന്നു കാനഡ ആദി തെലുങ്ക്
സാമജവരദ ശുദ്ധസാവേരി തെലുങ്ക്
സദ്ഗുരു സ്വാമികി രീതിഗൗള തെലുങ്ക്
സരഗുണ പാലിമ്പ സമയമു കേദാരഗൗള ആദി തെലുങ്ക്
പരമപാവന രാമ.. പൂർവി കല്യാണി ആദി തെലുങ്ക്
സാമി നിന്നെ ഹിന്ദോളം ആദി തെലുങ്ക്
നീ പടാമുലെ ഗതിയാനി നവരസ കന്നഡ ആദി തെലുങ്ക്
വനജക്ഷിരോ കല്യാണി ആദി തെലുങ്ക്

അവലംബം[തിരുത്തുക]

  1. "Royal Carpet Carnatic Composers: Ramanadapuram (Puchi) Srinivasa Iyengar". Retrieved 2021-07-22.
  2. "Two Illustrious composers: Poochi Srinivasa Iyengar and Mysore Vasudevacharya". Retrieved 2021-07-22.
  3. "POOCHI SRINIVASA IYENGAR | Devotees" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-03-25. Retrieved 2021-07-22.
  4. [1]