പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pontifical Oriental Institute എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യുട് 
തരംപൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യുട്
സ്ഥാപിതം1917 (1917)
സ്ഥാപകൻബെനഡിക്ട് XV മാർപ്പാപ്പ
അക്കാദമിക ബന്ധം
ഗ്രിഗോറിയൻ സർവകലാശാല
ചാൻസലർലെയോനാദ്രോ സാന്ദ്രി
റെക്ടർറവ. ഡേവിഡ് നാസർ എസ്. ജെ.
350
സ്ഥലംസാന്ത മരിയ മജോരെ സത്വരം, 7
00185 റോമാ, ഇറ്റലി 
വെബ്‌സൈറ്റ്Orientale

ഉന്നത വിദ്യാഭ്യാസാർത്ഥം റോമിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു കത്തോലിക്കാ സ്ഥാപനമാണ് പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് (ഓറിയന്താലേ). പൗരസ്ത്യ ക്രൈസ്തവസഭകൾക്കായുള്ള ഉന്നത വിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി കുറഞ്ഞത് ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പയുടെ[1] കാലം മുതൽക്കുതന്നെ കത്തോലിക്കാസഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെട്ടതായിരുന്നു. എന്നാൽ ഈ ലക്‌ഷ്യം സാക്ഷാത്കരിക്കപ്പെട്ടത് 1917-ൽ ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപ്പാപ്പയുടെ (1914-1921) കാലത്താണ്. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയുടെയും (1551 ൽ സ്ഥാപിതമായത്) റോമിലെതന്നെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (1909 ൽ സ്ഥാപിതമായി) സഹചരതയുടെ (കൺസോർഷ്യം) ഭാഗമാണ് ഓറിയന്താലേ. ഈ മൂന്ന് സ്ഥാപനങ്ങളുടെയും നടത്തിപ്പുകാർ ഈശോസഭക്കാർ (ജെസ്യൂട്ട്സ്) ആണ്. ഓറിയന്താലേ പരിശുദ്ധ സിംഹാസനത്തെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, അതിന്റെ ഭരണനേതൃത്വം ഭരമേല്പിക്കപ്പെട്ടിരിക്കുന്നതു ഈശോസഭയുടെ മേലാണ്. അതിനാൽ റോമിലെ പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെ തലവൻ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂറ്റിന്റെ അധ്യക്ഷൻ ആയിരിക്കുമ്പോൾ അതിന്റെ വൈസ് ചാൻസലർ ഈശോസഭയുടെ സുപ്പീരിയർ ജനറലാണ്. അതേസമയം ഇൻസ്റ്റിറ്റ്യൂറ്റിന്റെ അക്കാദമിക പരിപാടികൾക്ക് അംഗീകാരം നൽകുന്നത് റോമിലെ കത്തോലിക്കാ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘമാണ്.

2018-2019 അധ്യയന വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണം: പൗരസ്ത്യ സഭാശാസ്ത്രങ്ങളുടെ (എസ്.ഇ.ഒ) വിഭാഗത്തിൽ 351; 71 പൗരസ്ത്യ കാനോനിക നിയമ (ഡി.സി.ഒ) വിഭാഗത്തിൽ; ആകെ: 422, അതിൽ 242 അതിഥി വിദ്യാർത്ഥികളാണ്. ഓരോ വർഷവും 400 ഓളം പണ്ഡിതന്മാർ ഗവേഷണ ആവശ്യങ്ങൾക്കായി ഇവിടുത്തെ ഗ്രന്ഥാലയം സന്ദർശിക്കുന്നു.

മിഷൻ[തിരുത്തുക]

ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സവിശേഷ മിഷൻ പൗരസ്ത്യ സഭകളുടെ സേവനമാണ്. “അവരുടെ പാരമ്പര്യങ്ങളുടെ നിധികുംഭങ്ങളിൽ  സംരക്ഷിച്ചിരിക്കുന്ന അപാരമായ സമൃദ്ധിയെ” (ജിപി II, ഓറിയന്താലേ ലൂമെൻ 4) കുറിച്ച് പൗരസ്ത്യസഭകളെ ബോധ്യപ്പെടുത്താനും അതുപോലെതന്നെ വളരെക്കുറച്ചു മാത്രം ഗവേഷണം നടത്തപ്പെട്ടിട്ടുള്ള ഈ സമ്പത്തിനെക്കുറിച്ചു ലത്തീൻ പാശ്ചാത്യലോകത്തിനു അറിവ് പകരുന്നതിനുമാണ്. പൗരസ്ത്യസഭകളുടെ പാരമ്പര്യങ്ങളുമായി ബന്ധമുള്ളതും അവയുടെ ദൈവശാസ്ത്രം, ആരാധനക്രമം, സഭാപിതാക്കന്മാർ, ചരിത്രം, കാനോനിക നിയമം, സാഹിത്യം, ഭാഷ, ആത്മീയത, പുരാവസ്തു ഗവേഷണം, അതുപോലെ സഭൈക്യപരവും ഭൂരാഷ്ട്രതന്ത്രപരവുമായ വിഷയങ്ങളെകുറിച്ച് ഗവേഷണം നടത്തുകയും പഠിപ്പിക്കുകയും ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയുമാണ് ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്‌ഷ്യം. അക്കാദമിക് ബിരുദം നേരത്തെ കരസ്ഥമാക്കിയിട്ടുള്ള വിദ്യാർത്ഥികൾക്ക് അവരുടെ മതപരമായ ബന്ധമോ, പാശ്ചാത്യ-പൗരസ്ത്യ, കത്തോലിക്കാ-ഓർത്തഡോക്സ് ഭേദമോ അതുപോലെ മറ്റൊരു വ്യത്യാസവും കണക്കിലെടുക്കാതെ പൗരസ്ത്യ ക്രൈസ്തവികതയെക്കുറിച്ചും, അതിനോട് ബന്ധപ്പെട്ട സഭകൾ, ദൈവശാസ്ത്രം, ആത്മീയത, ആരാധനക്രമം, നിയമം, ചരിത്രം, സംസ്കാരം, മുതലായ വിഷയങ്ങളിൽ  അവരുടെ അറിവ് പരിപോഷിപ്പിക്കുവാനും ഓറിയന്താലെ ശ്രമിക്കുന്നു. ഇവിടുത്തെ വിദ്യാർത്ഥികളിൽ  പ്രധാനമായും വരുന്നത് പൗരസ്ത്യ സഭകൾ ഉൾക്കൊള്ളുന്ന രാജ്യങ്ങളിൽനിന്നുമാണ്: മധ്യപൂർവം, കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക (ഈജിപ്ത്, എത്യോപ്യ, എറിത്രിയ), ഏഷ്യ (മെസൊപ്പൊട്ടേമിയ, കേരളം (ഇന്ത്യ)). അതുപോലെ യൂറോപ്പിൽ നിന്നും അമേരിക്കയിൽനിന്നും ധാരാളം വിദ്യാർത്ഥികളിൽ പൗരസ്ത്യ ക്രൈസ്തവികതയെകുറിച്ചു അറിയാനുള്ള താൽപ്പര്യത്തോടെ കടന്നു വരുന്നു. മേൽപ്പറഞ്ഞ ചില രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും പ്രളയത്തോടെ, പ്രവാസി സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും വരുന്നു.

ചരിത്രം[തിരുത്തുക]

ആരംഭവർഷങ്ങൾ[തിരുത്തുക]

സാന്താ മരിയ മജോരെ (ആൽബർട്ട് പിസ, 1905)

ഓറിയന്താലേയുടെ ആദ്യത്തെ താൽക്കാലിക ആസ്ഥാനം അപ്പസ്തോലിക കൊട്ടാരം വത്തിക്കാൻ, ഡീ കൺവെർട്ടെൻഡി സത്വരം, സ്‌കോസാകവല്ലി സത്വരം എന്നിവയ്ക്ക് തൊട്ടടുത്തായിരുന്നു. ഇത് പിന്നീട് വിയ ദെല്ല കോൺസിലിയാട്സീയോണെയിലേക്ക് മാറി.[2]. പിന്നീട് ഇന്നത്തെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസരത്തേക്ക് (വിയ ദെല്ല പില്ലോത്ത, 25), ഇൻസ്റ്റിറ്റ്യൂട്ട് 1926 വരെ ഹ്രസ്വമായി പുനഃസ്ഥാപിച്ചു. അതെ വർഷം ഇന്നത്തെ സ്ഥിര ആസ്ഥാനമായ സാന്ത മരിയ മജോരെ, 7-ലേക്ക് ഓറിയന്താലേ മാറ്റി സ്ഥാപിക്കപ്പെട്ടു.[3]. റോമിലെ ദേവാലയങ്ങളിൽ വച്ച് സാന്ത മരിയ മജോരെ ബസിലിക്ക പൗരസ്ത്യസഭകളെ വളരെ അടുത്ത് പ്രതിബിംബിക്കുന്നു. ഈ ദേവാലയത്തിലെ പ്രസിദ്ധമായ ഖചിതപ്പണികൾ സിക്സ്തൂസ് മൂന്നാമൻ മാർപ്പാപ്പയുടെ (432-440) കാലത്തു മൂന്നാം എഫെസോസ്‌ കൗൺസിൽ (431) സംഘടിപ്പിക്കുവാൻ വേണ്ടി ഒരുക്കിയവയാണ്. ഈ ചിത്രങ്ങൾ യേശുക്രിസ്തുവിനെ ഒരു "ആൾ" ആയി ഊന്നിപ്പറയുന്നു. ഇതിനു ആധാരമായുള്ളതു യേശുവിന്റെ അമ്മയായുള്ള മറിയമായ ദൈവമാതാവ്, അല്ലെങ്കിൽ ഗ്രീക്കുകാർ മറിയത്തെ അഭിസംബോധന ചെയ്യുന്ന തെയോതോക്കോസ്, ആണ്. ഈ ബസിലിക്കയിൽ പുൽത്തൊഴുത്തിന്റെ തിരുശേഷിപ്പ് ഉള്ളതിനാൽ ആരാധനാക്രമപരമായി ഈ ദേവാലയം അറിയപ്പെടുന്നത് "ആദ് പ്രേസേപ്പേ" (ad Praesepe), അല്ലെങ്കിൽ പുൽക്കൂടിന്റെ ദേവാലയം എന്നാണ്. അതിനുപരിയായി 869-കളുടെ അവസാനം സ്ളാവുകാരുടെ അപ്പോസ്തോലരായ വിശുദ്ധ സിറിലും മെതോഡിയസും ഈ ദേവാലയത്തിൽ അവരുടെ ആരാധനാ പുസ്തകങ്ങൾ നിക്ഷേപിച്ചു. ഇത് സൂചിപ്പിക്കുന്നത് മാർപ്പാപ്പയുടെ അനുമതിയോടെ ഒരാൾക്ക് സ്ളാവ് പശ്ചാത്തലത്തിലുള്ള ആരാധനക്രമം കൊണ്ടാടുവാൻ സാധിക്കും എന്നതാണ്. അതേസമയം ഓറിയന്താലേയുടെ എതിർവശത്തുള്ള വഴിയിൽ സാന്താ പ്രസെദേ ബസിലിക്ക നിലകൊള്ളുന്നു. ഈ ദേവാലയത്തിലെ കരോളിൻജിയാൻ ഖചിതപ്പണികൾ വിഗ്രഹഭഞ്ജനത്തിനെതിരെയുള്ള വി. പാസ്കൽ ഒന്നാമൻ മാർപ്പാപ്പയുടെ സംഘർഷങ്ങൾ അനുസ്മരിപ്പിക്കുന്നു. ഈ ദേവാലയത്തിന്റെ നിർമ്മിതി തുടരുമ്പോൾ ആണ് (817) പൗരസ്ത്യ നാട്ടിൽ വിഗ്രഹഭഞ്ജനം പൊട്ടിപ്പുറപ്പെട്ടത് എന്ന് ഓർക്കുക. ഇതിനു സമീപം കാണപ്പെടുന്ന ഒരു ഖചിത ഫലകം വി. മെതോഡിയസിന്റെ സഹോദരനായ, ഇവിടെ 869 ൽ മരണമടഞ്ഞ, വി. സിറിളിന്റെ ഓർമ്മകളെ തിരിച്ചു കൊണ്ടുവരുന്നു. ഓറിയന്താലേ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ ഭാഗമായി എല്ലാ പൗരസ്ത്യരുടെയും പ്രിയങ്കരനായ വി. അന്തോണി (ഈജിപ്തിലെ അന്തോനീസു) യുടെ ദേവാലയം സ്ഥിതി ചെയ്യുന്നു. വിശുദ്ധൻ റോമിൽ പ്രശസ്തനാണ്. ഈ ദേവാലയത്തിൽ വച്ചാണ് ആദ്യ കാലങ്ങളിൽ മൃഗങ്ങളെ ആശീർവദിക്കുന്ന ചടങ്ങു നടന്നിരുന്നത്.  പൊന്തിഫിക്കൽ റഷ്യൻ കോളേജ്  1929-ൽ പയസ് പതിനൊന്നാമൻ മാർപ്പാപ്പായാൽ (1921-1939) സ്ഥാപിക്കപ്പെട്ടതിനു ശേഷം, ഈ ദേവാലയത്തിന്റെ ഭരണച്ചുമതല നിർവ്വഹിക്കുന്നത് കോളേജിലെ അന്തേവാസികളായ ഈശോസഭക്കാരാണ്.[4].ചുരുക്കത്തിൽ പലതരത്തിലും അർത്ഥസമ്പുഷ്ടമായ ഒരു സ്ഥാനത്താണ് ഓറിയന്താലേ സ്ഥിതിചെയ്യുന്നത്.

ആദ്യ ശതാബ്ദം[തിരുത്തുക]

മോൺ. മൈക്കൽ ദെർബീഗ്ഞ്ഞി, എസ്. ജെ: റോമിലെ പൊന്തിഫിക്കൽ ഓറിയെന്റൽ ഇൻസ്റ്റിട്യൂട്ടിന്റെ ഈശോസഭക്കാരനായ ആദ്യ പ്രസിഡന്റ് (റെക്ടർ (1922-1931))

ആരംഭത്തിൽ ഓറിയന്താലേ സ്ഥാപിക്കപ്പെട്ടത് പൗരസ്ത്യസഭയുടെ തിരുസംഘത്തിനു അനുബന്ധമായ ഒരു സ്ഥാപനമായിട്ടാണ്. പക്ഷെ 1967-ൽ ഇതിന്റെ നാമധേയം പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള തിരുസംഘം എന്നായി പരിവർത്തനം ചെയ്യപ്പെട്ടു. പരിശുദ്ധ സിംഹാസനത്തിന്റെ ഈ തിരുസംഘവുമായി ബന്ധപ്പെടുത്താതെ ഓറിയന്താലേയുടെ ലക്ഷ്യവും മിഷനും മനസ്സിലാകുക അസാധ്യമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, എങ്ങനെയാണ് 1917-ലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓറിയന്താലേ സ്ഥാപിക്കപ്പെട്ടത് എന്നതിനും വിശദീകരണം ഈ വസ്തുതയാണ്. എന്താണ് ഓറിയന്താലേയുടെ സ്ഥാപനത്തിന്റെ പശ്ചാത്തലം? 1774-ൽ റഷ്യക്കാർ ഓട്ടൊമനികളെ പരാജയപ്പെടുത്തി (അന്വേഷിക്കുക: കുട്ചുക്-കൈനാജി ഉടമ്പടി). 1798-ൽ നെപ്പോളിയൻ ഈജിപ്തിൽ പ്രവേശിച്ചതോടെ പൗരസ്ത്യലോകത്തെ പ്രതിസന്ധി മൂർദ്ധന്യത്തിലായി. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഓട്ടൊമൻ സാമ്രാജ്യത്തിന്റെ അസ്തമയത്തിനു ശേഷം സാമ്രാജ്യത്തിനു കീഴിൽ ഉണ്ടായിരുന്ന ദശലക്ഷം ക്രൈസ്തവരുടെ ഭാവി എന്താകും എന്ന ചോദ്യം ഈ സാഹചര്യത്തിൽ ഉയർന്നു വന്നു. ഈ ചോദ്യം 1893-ൽ ജറുസലേമിൽ നടന്ന വി. ബലിയെകുറിച്ചുള്ള സമ്മേളനത്തിൽ ചർച്ചചെയ്യപ്പെട്ടു. പൗരസ്ത്യ കത്തോലിക്കാസഭയുടെ പാത്രിയാക്കീസുമാർ സമ്മേളനത്തിൽ മാർപ്പാപ്പയുടെ പ്രതിനിധിയായ കർദ്ദിനാൾ ബെനുവ ലാൻജിനിയോസിൻറെ മുൻപിൽ ഈ പ്രശ്‌നം അവതരിപ്പിച്ചു. കർദ്ദിനാൾ ഈ വിഷയം മാർപ്പാപ്പയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. തൽഫലമായി ലിയോ പതിമൂന്നാമൻ പൗരസ്ത്യ കത്തോലിക്കാ പാത്രിയാർക്കീസുമാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി (1894). തുടർന്ന് അപ്പസ്തോലിക ലേഖനമായ ഓറിയെന്താലിയും ദിഗ്‌നിതാസ്[5], എന്നപേരിലുള്ള പൗരസ്ത്യ കത്തോലിക്കരുടെ മാഗ്നാ കാർത്ത എഴുതപ്പെട്ടു. 1917-ലെ ഫെബ്രുവരി വിപ്ലവത്തിൽ സംഭവിച്ച റഷ്യൻ സാമ്രാജ്യത്തിന്റെ പതനത്തോടും  അതുപോലെതന്നെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അസ്തമയത്തോടും പ്രതികരിക്കാൻ മാർപ്പാപ്പ തീരുമാനിച്ചു.[6]. മുൻ പൗരസ്ത്യ തിരുസംഘത്തെ സംബന്ധിച്ച മോത്തു പ്രോപ്രിയോ "പ്രോവിദെന്തിസ് ദേയ്"[7], (1.05.1917), പ്രസിദ്ധീകരിച്ചതിലൂടെ മാർപ്പാപ്പ പൗരസ്ത്യ തിരുസംഘം സ്ഥാപിച്ചു. മറ്റൊരു മോത്തു പ്രോപ്രിയോ ആയ "ഓറിയൻതാലിസ് കാതോലിസിസ്" പ്രകാരം [8](15.10.1917), മാർപ്പാപ്പ ഓറിയൻതാലേ സ്ഥാപിച്ചു.[9]. പുതിയ തിരുസംഘത്തിന്റെ മേൽചുമതല മാർപ്പാപ്പയിൽ തന്നെ നിക്ഷിപ്തമായിരുന്നു. തിരുസംഘത്തിന്റെ തലവൻ അതിനാൽ കർദ്ദിനാൾ പദവിയുള്ള ഒരു സെക്രട്ടറി ആയിരുന്നു (അവലംബം: 1917-ലെ പിയോ-ബെനെടെക്റ്റിൻ[10] 257-ആം കാനോന കോഡെക്സ് ഇയൂറിസ് കാനോനിച്ചി[11] ഇത് വ്യക്തമാക്കുന്നു). സ്ഥാപനത്തിന്റെ മൂന്നു വർഷങ്ങൾക്കു ശേഷം ബെനഡിക്ട് പതിനഞ്ചാമൻ ക്വവോദ് നോബിസ് ഇൻ കോൺതെന്തോ എന്ന അപ്പസ്തോലിക ഭരണഘടനയിലൂടെ ബിരുദങ്ങൾ നൽകാനുള്ള അവകാശം ഓറിയൻതാലേക്കു നൽകി.[12].ആരംഭം മുതൽ ആഴത്തിലുള്ള സാധ്യതകൾ ഉള്ള ഒരു പൗരസ്ത്യ ഗ്രന്ഥാലയം വേണമെന്നു മാർപ്പാപ്പ നിർബന്ധം പിടിച്ചിരുന്നു.[13]

ബെനഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പ

ആരംഭത്തിൽ ഇവിടുത്തെ അധ്യാപകർ വിവിധ സന്ന്യാസ സഭകളിൽനിന്നുള്ളവരും അല്മായരുമായിരുന്നു. ഇവർ താഴെപറയുന്നവർ ആണ്: ഒരു വൈറ്റ് ഫാദർ, അംത്വാ ദെൽപുച്ച്‌[14] (1868-1936); അദ്ദേഹം ഓറിയൻതാലേയുടെ ആദ്യവർഷങ്ങളിൽ (1918-1919) പ്രൊ-പ്രസിഡന്റ് ആയിരുന്നു.[15]; രണ്ടു ബെനെഡിക്റ്റിനികൾ; മാർട്ടിൻ യൂഗീ (1878-1954)ഉൾപ്പെടെയുള്ള മൂന്നു അസംപ്‌ഷനിസ്റ്റുകൾ. യൂഗീ കുറച്ചു വർഷങ്ങൾ മാത്രമേ ഇവിടെ അദ്ധ്യാപകൻ ആയിരിന്നുള്ളൂ. പക്ഷെ പൗരസ്ത്യദൈവശാസ്ത്രത്തിന്റെ പ്രസിദ്ധമായ ചരിത്രം എഴുതിയത് അദ്ദേഹമാണ്. ഒരു ഡൊമിനിക്കൻ; ഒരു മേകിറ്റാറിസ്റ്; ഗുയിയെമ്മ് ദേ ജേർപ്പാനിയോൺ (1877-1948) ഉൾപ്പെടയുള്ള നാല് ഈശോസഭക്കാർ; രണ്ടു റഷ്യക്കാർ, ഒരു ഗ്രീക്കും ഒരു എത്യോപ്യനും; ഇവരെക്കൂടാതെ, മൈക്കലാഞ്ജലോ ഗുയിദി എന്ന സുപ്രസിദ്ധ ചരിത്രകാരനും ഫിലോളജിസ്റ്റും [16]ഉൾപ്പെടെയുള്ള മൂന്നു അല്മായരും. പയസ് പന്ത്രണ്ടാമൻ ഊന്നൽക്കൊടുത്തത് സ്ഥാപനം നടത്തിക്കൊണ്ടു പോകാനും പിന്നീട് അത് ഏറ്റെടുക്കുവാനുമുള്ള ഒരു സന്ന്യാസ സഭയെയാണ്. അദ്ദേഹം ഈശോസഭയെ തെരെഞ്ഞെടുത്തു. ഈശോസഭാജനറൽ ആയ വ്ലോദിമിർ ലീഡോക്കോവ്സ്കി (14.09.1922) ക്കു എഴുതിയ ഒരു കത്തിലൂടെ മാർപ്പാപ്പ ഓറിയൻതാലേയെ ഈശോസഭയെ ഏൽപ്പിച്ചു[17]. ഇത് ഓറിയൻതാലേയുടെ പൂർണ അധികാരത്തോടുകൂടിയുള്ള പ്രസിഡന്റായിരുന്ന ആൽഫ്രഡോ ഇൻഡിഫോൻസോ, ഓ. എസ്. ബി. യുടെ നിർദ്ദേശം അനുസരിച്ചായിരുന്നു. അങ്ങനെ ഓറിയൻതാലേയുടെ ആദ്യത്തെ ഈശോസഭാ പ്രസിഡന്റ്  ആയി മൈക്കൽ ദെർബിഗ്‌നി (1922-1931) നിയമിതനായി. പ്രഗല്ഭനായ അദ്ദേഹമാണ് പുതിയ പ്രസിദ്ധീകരണങ്ങൾകൊണ്ടും പുതിയ ആസ്ഥാനത്തിലേക്ക് മാറ്റിക്കൊണ്ടും ഓറിയൻതാലേക്കു പുതുജീവൻ നൽകിയത്. സങ്കീർണമായ ഒരു റഷ്യൻ മിഷന് ശേഷം അദ്ദേഹം ഉടനെ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചു. അദ്ദേഹത്തിന്റെ പിൻഗാമി എമിൽ ഹെർമാൻ (1932-1951) എന്ന ജർമ്മൻ കാനോനിക നിയമജ്ഞൻ ആയിരുന്നു. അദ്ദേഹമാണ് യുദ്ധത്തിന്റെ കാലയളവിൽ ഓറിയൻതാലേയെ നയിച്ചത്. ഒരു ബാസ്ക്ക് ദേശക്കാരനും സുപ്രസിദ്ധ പാട്രിസ്റ്റിക് പണ്ഡിതനുമായ ഇഗ്‌നാസിയോ ഓർത്തിസ് ദേ ഉർബിന (1951-1957); പ്രശസ്ത സിറിയക് പണ്ഡിതനും പിന്നീട് വത്തിക്കാൻ ലൈബ്രറിയുടെ പ്രീഫെക്ടുമായിരുന്ന അൽഫോൻസ് റേസ് (1957-1962; ഫ്ലോറെൻസു കൗൺസിലിൽ (1438-1445) വിദഗ്ദ്ധനും പിന്നീട് കൗൺസിലിന്റെ രേഖകളുടെ ഗ്രന്ഥപരിശോധകനുമായുന്ന ജോസഫ് ഗിൽ (1962-1963); വീണ്ടും ജോസഫ് ഗിൽ (1964-1967), ഗിൽ 1965-ൽ ഈശോസഭ റെക്ടർ എന്ന പദവി ആദ്യമായി വഹിച്ചു; പിന്നീട് പൗരസ്ത്യ കാനോനിക നിയമത്തിന്റെ പുനഃപരിശോധനക്കുവേണ്ടി നിയമിക്കപ്പെട്ട പൊന്തിഫിക്കൽ കമ്മീഷന്റെ  സെക്രട്ടറി ആയിത്തീർന്ന ഇവാൻ ഷുഷേക്ക് (1967-1972); ശ്രദ്ധേയനായ സഭൈക്യ ഗവേഷകൻ ആയ ജോർജസ് ദീജൈഫ് (1972-1976); മേവുഡോൺ സ്‌കൂൾ ഓഫ് റഷ്യന്റെ മുൻ റെക്ടർ ആയ എഡ്‌വാർഡ് ഹ്യൂബർ (1976-1981); പിന്നീട് ഇരുപത്തഞ്ചോളം വർഷങ്ങൾ (1983-2008) ഈശോസഭയുടെ സുപ്പീരിയർ ജനറൽ ആയി തെരെഞ്ഞെടുക്കപ്പെട്ട പീറ്റർ-ഹാൻസ് കോൺവെൻബാക്‌ (1981-1983); ഉടനെത്തന്നെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയുടെ റെക്ടർ ആയി നിയമിതനായ ഗില്ലസ് പെലാൻഡ്  (1984-1986); ടോക്യോയിലെ സോഫിയ യൂണിവേഴ്സിറ്റിയുടെ റെക്ടറായും റഷ്യൻ ഫിലോസഫിയിൽ വിദഗ്ദ്ധനുമായും അറിയപ്പെടുന്ന ജിനോ പ്യോവസാന (1986-1990); കാനോനിക നിയമജ്ഞനും ഡീനും റെക്ടറുമായ ക്ലാരേൻസു ഗാല്ലഗർ  (1990-1995); വിവിധ കാലയളവിൽ ആദ്യമായി രണ്ടുവട്ടം റെക്ടർ ആയ ഗില്ലസ് പെലാൻഡ് (1995-1998); ഒൻപതു വർഷങ്ങൾ റെക്ടർ ആയിരുന്ന ഹെക്ടർ വാൾ വിലാർഡിൽ (1998-2007); രണ്ടു വർഷത്തെ സേവനത്തിനു ശേഷം ഓറിയന്റൽ കോൺഗ്രിഗേഷന്റെ സെക്രട്ടറി ആയി നിയമിതനായ സിറിൽ വാസിൽ (2007-2009); ഒരു വർഷം പ്രൊ-റെക്ടർ ആയിരുന്ന സണ്ണി കൊക്കരവാലായിൽ (മേയ് 2009- മേയ് 2010); പിന്നീട് ന്യൂയോർക്കിലെ ഗ്രിഗോറിയൻ ഫൗണ്ടേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി നിയമിതനായ ജെയിംസ് മക്ആൻ (2010-2015); 20 ഏപ്രിൽ 2015 മുതൽ 25 ആഗസ്റ്റ് 2015 വരെ പ്രൊ-റെക്ടർ ആയിരുന്ന സമീർ ഖാലിൽ സമീർ; തുടർന്നു ഡേവിഡ് നാസർ (2015-....). അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഓറിയൻതാലേ കെട്ടിടം പുതിയ മുഖം കൈവരിക്കുകയും ഈശോസഭ സമൂഹം തൊട്ടടുത്തുള്ള പൊന്തിഫിക്കൽ റഷ്യൻ കോളേജിനോട് (കോളേജിയൂം റുസിക്കും) ലയിക്കുകയും ചെയ്തു.[18].

ഈ നൂറുവർഷത്തെ ചരിത്രം(1917-2017) പൊതുവായി വിഭജിക്കാവുന്നതാണ്. ആദ്യത്തെ പതിനൊന്നു വർഷങ്ങളിൽ സ്വന്തമായ ഒരു അസ്തിത്വം ഉണ്ടാക്കിയെടുക്കലും നിലനിൽപ്പുമായിരുന്നു ഓറിയൻതാലേയുടെ പ്രധാന ലക്‌ഷ്യം. ഇത് യാഥാർഥ്യമായത് പീയൂസ് പതിനൊന്നാമൻ ഓറിയൻതാലേക്കു വേണ്ടി എഴുതപ്പെട്ട രേരും ഓറിയൻതാലിയും എന്ന  എൻസൈക്ളിക്കലിലൂടെയാണ്,[19] (1928). പിന്നീടുവന്ന മുപ്പതുവർഷങ്ങൾ വത്തിക്കാൻ കൗൺസിലിന് (1928-1958) മുന്നോടിയായിട്ടുള്ള വർഷങ്ങൾ ആയിരുന്നു. ഈ കാലഘട്ടം വലിയ വളർച്ചക്ക് തുടക്കമിട്ടു. രണ്ടാം വത്തിക്കാൻ സൂനഹദോസിനു ശേഷമുള്ള 1989 വരെയുള്ള മുപ്പതു വർഷങ്ങൾ പൗരസ്ത്യ ക്രൈസ്തവികത്തെക്കുറിച്ചും ഓറിയൻതാലേയെക്കുറിച്ചും പുതിയ താല്പര്യം വളർത്താൻ ഇടയാക്കി. 1989-ൽ സംഭവിച്ച തുറവിയിലേക്കു നയിച്ച മാറ്റങ്ങളോടെ പൗരസ്ത്യ യൂറോപ്പുമായുള്ള ഓറിയൻതാലേയുടെ ബന്ധത്തിന് കാര്യമായ പുരോഗതി കൈവരികയും ചെയ്തു. ഈ രാജ്യങ്ങളിൽനിന്നുമുള്ള വളരെയധികം വിദ്യാർത്ഥികൾക്ക് ഓറിയൻതാലേയിൽ ഉപരിപഠനം നടത്താനുള്ള അവസരം അങ്ങനെ കൈവന്നു.[20].

ഫ്രാൻസിസ് മാർപ്പാപ്പ 2017-ൽ ഓറിയന്താലേ സന്ദർശിച്ചപ്പോൾ. അദ്ദേഹത്തിന്റെ വലതുവശത്തു കർദിനാൾ ലെയോനാർഡോ സാന്ദ്രി. ഇടതു വശത്തു ഈശോസഭയുടെ സുപ്പീരിയർ ജനറൽ ആയ വെരി. റവ. ആർതുറോ സോസ എസ്. ജെ.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് [തിരുത്തുക]

അക്കാദമിക ഗവേഷണത്തിന്റെ നൂതന ശൈലികൾക്കനുസൃതമായി ഇവിടുത്ത ഗ്രന്ഥാലയം അനുരൂപപ്പെടുത്തിയിട്ടുണ്ട്. പുതിയ ശീതീകരണ സംവിധാനം, എൽ. ഇ. ഡി. വെളിച്ചം, ആധുനിക ശബ്ദക്രമീകരണ സംവിധാനം അതിനുപരി കൂടുതൽ ഡിജിറ്റലൈസ്‌ഡ്‌ ഗവേഷണ ഉപാധികൾ എന്നിവ ഈ ആധുനികവൽക്കരണത്തിന്റെ ഭാഗങ്ങളാണ്. ഓറിയൻതാലേയുടെ ശതാബ്ദി (1917-2017) ആഘോഷങ്ങളുടെ ഭാഗമായി ഫ്രാൻസിസ് മാർപ്പാപ്പ 2017 ഒക്ടോബർ 12-നു ഇൻസ്റിറ്യൂട്ട് സന്ദർശിച്ചു. അദ്ദേഹത്തിന്റെ ഉദാരമനസ്സോടുകൂടിയുള്ള സംഭാവനകൾ ഓറിയൻതാലേയുടെ വിപുലമായ പുനർനിർമ്മാണത്തിനു വഴിയൊരുക്കിയിട്ടുണ്ട്; അധ്യാപകർക്ക് വേണ്ടിയുള്ള ആധുനിക ഓഫീസുകൾ, വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഭക്ഷണശാല, അതുപോലെതന്നെ ഫാക്കൽറ്റിക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള വിശ്രമമുറികൾ എന്നിവ വിപുലീകരണത്തിന്റെ ഉദാഹരണങ്ങളാണ്. ജി സ്യൂട്ട് സംവിധാനവും അതുപോലെ ഗൂഗിൾ ഫോർ എഡ്യൂക്കേഷനും  ഓറിയൻതാലേ പ്രാവർത്തികമാക്കിയപ്പോൾ ഇന്റർനെറ്റ് സേവനം ഒരു ഗിഗാ ബൈറ്റിലേക്കു ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇത് ഓൺലൈൻ ആയി കോൺഫറൻസുകൾ പ്രസരണം ചെയ്യാനും ഗൂഗിൾ ഹാൻഡ്ഔട്ടിന്റെ സഹായത്തോടെ ഇവിടുത്തെ ക്‌ളാസുകളും കോൺഫറൻസുകളും ഓൺലൈൻ ആയി നൽകുവാനും ഉള്ള സാധ്യത തുറന്നു. അതുപോലെ ക്‌ളാസ്മുറികളിലെ ശബ്ദ വെളിച്ച സംവിധാനങ്ങൾ ആധുനിക ഡിജിറ്റൽ പെഡഗോജിക്കൽ തലത്തിലേക്ക് നവീകരിക്കപ്പെട്ടിട്ടുണ്ട്.

ഗ്രന്ഥാലയം[തിരുത്തുക]

ഓറിയൻതാലേ ഗ്രന്ഥാലയത്തിനോട് അനുബന്ധിച്ചുള്ള വായനാമുറി

ഇൻസ്റ്റിറ്റിയൂട്ടിന്റെ പൊന്തിഫിക്കൽ ഗ്രന്ഥാലയത്തെ ഓറിയൻതാലേയുടെ മർമ്മം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും നല്ല രീതിയിൽ സജ്ജമാക്കിയിട്ടുള്ള പൗരസ്ത്യ ക്രൈസ്തവികതയെ സംബന്ധിച്ച ഒരു ഗ്രന്ഥാലയമാണ്. സോവിയറ്റ് യൂണിയന്റെ ആദ്യത്തെ വർഷങ്ങളിൽ തിരസ്കരിക്കപ്പെട്ട കുറേയധികം പുസ്തകങ്ങൾ ഓറിയൻതാലേ ഗ്രന്ഥാലയത്തിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ഉദാഹരണത്തിന് പ്രവദ കളക്ഷൻ ആകമാനം ഇത്തരം പുസ്തകങ്ങളുടെ ശേഖരമാണ്. 1987-ലെ തന്റെ സന്ദർശനത്തിന് ശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ലൈബ്രറിയുടെ വിസ്തീർണ്ണം വിപുലമാക്കിയിരുന്നു. ഗ്രന്ഥാലയത്തിന്റെ തന്നെ ഭാഗമായ "ഔള മാഞ" എന്ന കോൺഫറൻസ് ഹാൾ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു 2017 -ൽ നവീകരിക്കപ്പെട്ടു. ആലങ്കാരികമായി പറഞ്ഞാൽ പ്രശ്നസങ്കീർണവും അതേസമയം സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുമായ വിഷയങ്ങളെപ്പറ്റി അന്തർദ്ദേശീയ ചർച്ചകൾ സംഘടിപ്പിക്കുവാനുള്ള ഒരു "സുരക്ഷിത ഇട"മാണ് ഈ കോൺഫറൻസ് ഹാൾ. സിറിയൻ പ്രശ്നം, സഭാ-സ്വയംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വംശഹത്യ, അഹിംസ, തുടങ്ങിയ വിഷയങ്ങളിൽ ഇമാമുമാരും, നയതന്ത്രഞ്ജരും, പാത്രിയാക്കാമാരും, കർദ്ദിനാള്മാരും അതുപോലെതന്നെ സാധാരണക്കാരും ഇവിടുത്തെ കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്.

അക്കാദമികരംഗം[തിരുത്തുക]

വകുപ്പുകളും ഭാഷകളും[തിരുത്തുക]

പേപ്പൽ ബസിലിക്കയായ സാന്താ മരിയ മജോരെ. ബസിലിക്ക ഉൾപ്പെടുന്ന ചത്വരത്തിലാണ് ഓറിയൻതാലേ നിലകൊള്ളുന്നത്

ഒരു ഇൻസ്റ്റിറ്റ്യൂട്ട് എന്ന തലത്തിൽ ഓറിയൻതാലേക്കു രണ്ടു ഫാക്കൽറ്റി വിഭാഗങ്ങളെ ഉള്ളൂ: ഒന്ന്, സഭാശാസ്ത്ര വിഷയങ്ങൾക്കുവേണ്ടിയുള്ളതും, രണ്ടാമത്തേത് പൗരസ്ത്യ കാനോനിക നിയമം സംബന്ധിച്ചതും. ആരംഭകാലഘട്ടത്തിൽ ഇവിടെ ഒരു ഫാക്കൽറ്റി മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ബെനഡിക്ട് പതിനഞ്ചാമന്റെ സ്ഥാപന ചാർട്ടറിൽ (1917) സൂചിപ്പിച്ചിരുന്ന പാഠ്യപദ്ധതി ഉൾക്കൊള്ളുന്നതായിരുന്നു. ഇതിൽ ദൈവശാസ്ത്രം, അതിൽ ഉൾപ്പെടുന്ന ആദ്ധ്യാമികത, ആരാധനക്രമം, കാനോനിക നിയമം, അതിനോടൊപ്പം പുരാവസ്തുശാസ്ത്രം തുടങ്ങി ഉപ ശാസ്ത്രങ്ങൾ ആയ  കല, സംസ്കാരം, ചരിത്രം എന്നിവയും ഉൾപ്പെടുന്നതായിരുന്നു. ഈ പാഠ്യപദ്ധതിയിൽ ഭാഷകൾക്ക് പ്രഥമ സ്ഥാനമുണ്ട്. ഇറ്റാലിയന് പുറമെ, പുരാതന ഗ്രീക്ക്, സിറിയക്, റഷ്യൻ, സഭാ-സ്ലാവോണിക് തുടങ്ങിയ ഭാഷകളുടെ പഠനം പ്രധാനമാണ്. അർമേനിയനും കോപ്റ്റിക്, എത്തിയോപ്യൻ, ജോർജിയൻ ഭാഷകളും ഇവിടുത്തെ പാഠ്യപദ്ധതിയിൽ പെടുന്നു. ഈയടുത്ത കാലത്തായി ആധുനിക ഗ്രീക്കും റൊമാനിയൻ ഭാഷയും കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ആധുനിക ഗ്രീക്ക് നാല് തലങ്ങളിലായി നൽകപ്പെടുന്നു. വിഷയം പൂർത്തിയാക്കുന്നവർ ഗ്രീക്ക് സർക്കാരിന്റെ ഡിപ്ലോമ കരസ്ഥമാക്കുന്നു. കാനോൻ നിയമവിദ്യാർത്ഥികൾക്കു അനുപേക്ഷണീയമായ ലത്തീൻ ഭാഷയും ഇവിടെ നൽകപ്പെടുന്നു. നന്നായി സജ്ജമാക്കിയ ഒരു ഇറ്റാലിയൻ ഭാഷ അധ്യയന പരിപാടി പാഠ്യ പദ്ധതിയിലെ ഒരുക്ക വർഷത്തിലെ പ്രധാന സവിശേഷതയാണ്.

 1971 -ലാണ് ഇവിടുത്തെ ഫാക്കൽറ്റി വിഭജിച്ചു കാനോൻ നിയമത്തിനു വേണ്ടി പ്രത്യേക വകുപ്പ് സ്ഥാപിതമാകുന്നത്. ഭാഗീകമായി ഇതിനു പശ്ചാത്തലം ഒരുക്കിയത് പൗരസ്ത്യ കാനോൻ നിയമത്തിന്റെ പരിഷ്കരണവും അതിനോട് ബന്ധപ്പെട്ട നിയമാവലിയുമാണ്. ഈ കമ്മീഷന്റെ സെക്രട്ടറി ഫാ. ഇവാൻ ഷുഷേക്ക് (1924-2004) ആയിരുന്നു. ഓറിയൻതാലേയും അതിലെ കാനോൻ നിയമത്തിന്റെ അധ്യാപകരും, നിയമാവലിയുടെ  വിപുലപ്പെടുത്തൽ പ്രക്രിയയുടെ കേന്ദ്രമായി സേവനം ചെയ്തു വരുന്നു. ലോകമാസകലം കത്തോലിക്കരും പൗരസ്ത്യ  ഓർത്തഡോക്സ്‌ സഭക്കാരും ഉപയോഗിക്കുന്നത് ഈ നിയമാവലിയാണ്.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

ഓറിയൻതാലേയിൽ 2016-ൽ സംഘടിപ്പിക്കപ്പെട്ട ദോണാഹ്വെ ചെയർ ലെക്ച്ചറിൽ പങ്കെടുത്ത ആർച്ചുബിഷപ്പ് റൊവാൻ വില്യംസ്

ബിരുദ ബിരുദാന്തര ബിരുദങ്ങൾക്കു വേണ്ടിയുള്ള അധ്യയനത്തിനു പുറമെ ഓറിയൻതാലേ അതിന്റെ പ്രസിദ്ധീകരണങ്ങൾക്കു പ്രസിദ്ധമാണ്. 1923-ലാണ്  ഓറിയൻതാലിയ ക്രിസ്ത്യാന യുടെ ആദ്യലക്കം പുറത്തിറങ്ങുന്നത്. നൂറു വാള്യങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ 1934-ൽ ഈ പംക്തി വിഭജിക്കപ്പെട്ടു. പ്രധാനമായും ഏക വിഷയ പ്രബന്ധങ്ങൾക്കു വേണ്ടി  ഓറിയൻതാലിയ ക്രിസ്ത്യാന അനാലെക്ത്താ, അതുപോലെ  ലേഖനങ്ങൾക്കും പുസ്തക നിരൂപണങ്ങൾക്കുമായി ഓറിയൻതാലിയ ക്രിസ്ത്യാന പെരിയോഡിക്ക[21]. ഈ പ്രസിദ്ധീകരണങ്ങളിൽ അതത് വിഷയങ്ങളിലെ പ്രഗല്ഭർ ആണ് എഴുതുന്നത്. അതുപോലെ തന്നെ വിവിധ ഗ്രന്ഥാലയങ്ങൾ ഈ പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാണ്. 1990-ൽ പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാനോൻ നിയമത്തിന്റെ (സി സി ഇ ഓ) പ്രസിദ്ധീകരണത്തിന് ശേഷം കാനോൻ നിയമത്തിലെ ഏകവിഷയ പ്രബന്ധങ്ങൾക്കു വേണ്ടി ഒരു പുതിയ പംക്തി തുടങ്ങാൻ തീരുമാനിച്ചു. ഇതിന്റെ ആദ്യ ലക്കം 1992-ൽ കാനോനിക്ക എന്ന പേരിൽ പുറത്തിറങ്ങി.[22]. അൽഫോൻസ് റേസ്  1939-ൽ തുടങ്ങിയ  അനഫോറെ ഓറിയൻതാലേയുടെ ക്രിട്ടിക്കൽ പതിപ്പുകൾ ക്രൈസ്തവ പൗരസ്ത്യ ലോകത്തിന്റെ മറഞ്ഞിരുന്ന നിധികളിൽ ഒന്നു പുറത്തു കൊണ്ടുവന്നു. ഇത് ഓറിയൻതാലേയിലെ സുപ്രസിദ്ധ ലിറ്റർജിസ്റ്റ് ആയിരുന്ന പ്രൊഫസർ റോബർട്ട് റ്റാഫ്ട് എസ്. ജെ. തുടർന്നു. വില്യം മകോമ്പർ പ്രസിദ്ധീകരിച്ച ഏറ്റവും പുരാതന രേഖയായ അദ്ദായിയുടെയും മാറിയുടെയും അനാഫൊറ  2001-ൽ വിശ്വാസത്തിന്റെ തിരുസംഘത്തിനു കാതലായ സഹായിയായി. ആ വർഷമാണ്  സ്ഥാപന വചനങ്ങൾ ഇല്ലാത്ത ഒരു അനാഫൊറയുടെ ഓർത്തോഡോക്സിയും മൂല്യവും അംഗീകരിക്കപ്പെട്ടത്.[23].

ശ്രദ്ധേയമായ നേട്ടങ്ങൾ[തിരുത്തുക]

സിറിയൻ പ്രതിസന്ധിയെക്കുറിച്ചു സിമ്പോസിയം ഓറിയൻതാലേയിൽ അരങ്ങേറിയപ്പോൾ (2017)

സി സി ഇ ഓ സിംഹഭാഗവും തയ്യാറാക്കപ്പെട്ടതു ഓറിയൻതാലേയിൽ ആണ്. പൗരസ്ത്യരെ സംബന്ധിച്ചു ഇത് വളരെ പ്രധാനപ്പെട്ടതാണ്, കാരണം അവരുടെ വ്യക്തിസഭകളുടെ നിയമങ്ങൾക്കനുസരിച്ചു തുടർ പഠനങ്ങൾക്ക് വഴിയൊരുക്കാൻ ഇത് ഇടയാക്കി. അതുകൂടാതെ കിഴക്കിന്റെ ഓരോ സുയി യൂറീസ് സഭകൾക്കും അവരുടേതായ പ്രത്യേക നിയമാവലി രൂപപ്പെടുവാൻ ഇത് വഴികാട്ടിയായി. ഫ്ലോറൻസു കൗൺസിൽ (1438-1445) സംബന്ധിച്ച ഒരു ക്രിട്ടിക്കൽ പതിപ്പ് പൗരസ്ത്യ സഭാശാസ്ത്രങ്ങളുടെ വിഭാഗത്തിലെ അധ്യാപകർ തയ്യാറാക്കിയത് മറ്റൊരു വലിയ നാഴികകല്ലാണ്.[24]. ഇത് 1947-ൽ അർമേനിയൻ കാതോലിക്ക റീത്തിൽ കടന്നു കൂടിയ ലത്തീനീകരണത്തിൽ നിന്നും പ്രാദേശിക സഭയെ മോചിപ്പിക്കാൻ പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പയെ പ്രേരിപ്പിച്ചു.[25]. മറ്റൊരു പ്രധാനപ്പെട്ട സംഭാവന ആറു വാള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട വി. ക്രിസോസ്റ്റോമിന്റെ ആരാധനാക്രമമാണ്. ഇത് കൂടാതെ മറ്റു സംഭാവനകൾ താഴെ പറയുന്നു: പൗരസ്ത്യ ക്രൈസ്തവികയെ സംബന്ധിച്ച നിഘണ്ടു;  ഒൻപതു മുതൽ പതിമൂന്നാം നൂറ്റാണ്ടു വരെയുള്ള സിറിയൻ രേഖകളുടെ ഭാഷ്യസഹിതമുള്ള തർജ്ജമ; അർമേനിയൻ പ്രശ്നസംബന്ധിയായ (1894-1925) വത്തിക്കാൻ രേഖകളുടെ ഏഴു വാള്യങ്ങൾ, കൽദായ-അസ്സീറിയ പ്രശ്‍നം  (1908-1938)സംബന്ധിച്ച വാള്യങ്ങൾ; ഭാഷ്യസഹിതമുള്ള 150 എത്യോപ്യൻ കൈയെഴുത്തു പ്രതികളുടെ പട്ടിക; ഖചിതരേഖകൾ, ചുമർച്ചിത്രങ്ങൾ, ഏഷ്യ മൈനറിലെ ആദ്യകാല ക്രൈസ്തവ വാസ്തുവിദ്യ എന്നീ വിശദമായ പുരാവസ്തു പഠനങ്ങൾ ഉൾപ്പെടെ.

ശ്രദ്ധേയരായ അധ്യാപകർ[തിരുത്തുക]

ഓറിയൻതാലേയിലെ പ്രശസ്‌ത ആരാധനാക്രമ പണ്ഡിതൻ ആയിരുന്ന പ്രൊഫ. റോബർട്ട് താഫ്ട് എസ്. ജെ.

ഗുയിയേം ദേ ജേർഫനിയോൺ, എസ്. ജെ. പ്രസിദ്ധമായ തന്റെ പഠനങ്ങൾ പുരാവസ്തുഗവേഷണത്തിലും അതുപോലെ ശിലകളിൽനിന്നും മെനഞ്ഞെടുത്ത കപ്പഡോസിയ ദേവാലയങ്ങളെക്കുറിച്ചും നടത്തി.[26]. മാർസൽ വില്ലെർ എസ്. ജെ. ഓറിയൻതാലേയിൽ സഭാപിതാക്കന്മാർ എന്ന വിഷയം പഠിപ്പിച്ചത് കൂടാതെ സുപ്രസിദ്ധമായ Dictionnaire de Spiritualité എന്ന കൃതിയുടെ സ്ഥാപകരിൽ ഒരാളായി. അദ്ദേഹത്തിന്റെ പിൻഗാമിയായ Irenée Hausher (റഷ്യൻ ആദ്ധ്യാത്‌മിക ദൈവശാസ്ത്രത്തിന്റെ ശ്രദ്ധേയനായ വക്താവ് ആയിരുന്ന കർദ്ദിനാൾ തോമസ് സ്‌പീഡ്‌ലീക്, എസ്. ജെ. രേഖപ്പെടുത്തിയത് അനുസരിച്ചു)[27] പൗരസ്ത്യ ആദ്ധ്യാത്‌മിക ശാസ്ത്രത്തിന്റെ പഠനങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി. ഹുവാൻ മാഥെയൊസ്‌ എസ്. ജെ. ഓറിയൻതാലേയിൽ മാഥെയൊസ്‌ സ്‌കൂൾ ഓഫ് കംപാരറ്റീവ് ആരാധനാക്രമ ദൈവശാസ്ത്രം സ്ഥാപിച്ചു.[28]. ജർമ്മൻ സഭാചരിത്രകാരനായ ഗെഓർഗ് ഹോഫ്മാൻ എസ്. ജെ. ഫ്ലോറൻസു കൗൺസിൽ രേഖകളുടെ പ്രസിദ്ധീകരണത്തിൽ വലിയ പങ്കു വഹിച്ചു.

മിഗുവേൽ അരാൻസ് എസ്. ജെ തുടങ്ങിയ പ്രമുഖരായ ലിറ്റർജിസ്റ്റുകളുടെ തലമുറയുടെ കർമഭൂമി ആയിരുന്നു ഓറിയന്താലേ. സമീർ ഖാലിൽ സമീർ എസ്. ജെ. അറബ്-ക്രൈസ്തവ സാഹിത്യത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. ഗുസ്റ്റാവ്‌ വെറ്റെർ എസ്. ജെ. മാർക്സിസത്തെ സംബന്ധിച്ച ഒരു ആഗോളതലത്തിലെ വിദഗ്ദ്ധൻ ആയിരുന്നു. പ്ലാസിഡ് പൊടിപ്പാറ സി. എം. ഐ., മാർത്തോമ്മാ ക്രിസ്ത്യാനികളെ സംബന്ധിച്ച പഠനങ്ങൾക്കു വഴികാട്ടിയായി.

ശ്രദ്ധേയരായ  പൂർവ്വവിദ്യാർത്ഥികൾ [തിരുത്തുക]

മുൻ അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമ ഓറിയൻതാലേയിലെ മുൻ വിദ്യാർത്ഥിയായിരുന്ന ഗ്രീക്ക് ഓർത്തഡോക്സ്‌ എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തോലോമിയോ ഒന്നാമനുമായുള്ള കൂടിക്കാഴ്ചയിൽ
 • കോൺസ്റ്റാന്റിനോപ്പിളിലെ ബർത്തലോമിയോ I പാത്രിയാർകീസു: അദ്ദേഹം ഇവിടെ 1963 മുതൽ 1968 വരെ പഠിച്ചു. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം: On the Codification of the Sacred Canons and of the Canonical Precepts[29].
 • ഗ്രിഗോറിയോ ലഹം മൂന്നാമൻ പാത്രിയാർകീസു (അന്ത്യോഖ്യയിലെ വിരമിച്ച കത്തോലിക്കാ പാത്രിയർകീസു) 
 • കർദ്ദിനാൾ യോസിഫ് സ്ലിപ്പി: ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത. 
 • പാത്രിയാർകീസു പോൾ ചെയ്ഖോ: കല്ദായരുടെ ബാബിലോണിയൻ പാത്രിയാർകീസു.
 • പാത്രിയാർക്കീസ് റാഫേൽ ബീദാവിദ് ഒന്നാമൻ: കല്ദായരുടെ ബാബിലോണിയൻ പാത്രിയാർകീസു.
 • പാത്രിയാർക്കീസ് ഇഗ്‌നേഷ്യസ് ആന്റണി ഹയ്യേക് രണ്ടാമൻ: സിറിയക്കാരുടെ അന്ത്യോക്യൻ  പാത്രിയാർക്കീസ്  
 • പാത്രിയാർക്കീസ് പോൽ പീറ്റർ മേഊച്ചി: അന്ത്യോഖ്യ കോപ്റ്റിക് പാത്രിയാർക്കീസ്   
 • പാത്രിയാർക്കീസ് അന്തോണിയോസ് നാഗുയിബ് ഒന്നാമൻ: കോപ്റ്റുകളുടെ അലക്‌സാൻഡ്രിയൻ പാത്രിയാർക്കീസ്
 • മേജർ ആർച്ച്ബിഷപ് സിവിയതോസ്ലാവ് ഷെവച്ചൂക്: ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ മേജർ ആർച്ച്ബിഷപ് 
 • രണ്ടു ഈശോസഭാ സുപ്പീരിയർ ജനറൽമാർ: പീറ്റർ ഹാൻസ് കോൺവെൻബാക്കും ജോൺ-ബാപ്റ്റിസ്റ്റ് ജാൻസെൻസും 

കർദ്ദിനാളന്മാരുടെ പേരുകൾ താഴെ പറയുന്നു

 • കർദ്ദിനാൾ ആൽഫ്രഡോ ഇൽഡെഫോൻസോ എസ്. ജെ: ഓറിയൻതാലേയുടെ  ആദ്യ പ്രസിഡന്റും ലിറ്റർജി പ്രൊഫസറും 
 • കർദ്ദിനാൾ ഗ്രിഗോറിയോ പിയെത്രോ അഗഗനിയൻ  
 • കർദ്ദിനാൾ ഫ്രാൻസ് കോനിഗ്: വിയന്നയിലെ കർദ്ദിനാൾ ആർച്ചുബിഷപ് , പ്രൊ ഓറിയെന്തേ സ്ഥാപകൻ 
 • കർദ്ദിനാൾ ഫ്രാൻസ് ഏർലി: ഓറിയൻതാലേ മുൻ പ്രൊഫസർ  
 • കർദ്ദിനാൾ ലാഡിസ്ലാവ് റൂബൻ: പൗരസ്ത്യ തിരുസംഘത്തിന്റെ തലവൻ 
 • കർദ്ദിനാൾ എവുജിനി ടിസ്സരാന്ത്: തിരുസംഘത്തിന്റെ സെക്രട്ടറി. [30].
 • കർദ്ദിനാൾ യോസേഫ് തോംക്കോ: രാജ്യങ്ങളുടെ സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ വിരമിച്ച തലവൻ  
 • കർദ്ദിനാൾ തോമസ് സ്‌പീഡ്‌ലിക് എസ്. ജെ: പൗരസ്ത്യ ക്രൈസ്തവ ആധ്യാത്മികതയുടെ പണ്ഡിതൻ

പ്രശസ്തരായ വിദ്യാർത്ഥികളുടെ പട്ടിക ആരംഭിക്കുന്നത് രക്തസാക്ഷിയും നിക്കോപോളിസിലെ ബിഷപ്പും ആയിരുന്ന വാഴ്ത്തപ്പെട്ട എവുജിൻ ബോസ്സിൽക്കോഫിൽ ആണ്. 2013 ഏപ്രിലിൽ രണ്ടു പൂർവ്വവിദ്യാർത്ഥികളായ ഓർത്തഡോക്സ്‌ ബിഷപ്പുമാർ സിറിയയിലെ ആലെപ്പോയിൽ തട്ടിക്കൊണ്ടു പോകപ്പെട്ടു. ഗ്രീക്ക് ഓർത്തഡോക്സ്‌ ബിഷപ്പ് പോൽ യാസിഗിയും സിറിയൻ ഓർത്തഡോക്സ്‌ ബിഷപ് മാർ ഗ്രീഗോറിയോസ് യോഹാന്നാ ഇബ്രാഹിമും ആയിരുന്നു അവർ. അവർ എവിടെയുണ്ട് എന്നത് ഇന്നും അജ്ഞാതമാണ്. മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ താഴെപ്പറയുന്നവരാണ്: എൻഗേൽബെർത്ത് കിർഷ്ബാഉം എസ്, ജെ (പുരാവസ്തു ഗവേഷകൻ); റോബർട്ട് മുറയ്‌ , എസ്. ജെ, സിറിയക് പണ്ഡിതൻ; അലസ്സാൻഡ്രോ ബൗസനി, ഇസ്ലാം പണ്ഡിതൻ; ഹാൻസ്-ജോവാകിം ഷുൽട്സ്, ലിറ്റർജിസ്റ്റ് ; ലാംബെർത് ബ്യൂഡിയൻ, ഓ. എസ്. ബി.[31]. രണ്ടാം ലോക മഹായുദ്ധ കാലത്തു നാസികൾ വെടിവച്ചു കൊന്ന യുവേസ് ദേ മോണ്ട്ചെയൂൾ  എസ്. ജെ. (1900-1942)  എന്ന ദൈവവിജ്ഞാനീയൻ ഓറിയൻതാലേയിലെ മുൻ വിദ്യാർത്ഥി ആയിരുന്നു.[32].

പ്രസിദ്ധീകരണങ്ങൾ [തിരുത്തുക]

പ്രമാണം:2019 RectorTV200 1.jpg
ഫാ. ഡേവിഡ് നാസർ എസ് ജെ (ഓറിയൻതാലേ റെക്ടർ) ടിവി2000-നു നൽകിയ ഒരു അഭിമുഖത്തിൽ (2019)
 • ഓറിയൻതാലിയ ക്രിസ്തിയാന അനലെക്ത: പൗരസ്ത്യ ക്രൈസ്തവികയെ കുറിച്ചുള്ള വിദഗ്ദ്ധരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.
 • ഓറിയൻതാലിയ ക്രിസ്തിയാന പെരിയോഡിക്ക: ലേഖനങ്ങളും പുസ്തക നിരൂപണങ്ങളൂം പ്രസിദ്ധീകരിക്കുന്നു.
 • കാനോനിക്ക: കാനോനിക നിയമസംബന്ധിയായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. 
 • അനാഫൊറെ ഓറിയൻതാലേസ്: കിഴക്കിന്റെ യൂകാരിസ്റ്റിക് പ്രാർത്ഥനകൾ പ്രസിദ്ധീകരിക്കുന്നു. 
 • എഡിത്സ്യോനി ഓറിയൻതാലിയ ക്രിസ്ത്യാന: ഏക വിഷയസംബന്ധിയായ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.[33].

മറ്റു സഹപ്രവർത്തകരും പൂർവ്വ വിദ്യാർത്ഥികളും[തിരുത്തുക]

 • എക്കുമേനിക്കൽ പാത്രിയാർക്കീസ് ബർത്തോലോമിയോ ഒന്നാമൻ
 • എവുജിൻ ബോസ്സിൽക്കോവ്
 • വിർജീലിയോ കാനിയോ കോർബോ
 • പീറ്റർ ദുഫ്‌ക 
 • ജോൺ ഡി. ഫാരിസ് 
 • ബോറിസ് ഗുഡ്‌സിയാക് 
 • മൂസ്സ എൽ-ഹജ് 
 • എഡോവാർഡ് ഹാമ്പി 
 • ഇറിനെ ഹൌസ്ഹേർ 
 • മൈക്കൾ ദ് ഹെർബിഗ്‌നി 
 • മാർ സർഹാദ് യോസിഫ് ജാമോ 
 • ഗുയിഎം ദേ ജേർഫനിയോൻ
 • പീറ്റർ ഹാൻസ് കൊൾവിൻബാക് 
 • സേവ്യർ കൂടപ്പുഴ 
 • ഹലീബ് ലോഞ്ചിനിയ 
 • തോമസ് മാർ കൂറിലോസ്
 • തിയോഡോർ മാർട്ടിന്യുക്
 • ജോസഫ് മിലിക് 
 • പോൾ മുള്ള 
 • ജോർജ്ജ് നെടുങ്ങാട്ട് 
 • ആൻഡ്രൂ പടകി 
 • ഔറെൽ പെർസാ
 • വിക്ടർ ജെ. പോസ്പിഷിൽ 
 • ദിമിത്രി സാലകസ് 
 • സമീർ ഖാലിൽ സമീർ 
 • ലിയോനാർദോ സാൻഡ്രി 
 • യോസിഫ് സ്ലിപ്പി 
 • ജോസഫ് സൂഏയ്ഫ് 
 • തോമസ് സ്‌പീഡ്‌ലിക് 
 • റോബർട്ട് ഫ്. താഫ്ട് 
 • മാർ ആവാ റോയൽ 
 • വില്യം തോമാ 
 • റാഫേൽ തട്ടിൽ 
 • ആൻഡ്രൂസ് താഴത്ത് 
 • ജേക്കബ് തൂംകുഴി 
 • അലക്‌സാണ്ടർ വോൾകൊൺസ്കി
 • സിറിൽ വാസിൽ 
 • ഇവാൻ ഷുഷേക്
 • പീറ്റർ കൊച്ചുപുരയ്ക്കൽ 

 

അവലംബം[തിരുത്തുക]

 1. Cl. Soetens, Congrès eucharistique de Jérusalem (1893), Louvain 1977, 725, പ്രാരംഭത്തിലുള്ള ആശയം ഇത് കോൺസ്റ്റാന്റിനോപ്പിളിൽ സ്ഥാപിക്കാനും ഈ സ്ഥാപനത്തെ വൈറ്റ് ഫാദേർസിനെ ഏൽപ്പിക്കാനും അതുപോലെതന്നെ ഗ്രീക്ക് കോളേജിനെ പരിഷ്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയും ആയിരുന്നു.
 2. Roberta Maria Dal Mas, “Il Palazzo dei Convertendi e la casa di Raffaello”, Claudio Parisi Presicce e Laura Petacco (ed.s), La Spina: dall’Agro vaticano a via della Conciliazione, Roma 2016, 129-129, here 129.
 3. V. Poggi, “Il Pontificio Istituto Orientale”, ഓറിയന്താലേയുടെ ചരിത്രവിവരണത്തിന്, Roma 2000, 15-30, 23.
 4. C. Simon, Pro Russia: The Russicum and Catholic Work for Russia, Rome 2009, 404-432.
 5. Orientalium dignitas Ecclesiarum: document in V. Peri, Orientalium varietas, Roma 1994, 334-339.
 6. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിലെ നീണ്ട ചർച്ചകളുമായി ബന്ധപ്പെട്ട രേഖകൾ കർദിനാൾ എൻ. മരിനി തയ്യാറാക്കിയിട്ടുണ്ട് (പൊതുജനത്തിന് ലഭ്യമല്ല). അവലംബം: Opinamenta et vota quoad pontificiam in Urbe pro ecclesiarum orientalium dissidentium Concordia institutionem, Rome 1917.
 7. Dei providentis arcano: documento in V. Peri, Orientalium varietas, Roma 1994, 344-346.
 8. Orientis Catholici: documento di Benedetto XV in V. Peri, Orientalium varietas, Roma 1994, 372.
 9. See on this: C. Koloevskij, La foundation de l’Institut Pontifical Oriental, in E.G. Farrugia (ed.), The Pontifical Oriental Institute: the First Seventy-five Years 1917-1992, Rome 1993, 65-106, introduction by A. Raes. G.M. Croce has edited five highly informative volumes of Cyrille Korolevskij (1878- 1959), Kniga bytija moego (Le livre de ma vie): Mémoires autobiographiques, 1-5, Vatican City 2007.
 10. The term “Pio-Benedictine” refers to the two popes under whom the Codex iuris canonici of 1917 was carried out. Initiated in 1904 under Pius X in 1904, it was finished by Benedict XV.
 11. N. Loda, “Codex Iuris Canonici 1917”, EDCE, 465-466.
 12. Quod nobis in condendo, in V. Peri, Orientalium varietas, Roma 1994, 373-374.
 13. Orientis catholici, no. VII. In V. Peri, Orientalium varietas, Roma 1994, 373.
 14. V. Poggi, Per la storia del Pontificio istituto Orientale, Roma 2000, 147-153.
 15. . Poggi, “Il Pontificio Istituto Orientale”, Per la storia del Pontificio istituto Orientale, Roma 2000, 15-30, 18. Poggi calls Delpuch “preside delegato” or “pro-preside”, with the comment that Cardinal Marini was ultimately responsible before the pope for the Orientale, manifested by the fact that the recruitment of the first professors was done by the cardinal.
 16. V. Poggi, Per la storia del Pontificio istituto Orientale, Roma 2000, 154-174.
 17. Breve di Pio XI al p. Ledochowski, Preposito Generale della Compagnia di Gesù V. Peri, Orientalium varietas, Roma 1994, 374-375.
 18. V. Poggi, “Pontifical Oriental Institute”, in E.G. Farrugia, Encyclopedic Dictionary of the Christian East, 1503-1506.
 19. Pius XI, Rerum Orientalium, in V. Peri, Orientalium varietas, Roma 1994, 376-383.
 20. E.G. Farrugia, “Benedetto XV e la fondazione del Pontificio istituto Orientale (1917): lungimiranza, intuizione, riflessioni a posteriori”, Benedetto XV: Papa Giacomo della Chiesa nel mondo dell’“inutile strage”, a cura di G. Cavagnini e G. Grossi, II, Bologna 2017, 1098-1199, here 1103.
 21. V. Poggi, “Pontifical Oriental Institute (Orientale): Publications”, 1506-1509, in EDEC (Encyclopedic Dictionary of the Christian East).
 22. G. Nedungatt, “Kanonika”, EDEC, 1509-1510.
 23. E.G. Farrugia, “Anaphores Orientales”, EDEC, 1510-1512.
 24. G. Hofmann et al. (editors), Concilium Florentinum: Documenta et Scriptores, 1-11, Rome 1940-1976.
 25. E.G. Farrugia, “Is there method to ecumenism? Two examples to make a point”, in Christianity East and West: Jesuit Reflections, Boston 2016, 47-72, here 50-51.
 26. G. de Jerphanion, Une nouvelle province de l’art byzantin: les églises rupestres de Cappadoce, 1-5, Paris 1925-1942.
 27. R. Čemus (a cura di), “Le trace della Provvidenza”; intervista a Padre Špidlik”, in AAVV, “A due polmoi.” Dalla memoira spirituale d’Europa, Roma 1999, 26.
 28. E.G. Farrugia, “Mateos, Juan”, EDCE, 1234-1236.
 29. ഇത് പിന്നീട് Analecta Vlatadon എന്ന പതിപ്പിൽ ഗ്രീക്ക് ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടു, Thessaloniki 1970.
 30. R. Taft. J. Dugan, Il 75° Anniversario del Pontificio Istituto Orientale, Roma 1994, 303-318.
 31. പ്രശസ്തരായ മറ്റു അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പേരുകൾക്കുവേണ്ടി, കാണുക: V. Poggi, “Il Pontificio Istituto Orientale”, Per la storia del Pontificio Istituto Orientale, 27-28.
 32. H. Holstein, SJ, “Montcheiul, Yves de”, Dictionnaire de Spirititualité X (1977) 1676-1678.
 33. "7 Facts About the Pontifical Oriental Institute", Gregorian University Foundation, January 7, 2002

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]