പൊന്നറ ശ്രീധർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ponnara Sreedhar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൊന്നറ ജി. ശ്രീധർ
Ponnara Sreedhar.jpg
ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
In office
1957 – 1964
മുൻഗാമിഇല്ല
Succeeded byസി.എസ്. നീലകണ്ഠൻ നായർ
Constituencyവിളപ്പിൽ
തിരുവനന്തപുരം നഗരസഭയുടെ പതിനഞ്ചാം മേയർ
In office
മാർച്ച് 20 1956 – ഫെബ്രുവരി 20 1957
മുൻഗാമിആർ.പരമേശ്വരൻപിള്ള
Succeeded byപി.ഗോവിന്ദൻകുട്ടിനായർ
Personal details
Born(1898-09-22)സെപ്റ്റംബർ 22, 1898
തൈക്കാട്, തിരുവനന്തപുരം
Diedഫെബ്രുവരി 27, 1966(1966-02-27) (പ്രായം 67)
തിരുവനന്തപുരം
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്, പി.എസ്.പി
As of ജനുവരി 2, 2012
Source: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ വിളപ്പിൽ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പൊന്നറ ജി. ശ്രീധർ (22 സെപ്റ്റംബർ 1898 - 27 ഫെബ്രുവരി 1966). സ്വതന്ത്രനായി മത്സരിച്ചാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1898 സെപ്റ്റംബർ 22ന് തിരുവനന്തപുരത്തേ തൈക്കാട് ജനിച്ചു,[2] ഗോവിന്ദപ്പിള്ളയാണ് പിതാവ്. ഒരു അഭിഭാഷകനായിരുന്ന ഇദ്ദേഹം ബിഎ., ബി.എൽ. ബിരുധധാരിയായിരുന്നു. കേരളനിയമസഭയിൽ അംഗമാകുന്നതിനു മുൻപ് 1948-ൽ തിരുവിതാംകൂർ നിയമസഭയിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ നിന്ന് എതിരില്ലാതേയും 1949 മുതൽ 1956 വരെ തിരുക്കൊച്ചി നിയമസഭയിലും പൊന്നറ ശ്രീധർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

പൊന്നറ ശ്രീധർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. 1922-ലെ നിസ്സഹകരണ പ്രസ്ഥാനം, വിദേശ വസ്ത്ര ബഹിഷ്ക്കരണം, 1923ലെ നാഗ്പൂർ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം തുടങ്ങിയ നിരവധി സമരങ്ങളിൽ ഇദ്ദേഹം സജീവ പങ്കാളിയായിരുന്നു. നിരവധി തവണ ജയിൽ വാസം അനുഷ്ടിക്കുകയും പോലീസിന്റെ നിഷ്ഠൂര ക്രൂരകൃത്യങ്ങൾക്കിരയാവുകയും ചെയ്തിട്ടുണ്ട്.[1] തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റേയും കെ.പി.സി.സി.യുടെയും സജീവാംഗമായിരുന്ന ഇദ്ദേഹം 1923-ൽ ദില്ലി കോൺഗ്രസ്സിലും 1924-ൽ ബെൽഗാം കോൺഗ്രസ്സിലും പങ്കെടുത്തു. പുരോഗമനാശയക്കാരുടെ സംഘടനയായ സമസ്ത തിരുവിതാംകൂർ യൂത്ത് ലീഗ് 1933 -ൽ ഇദ്ദേഹം സംഘടിപ്പിച്ചു. പിന്നീട് പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. 1956-ൽ[3] തിരുവനന്തപുരം നഗരസഭയുടെ മേയറായും[4] ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരിക്കൊച്ചിയിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം പിന്നോക്കക്ഷേമപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയിരുന്നു. 1966 ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് അന്തരിച്ചു.

പൊന്നറ പാർക്ക്[തിരുത്തുക]

തമ്പാനൂർ റയിൽവേ സ്റ്റേഷനു സമീപം പൊന്നറ ശ്രീധറിന്റെ അർദ്ധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്ന പ്രദേശമാണ് പൊന്നറ പാർക്ക്.[5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൊന്നറ_ശ്രീധർ&oldid=2353626" എന്ന താളിൽനിന്ന് ശേഖരിച്ചത്