പൊക്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pokkali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊക്കാളിക്കതിർ
വെച്ചൂർ പൊക്കാളിപ്പാടം

ഒരാളോളം പൊക്കത്തിൽ വളരുന്ന ലവണ പ്രതിരോധ ശേഷിയുള്ള ഒരിനം നെല്ലാണ് പൊക്കാളി. പൊക്കത്തിൽ ആളി നിൽക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്. ലവണാംശമുള്ള മണ്ണിലും വളരാനും വിളയാനും കഴിയുന്ന പൊക്കാളി നെല്ലിന് അമ്ലത ചെറുക്കുവാനും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കുവാനും കഴിവുണ്ട്.മഴക്കാലത്ത് വെള്ളത്തിൽ മൂടി കിടന്നാലും ഈ നെൽച്ചെടി ചീഞ്ഞു പോകില്ല. വെള്ളം വാർന്നു പോകുന്നതോടെ പഴയ കരുത്തോടെ ഉയർന്നു നിൽക്കും.തൃശ്ശൂർ ജില്ലയിലെയും മലപ്പുറം ജില്ലയിലേയും കോൾപ്പാടങ്ങളിൽ ഈ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നു.കണ്ണൂർ ജില്ലയിലെ ഓരു പ്രദേശങ്ങളായ വളപട്ടണം പുഴയുടെ തീരപ്രദേശങ്ങൾ, പഴയങ്ങാടി പ്രദേശം,തുരുത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ കൃഷി ചെയ്തു വന്നിരുന്നു. എറണാകുളം ജില്ലയുടെ വൈപ്പിൻ ദ്വീപിന്റെ ചെറായി, എടവനക്കാട്, നെടുങ്ങാട്, ഭാഗങ്ങളിൽ ഇന്നും പൊക്കാളി കൃഷി വ്യാപകമാണ്

ഈ ഇനം നെല്ലുപയോഗിച്ച് ചെയ്യുന്ന കൃഷി രീതിക്കും വിതയ്ക്കുന്ന വിത്തിനും കൃഷി നിലത്തിനും എല്ലാം പൊക്കാളി എന്നു തന്നെയാണ് പേര്[1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-04. Retrieved 2011-06-09.
"https://ml.wikipedia.org/w/index.php?title=പൊക്കാളി&oldid=3637811" എന്ന താളിൽനിന്ന് ശേഖരിച്ചത്