പ്ലാസ്റ്റികൾച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plasticulture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കളകളെ പ്രതിരോധിക്കുന്നതിനായി നിലം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി സ്ട്രോബെറി വളർത്തുന്ന ഒരു കൃഷിയിടം.

കാർഷിക ആവശ്യങ്ങൾക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്ന സമ്പ്രദായത്തെയാണ് പ്ലാസ്റ്റികൾച്ചർ എന്നതുകൊണ്ട് അർഥമാക്കുന്നത് (ഇംഗ്ലീഷ്: Plasticulture).

പ്ലാസ്റ്റിക് വസ്തുക്കളെ മിക്കപ്പോഴും വ്യാപകമായി അഗ്‌പ്ലാസ്റ്റിക്സ് എന്നും പറയുന്നു. പ്ലാസ്റ്റികൾച്ചറിനുള്ള അഗ് പ്ലാസ്റ്റിക്കുകളിൽ സോയിൽ ഫൂമിഗേഷൻ ഫിലിം, ഇറിഗേഷൻ ഡ്രിപ്പ് ടേപ്പ്/ ട്യൂബിംഗ്, നേഴ്സറി പോട്ടുകൾ, സൈലേജ് ബാഗുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഈ പദം സസ്യങ്ങളേയോ അല്ലെങ്കിൽ മണ്ണിനേയോ ആവരണം ചെയ്യാനുള്ള എല്ലാത്തരത്തിലുള്ള പ്ലാസ്റ്റിക്കുകളെയും വിശദീകരിക്കാനായി ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ള ആവരണങ്ങളുടെ ശ്രേണി പ്ലാസ്റ്റിക് മുൽച്ച് ഫിലിം, റോ ആവരണങ്ങൾ, ഉയർന്ന- താഴ്ന്ന ടണലുകൾ (പോളിടണലുകൾ) തുടങ്ങിയവയിൽ ആരംഭിച്ച് പ്ലാസ്റ്റിക് ഹരിതഗൃഹങ്ങൾ വരെയുള്ളതാണ്.

ചെലവുകുറഞ്ഞതു വഴങ്ങുന്നതും പെട്ടെന്നു നിർമ്മിക്കാവുന്നതും കാരണം ഭൂരിഭാഗം സസ്യപരിപാലകരും ഉപയോഗിക്കുന്നത്പ്ലാസിക് ഫിലിം പോളിഎഥിലീൻ (പി. ഇ) ആണ്. [1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Allingham Yael (1992). [Plastic Sheets for use in Agriculture]. United States Patent.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്ലാസ്റ്റികൾച്ചർ&oldid=2554381" എന്ന താളിൽനിന്ന് ശേഖരിച്ചത്