എരിക്കുതപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plain Tiger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എരിക്കുതപ്പി (Danaus chrysippus)
Danaus chrysippus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Danaus
വർഗ്ഗം: ''D. chrysippus''
ശാസ്ത്രീയ നാമം
Danaus chrysippus
(Linnaeus, 1758)
പര്യായങ്ങൾ
  • Danais chrysippus (lapsus)
  • Anosia chrysippus

ഡാനൈഡെ ശലഭകുടുബത്തിലെ സർവ്വസാധാരണമായ ഒരു ചിത്രശലഭമാണ് എരിക്കുതപ്പി (Danaus chrysippus)[1] (Plain Tiger).

നാട്ടിൻപുറത്തും കൃഷിയിടങ്ങളിലും നഗരങ്ങളിലുമെല്ലാം ഏതു കാലാവസ്ഥയിലും ഈ ശലഭം പറന്നുനടക്കുന്നതു കാണാം. മരുപ്രദേശങ്ങളിലും 9000 അടിവരെയുള്ള പർവ്വതപ്രദേശങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.[2] എരിക്കിൻ ഇല പ്രധാന ആഹാരമാക്കിയ ഇവയെ പ്രധാന ശത്രുക്കളായ പക്ഷികൾ, ഓന്ത്, ഇഴജന്തുക്കൾ മുതലായവ, ശരീരത്തിലെ വിഷാംശം കാരണം വെറുതെവിടുകയാണ് പതിവ്. അതുകൊണ്ടു തന്നെ മറ്റുചില ശലഭങ്ങൾ ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി ഇവയുടെ രൂപം അനുകരിക്കാറുണ്ട്.[2] എന്നാൽ ഇവയുടെ ലാർവ്വകൾ ഉറുമ്പ്, കടന്നൽ, എട്ടുകാലി തുടങ്ങിയവയുടെ ഭക്ഷണമായിത്തീരാറുണ്ട്

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ
  2. 2.0 2.1 Common Butterflies of India. (World Wide Fund for Nature-India)-Thomas Gay, Isaac David Kehimkar, Jagdish Chandra Punetha


"https://ml.wikipedia.org/w/index.php?title=എരിക്കുതപ്പി&oldid=2781004" എന്ന താളിൽനിന്നു ശേഖരിച്ചത്