പിക്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pixie എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പിക്സി
Pixie by HaleyDavis.jpg
പിക്സി ചിത്രകാരന്റെ ഭാവനയിൽ
ജീവി
ഗണംപൗരാണിക ജീവി
യക്ഷി/മോഹിനി
ഭൂതം
വിവരങ്ങൾ
ആദ്യം കണ്ടത്നാടോടിക്കഥകളിൽ
രാജ്യംയുണൈറ്റഡ് കിങ്ഡം
പ്രദേശംകോൺവാൾ, ഡെവൺ
ആവാസവ്യവസ്ഥമൂർ, വനം
സ്ഥിതിസ്ഥിരീകരിച്ചിട്ടില്ല

ഇംഗ്ലണ്ടിലെ ഐതിഹ്യങ്ങളിൽ കാണുന്ന ഒരു സാങ്കല്പിക ജീവിയാണ് പിക്സി (Pixie). ഡെവൊൺ, കോൺവാൽ എന്നിവിടങ്ങളിലും അവയുടെ പരിസര പ്രദേശങ്ങളിലുമാണ് ഇവയെ കൂടുതലായി കാണപ്പെടുന്നുവെന്നാണ്‌ സങ്കല്പം. കോൺവാളിൽ ഇവക്ക് പിസ്കി, പിഗ്സി എന്നിങ്ങനെയും പേരുകളുണ്ട്. കെൽറ്റ് ജനതയുടെ ഇടയിലാണ് ഈ സാങ്കല്പിക ജീവിയുട ഉദ്ഭവം എന്ന് കരുതപ്പെടുന്നു.

കൂർത്ത ചെവിയുള്ളവരും പച്ച വസ്ത്രവും നീളമുള്ള കൂർത്ത തൊപ്പിയും ധരിക്കുന്നവരുമായാണ് ഇവരെ പൊതുവെ ചിത്രീകരിക്കാറുള്ളത്. ഒരു വശത്തേക്ക് നീണ്ടിരിക്കുന്ന കണ്ണുകളുള്ളവരായും ഇവരെ ചിത്രീകരിക്കാറുണ്ട്. എന്നാൽ ഈ രൂപം വിക്ടോറിയൻ കാലഘട്ടത്തിൽ പ്രചാരത്തിലായതാണ്. യഥാർത്ഥ ഐതിഹ്യത്തിന്റെ ഭാഗമല്ല ഈ ചിത്രീകരണം.

"https://ml.wikipedia.org/w/index.php?title=പിക്സി&oldid=3050437" എന്ന താളിൽനിന്ന് ശേഖരിച്ചത്