കീരമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pisonia grandis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കീരമരം
Starr 990611-0869 Pisonia grandis.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. grandis
Binomial name
Pisonia grandis
Synonyms
  • Pisonia viscosa Balf.f.

ബോഗൺവില്ലയുടെ കുടുംബമായ നിക്റ്റാജിനേസിയിലെ അംഗമായ ഒരു മരമാണ് കീരമരം (ശാസ്ത്രീയനാമം: Pisonia grandis). പിസോണിയ ഗ്രാൻറിസ് ഗ്രാൻഡ് ഡെവിൾസ് ക്ളാസ് (grand devil's-claws)[1] എന്നും അറിയപ്പെടുന്നു.

വിവരണം[തിരുത്തുക]

വീതിയേറിയ കനം കുറഞ്ഞ ഇലകളുമുള്ള ഈ മരത്തിന്റെ സുഗന്ധമുള്ള പച്ചപ്പൂക്കൾ മൂക്കുമ്പോൾ മൂർച്ചയുള്ള വിത്തുകളായി മാറുന്നു. പക്ഷികളുടെ ചിറകിൽ ഒട്ടിപ്പിടിച്ചാണ് വിത്തുവിതരണം. ഒടിഞ്ഞു വീണ മരക്കമ്പുകൾ മുളച്ചും പുതിയ ചെടി ഉണ്ടാവാറുണ്ട്.

കാണുന്ന ഇടങ്ങൾ[തിരുത്തുക]

ഇന്ത്യൻ മഹാസമുദ്രത്തിലെയും പസഫിൿ സമുദ്രത്തിലെയും പവിഴപ്പുറ്റ് ഉള്ള തീരസ്ഥലങ്ങളിലെല്ലാം കീരമരം കാണപ്പെടുന്നു. ബലം കുറവായതിനാൽ മരം വീണുകഴിഞ്ഞാൽ താമസിയാതെ തന്നെ തടി ചീഞ്ഞുപോവാറുണ്ട്. കീരമരം കടൽപ്പക്ഷികളുടെ പ്രജനനകേന്ദ്രങ്ങളാണ്. പാൾമിറയിൽ ലോകത്ത് അവശേഷിച്ചിട്ടുള്ള മികച്ച കീരമരക്കാടുകളിൽ ഒന്ന് കാണപ്പെടുന്നുണ്ട്.

1906 and 1972 വരെ ഗ്വാനോ ഖനനം നടത്താനായി ഒരിക്കൽ കീരമരം നിറഞ്ഞുനിന്ന സെന്റ് പിയറി ദ്വീപിലെ കീരമരം മുഴുവൻ നശിപ്പിക്കുകയുണ്ടായി, അതോടെ ദ്വീപ് തരിശായി മാറുകയും ചെയ്തു. [2]

ഉപയോഗങ്ങൾ[തിരുത്തുക]

ചില രാജ്യങ്ങളിൽ ഇലകൾ പച്ചക്കറിയായി ഉപയോഗിച്ചു വരുന്നു.[3] മാലിദ്വീപിലെ പരമ്പരാഗതവിഭവങ്ങളിൽ കീരമരം ഉപയോഗിച്ചിരുന്നു.[4]

അവലംബം[തിരുത്തുക]

  1. "Pisonia grandis". Natural Resources Conservation Service PLANTS Database. USDA. ശേഖരിച്ചത് 6 October 2015.
  2. Piggott, C.J. (1961): Notes on some of the Seychelles Islands, Indian Ocean. Atoll Research Bulletin 83: 1-10. PDF fulltext Archived 2006-09-13 at the Wayback Machine.
  3. Capricornia Cuisine: Bush Tucker in Central Queensland
  4. Xavier Romero-Frias, The Maldive Islanders, A Study of the Popular Culture of an Ancient Ocean Kingdom, Barcelona 1999, ISBN 84-7254-801-5

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കീരമരം&oldid=3628464" എന്ന താളിൽനിന്ന് ശേഖരിച്ചത്