Jump to content

ഫോട്ടോവോൾട്ടയിക് സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Photovoltaic system എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോളാർ സ്ട്രിങ് ഇൻവെർട്ടറും മറ്റു BOS ഘടകങ്ങളും. വെർ‌മോണ്ട്, യു‌എസ്.മേൽക്കൂരയിലെ സോളാർ പാനലുകൾ. ഹോങ്കോങ്, ചൈനബാൽക്കണിയിലെ BIPV, ഹെൽ‌സിങ്കി, ഫിൻലാന്റ്
സോളാർ റൂഫ്ടോപ്പ് സിസ്റ്റം, ബോസ്റ്റൺ, യുഎസ്വെസ്റ്റ്മിൽ ശോളാർ പാർക്ക്, യുകെ.
ഡ്യുവൽ ആക്സിസ് ട്രാക്കറും CPV മോഡ്യുളും, ഗോൾമുഡ്, ചൈനബഹിരാകാശത്തു നിന്ന് നോക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ പിവി പവർ സ്റ്റേഷനുകളിലൊന്നായ ടോപസ് സോളാർ ഫാം
Large commercial flattop systemSolar farm at Mt. Komekura, JapanPV system on Germany's highest mountain-top
ഫോട്ടോവോൾട്ടെയ്ക്ക് പവർ സിസ്റ്റവും ഘടകങ്ങളും:

മുകളിൽ: സോളാർ സ്ട്രിങ് ഇൻവെർട്ടറും മറ്റു BOS ഘടകങ്ങളും. യു.എസ്.  · മേൽക്കൂരയിലെ സോളാർ പാനലുകൾ. ചൈന  · ബാൽക്കണിയിലെ BIPV, ഹെൽ‌സിങ്കി, ഫിൻലാന്റ്
Middle: rooftop system in Boston, United States · Westmill solar park in the United Kingdom · Dual axis tracker with CPV modules · ടോപസ്, ബഹിരാകാശത്തു നിന്ന് നോക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ PV പവർ സ്റ്റേഷനുകളിലൊന്ന്
Bottom: commercial rooftop PV system of about 400 kWp · Power plant on Mt. Komekura, Japan · Solar PV system on Zugspitze, Germany's highest mountain-top

ഫോട്ടോവോൾട്ടെയ്ക്ക് വഴി ഉപയോഗയോഗ്യമായ സൗരോർജ്ജം വിതരണം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ഊർജ്ജ സംവിധാനമാണ് പിവി സിസ്റ്റം അഥവാ സോളാർ പവർ സിസ്റ്റം. സൂര്യപ്രകാശത്തെ ആഗിരണം ചെയ്ത് വൈദ്യുതിയാക്കി മാറ്റാനുമുള്ള സോളാർ പാനലുകൾ, ഡിസി വൈദ്യുതിയെ എ.സി. വൈദ്യുതിയിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള സോളാർ ഇൻവെർട്ടർ, അതുപോലെ തന്നെ ഇതിനായി ഒരു പ്രവർത്തന സംവിധാനം സജ്ജീകരിക്കുന്നതിനായി മൗണ്ടിംഗ്, കേബിളിംഗ്, മറ്റ് ഇലക്ട്രിക്കൽ ആക്സസറികൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളുടെ ഒരു ക്രമീകരണം ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. മേൽക്കൂരയിൽ ഘടിപ്പിച്ച ചെറുതോ അല്ലെങ്കിൽ കെട്ടിടവുമായി സംയോജിപ്പിച്ചു നിർമ്മിച്ചിരിക്കുന്ന സിസ്റ്റങ്ങൾ മുതൽ പതിനായിരക്കണക്കിന് കിലോവാട്ട് വരെ ശേഷിയുള്ള പിവി സിസ്റ്റങ്ങൾ, നൂറുകണക്കിന് മെഗാവാട്ടിന്റെ വലിയ യൂട്ടിലിറ്റി സ്കെയിൽ പവർ സ്റ്റേഷനുകൾ വരെ ഇന്ന് നിലവിലുണ്ട്.

നിശബ്ദമായതും ചലിക്കുന്ന ഭാഗങ്ങൾ ഇല്ലാതെയും പാരിസ്ഥിതിയ്ക്ക് യാതൊരു ദോഷവും ഇല്ലാതെയും ഇതു പ്രവർത്തിക്കുന്നു. പിവി സിസ്റ്റങ്ങൾ ചെറിയ ഉല്പാദന സംവിധാനങ്ങളിൽ നിന്നും ഇന്ന് മുഖ്യധാരാ വൈദ്യുതി ഉൽ‌പാദനത്തിനായി ഉപയോഗിക്കുന്ന പക്വമായ ഒരു സാങ്കേതികവിദ്യയായി വികസിച്ചു. മേൽക്കൂര സംവിധാനത്തിലൂടെ ഉൽ‌പാദനത്തിനും ഇൻസ്റ്റാളേഷനുമായി നിക്ഷേപിച്ച തുക 7 മാസം മുതൽ 2 വർഷത്തിനുള്ളിൽ വീണ്ടെടുക്കുകയും 30 വർഷത്തെ സേവന കാലത്ത് മൊത്തം പുനരുപയോഗ ഊർജ്ജത്തിന്റെ 95 ശതമാനവും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.[1]:30[2][3]

ഫോട്ടോവോൾട്ടയിക്സിന്റെ വളർച്ച കാരണം പിവി സിസ്റ്റങ്ങളുടെ വില നിലവിൽ വന്നതിനുശേഷം അതിവേഗം കുറഞ്ഞു. എങ്കിലും അവ വിപണിയും സിസ്റ്റത്തിന്റെ വലുപ്പവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. 2014-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ 5-കിലോവാട്ട് റെസിഡൻഷ്യൽ സിസ്റ്റങ്ങളുടെ വില ഒരു വാട്ടിന് 3.29 ഡോളറായിരുന്നു,[4] ജർമ്മൻ വിപണിയിൽ എത്തിയപ്പോൾ 100 കിലോവാട്ട് വരെ മേൽക്കൂരയുള്ള സിസ്റ്റങ്ങളുടെ വില ഒരു വാട്ടിന് 1.24 യൂറോ ആയി കുറഞ്ഞു.[5] ഇപ്പോൾ സോളാർ പിവി മൊഡ്യൂളുകൾ സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള ചെലവിന്റെ പകുതിയിൽ താഴെയാണ്.[6] ബാക്കി ചെലവ് BOS ഘടകങ്ങൾക്കും, നിയമാനുമതി, ഇന്റർകണക്ഷൻ, പരിശോധന, ഇൻസ്റ്റാളേഷൻ തുടങ്ങിയവക്കുമായാണ് വരുന്നത്[7].

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. "Photovoltaics Report" (PDF). Fraunhofer ISE. 28 July 2014. Archived (PDF) from the original on 31 August 2014. Retrieved 31 August 2014.
  2. Service Lifetime Prediction for Encapsulated Photovoltaic Cells/Minimodules, A.W. Czanderna and G.J. Jorgensen, National Renewable Energy Laboratory, Golden, CO.
  3. M. Bazilian; I. Onyeji; M. Liebreich; et al. (2013). "Re-considering the economics of photovoltaic power" (PDF). Renewable Energy (53). Archived from the original (PDF) on 31 August 2014. Retrieved 31 August 2014.
  4. "Photovoltaic System Pricing Trends – Historical, Recent, and Near-Term Projections, 2014 Edition" (PDF). NREL. 22 September 2014. p. 4. Archived (PDF) from the original on 29 March 2015.
  5. "Photovoltaik-Preisindex" [Solar PV price index]. PhotovoltaikGuide. Archived from the original on 10 July 2017. Retrieved 30 March 2015. Turnkey net-prices for a solar PV system of up to 100 kilowatts amounted to Euro 1,240 per kWp.
  6. Fraunhofer ISE Levelized Cost of Electricity Study, November 2013, p. 19
  7. Fraunhofer ISE Levelized Cost of Electricity Study, November 2013, p. 19