ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phonographic Performance Ltd എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡിന്റെ ലോഗോ

സംഗീത പരിപാടികളിൽ പകർപ്പവകാശം ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്രസർക്കാർ അംഗീകൃത ഏജൻസിയാണ് ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് അഥവാ പി.പി.എൽ [1]. ഇത് ഇന്ത്യക്കകത്തും പുറത്തുമുള്ള സംഗീതനിർമ്മാതാക്കളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു. ഈ ഏജൻസിയാണ് സംഗീത പരിപാടികളുടെ ടെലികാസ്റ്റിങ്, ബ്രോഡ്‌കാസ്റ്റിങ്, പൊതുസ്ഥലത്തെ അവതരണങ്ങൾ എന്നിവയെല്ലാം ചെയ്യുന്നത് [2]. പകർപ്പവകാശ നിയമപ്രകാരം സംഗീത പരിപാടികൾ നടത്തുന്നതിന് ഏജൻസിയിൽ നിന്ന് മുൻകൂട്ടി ലൈസൻസ് വാങ്ങേണ്ടതുണ്ട്. ഈ ലൈസൻസ് ഇല്ലാതെ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ എടുക്കുന്നതാണ്. വീടുകളിലും സ്വന്തം വാഹനങ്ങളിലുമൊഴികെയുള്ള എല്ലാ സംഗീതപരിപാടികൾക്കും ലൈസൻസ് നിർബന്ധമാണ്[3].

ആകാശവാണി, എഫ്.എം. റേഡിയോ സ്റ്റേഷനുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ബാർ, സിനിമാഹാൾ, ബാങ്ക്, ഓഫീസുകൾ, എന്നിവയെല്ലാം സംഗീതം ശ്രവിപ്പിക്കുന്നതിന് ഈ ലൈസൻസ് നിർബന്ധമാണ്. സ്ഥലത്തിന്റെ വിസ്തൃതി കണക്കാക്കിയാണ് ലൈസൻസ് തുക നിശ്ചയിക്കുക. ലൈസൻസ് സമ്പാദിക്കാതെ പരിപാടികൾ അവതരിപ്പിക്കുന്നവർക്കെതിരെ മൂന്നു ലക്ഷം രൂപ വരെ പിഴ ഈടാക്കുവാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പാണ് ഈ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത്. 1957 - ലെ പകർപ്പവകാശനിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് 1996 മുതലാണ് ഈ ഏജൻസി നിയമപാലനം കർശനമായി നടപ്പാക്കി തുടങ്ങിയത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-08. Retrieved 2011-02-03.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-09. Retrieved 2011-02-03.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-21. Retrieved 2011-02-03.

ഇതും കാണുക[തിരുത്തുക]