ഫിലിപ്പ് സ്റ്റീവൻ കോർബെറ്റ്
ഫിലിപ്പ് സ്റ്റീവൻ കോർബെറ്റ് - Philip Steven Corbet FRSE (21 മെയ് 1929 – 13 ഫെബ്രുവരി 2008) ഒരു ഇംഗ്ലീഷ് പ്രാണിപഠനശാസ്ത്രജ്ഞനും ജലപ്രാണികളിലും തുമ്പികളിലും വിദഗ്ദ്ധനുമായിരുന്നു. അദ്ദേഹം തനിച്ചും കൂട്ടായും ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കീടനാശിനികൾക്കുപകരം ജൈവകീടനിയന്ത്രണം കൃഷികൾക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പഠനങ്ങൾ നടത്തി.
ജീവചരിത്രം
[തിരുത്തുക]കോലാലമ്പൂരിലാണ് അദ്ദേഹം ജനിച്ചത്.[1] ന്യൂസീലൻഡിലെ Nelson College-ൽ വിദ്യ അഭ്യസിച്ചു.[2] 1953-ൽ കേംബ്രിഡ്ജ് സർവകലാശാലയിലെ തന്റെ പഠനം പൂർത്തിയാക്കുന്നതിനു മുൻപേ അദ്ദേഹം University of Reading-ൽ ജന്തുശാസ്ത്രം പഠിക്കാൻ ചേർന്നു.[1][3]
1954-1962 കാലയളവിൽ അദ്ദേഹം യുഗാണ്ടയിലെ East African High Commission-ൽ ജന്തുശാസ്ത്രജ്ഞനായി നിയമിതനായി. അവിടെ ആദ്യം East African Freshwater Fisheries Research Organization-ഉം തുടർന്ന് 1957-ൽ ,East African Virus Research Institute-ഉം അദ്ദേഹം ജോലി ചെയ്തു. തുടർന്ന് കാനഡയിലെ Entomology Research Institute, Ottawa-ഉം Canada Department of Agriculture Research Institute, Belleville, Ontario-ഉം ജോലി ചെയ്തു. നാല് വർഷത്തിനുശേഷം University of Waterloo-ൽ പ്രൊഫസർ ആയി നിയമിതനായി. 1974-ൽ ന്യൂസീലൻഡിൽ മടങ്ങിയെത്തി University of Canterbury, Lincoln Agricultural College എന്നിവ ഒരുമിച്ചു നടത്തുന്ന Joint Centre for Environmental Science-ന്റെ തലവനായി ചുമതലയേറ്റു. 1978-ൽ അദ്ദേഹം University of Canterbury ജന്തുശാസ്ത്ര വിഭാഗം തലവനും രണ്ടു വർഷത്തിനുശേഷം University of Dundee ജന്തുശാസ്ത്ര പ്രൊഫസറും ആയി.,1990-ൽ വിരമിക്കുന്നതുവരെ അവിടെ തുടർന്നു.[1]
വിരമിച്ചതിനുശേഷവും University of Edinburgh-ൽ അദ്ദേഹം തന്റെ ഗവേഷണങ്ങൾ തുടരുകയും 1996-ൽ ഹോണററി പ്രൊഫസർ ആയി നിയമിക്കപ്പെടുകയും ചെയ്തു. ആ വർഷം തന്നെ വിരമിച്ച അദ്ദേഹം തന്റെ എഴുത്തു തുടരുകയും Cornwall Wildlife Trust-ൽ സേവനം ചെയ്യുകയും ചെയ്തു. 2008-ൽ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം മരണമടഞ്ഞു.[3][4]
അദ്ദേഹത്തിന്റെ ജൈവകീടനിയന്ത്രണ മാർഗ്ഗങ്ങൾ മൊൺട്രിയാൽ Expo 67-ൽ ശ്രദ്ധിക്കപ്പെട്ടു.[3][4]
അദ്ദേഹത്തിന്റെ Dragonflies: behaviour and ecology of Odonata (1999), A Biology of Dragonflies (1962) എന്നീ പുസ്തകങ്ങൾ വളരെ പ്രശസ്തമാണ് .[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Professor Philip Corbet". The Telegraph. 6 March 2008. Retrieved 10 November 2013.
- ↑ Nelson College Old Boys' Register, 1856–2006, 6th edition
- ↑ 3.0 3.1 3.2 "Professor Philip Corbet: Entomologist whose work revolutionised the field of dragonfly studies". The Independent. 28 February 2008. Retrieved 10 November 2013.
- ↑ 4.0 4.1 Clements, Alan (17 March 2008). "Philip Corbet: leading entomologist and world authority on the dragonfly". The Guardian. Retrieved 10 November 2013.
- ↑ "Philip S. Corbet". The New Naturalists Online. Harper Collins. Archived from the original on 10 നവംബർ 2013. Retrieved 10 നവംബർ 2013.
പുറം കണ്ണികൾ
[തിരുത്തുക]- [1][പ്രവർത്തിക്കാത്ത കണ്ണി] Agrion: Newsletter of the Worldwide Dragonfly Association Special edition in memory of Philip Steven Corbet May, 2008.