Jump to content

ഡോക്ടറേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phd എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഒരു പി.എച്ച്.ഡി ബിരുദധാരി ബിരുദദാനചടങ്ങിൽ

ഉന്നത വിദ്യാഭ്യാസമായ പി.എച്ച്.ഡി (Ph D) കരസ്ഥമാക്കിയ ആൾക്ക് നൽകുന്ന ബഹുമതിയാണ് ഡോക്ടർ എന്ന നാമം. ഡോക്ടർ ഓഫ് ഫിലോസഫി എന്നതിന്റെ ചുരുക്കപേരാണ് പി.എച്ച്.ഡി എന്നത്. തത്ത്വശാസ്ത്രത്തിൽ പ്രാവീണ്യം ഉള്ളയാൾ എന്നതിലുപരി, വിജ്ഞാനത്തോടു സ്നേഹമുള്ളവൻ എന്ന ഗ്രീക്ക് അർത്ഥമാണ് ഫിലോസഫി എന്നതുകൊണ്ട് വ്യാപകമായി ഉദ്ദേശിക്കുന്നത്. യൂറോപ്പിലാകമാനം, ദൈവശാസ്ത്രം, വൈദ്യശാസ്ത്രം, നിയമം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും ഡോക്ടർ ഓഫ് ഫിലോസഫി എന്നു തന്നെയാണ് വിശേഷിപ്പിക്കാറ്.[അവലംബം ആവശ്യമാണ്].

ചരിത്രം

[തിരുത്തുക]

യോഗ്യത

[തിരുത്തുക]

ഇന്ത്യയിൽ

[തിരുത്തുക]

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ കീഴിലുള്ള സർവ്വകലാശാലകളിൽ ഡോക്ടറേറ്റിനായ് പ്രവേശനം ലഭിക്കണമെങ്കിൽ ഉദ്യോഗാർത്ഥി ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിരിക്കണം. കൂടാതെ ഇതിനായുള്ള യോഗ്യതാ പരീക്ഷകളും വിജയിച്ചിരിക്കണം. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ഉദ്യോഗാർത്ഥി പാസ്സായിരിക്കണം [1].

അവലംബം

[തിരുത്തുക]
  1. പി.എച്ച്.ഡിക്കുള്ള യോഗ്യത യു.ജി.സി. വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
"https://ml.wikipedia.org/w/index.php?title=ഡോക്ടറേറ്റ്&oldid=3107477" എന്ന താളിൽനിന്ന് ശേഖരിച്ചത്