Jump to content

പീറ്റർ ഗുതെറി ടാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Peter Guthrie Tait എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പീറ്റർ ഗുതെറി ടാറ്റ്
പീറ്റർ ഗുതെറി ടാറ്റ് –സ്കോട്ടിഷ് ഗണിത - ഭൗതിക ശാസ്ത്രജ്ഞൻ.
ജനനം28 April 1831 (1831-04-28)
മരണം4 July 1901 (1901-07-05)
ദേശീയതScottish
പൗരത്വംUnited Kingdom
കലാലയംUniversity of Edinburgh
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematical physicist

പ്രമുഖനായ ഒരു സ്കോട്ടിഷ് ഗണിത - ഭൗതിക ശാസ്ത്രജ്ഞനാണ് പീറ്റർ ഗുതെറി ടാറ്റ്(28 ഏപ്രിൽ 1831 - 4 ജൂലൈ 1901). കെൽവിൻ പ്രഭുവുമൊത്ത് 1867-ൽ ടാറ്റ് പ്രസിദ്ധീകരിച്ച ട്രീറ്റീസ് ഓൺ നാച്വറൽ ഫിലോസഫി ഗണിതീയ ഭൗതികത്തിലെ ക്ലാസ്സിക് പഠനഗ്രന്ഥമായി അംഗീകരിക്കപ്പെട്ടു. 1875-ൽ ബെൽഫോർ സ്റ്റുവാർട്ടുമൊത്ത് പേരു വെളിപ്പെടുത്താതെ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ദി അൺസീൻ യൂനിവേഴ്സ് എന്ന ഗ്രന്ഥം വൻ വിവാദവിഷയമായി.

ജീവിതരേഖ

[തിരുത്തുക]

മേരി റൊനാൾഡ്സൺ - ജോൺ ടാറ്റ് ദമ്പതികളുടെ പുത്രനായി ഡാൽകെയ്ത്തിൽ ജനിച്ചു. എഡിൻബറോ, കേംബ്രിജ് എന്നീ സർവകലാശാലകളിൽ പഠനം നടത്തി. 1854-ൽ ബെൽഫാസ്റ്റിലെ ക്വീൻസ് കോളജിൽ ഗണിതശാസ്ത്ര പ്രൊഫസറായി നിയമിതനായി. 1860 മുതൽ 1901വരെ എഡിൻബറോയിൽ 'നാച്വറൽ ഫിലോസഫി' പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

1901 ജൂല. 4-ന് എഡിൻബറോയിൽ ഇദ്ദേഹം നിര്യാതനായി.

പഠനങ്ങൾ

[തിരുത്തുക]

ഗണിതശാസ്ത്രത്തിൽ ക്വാട്ടർനിയോണുകളെക്കുറിച്ചുള്ള ടാറ്റിന്റെ പഠനങ്ങൾ ശ്രദ്ധേയങ്ങളാണ്. വില്യം റോവൻ ഹാമിൽട്ടൻ പ്രാഥമിക ആവിഷ്ക്കാരം നൽകിയ ക്വാട്ടർനിയോണുകളുടെ സിദ്ധാന്തം ടാറ്റ് ആണ് വികസിപ്പിച്ചെടുത്തത്. ഇത് ഗണിതീയ ഭൗതിക ശാഖയ്ക്ക് (Mathematical Physics) മുതൽക്കൂട്ടായി. ഭൗതികശാസ്ത്രത്തിൽ താപഗതിക (Theormodynamics) ശാഖയിലായിരുന്നു ടാറ്റിന്റെ ഗവേഷണങ്ങളധികവും.

വാതകങ്ങളുടെ ഗതിക സിദ്ധാന്തം, വാതകങ്ങളിൽ വൈദ്യുത വിസർജനത്തിന്റെ പ്രഭാവം, താപീയ ചാലകത, ഓസോൺ സാന്ദ്രത, ആഴക്കടൽ താപനില, ഊർജക്ഷയ സിദ്ധാന്തങ്ങൾ, ക്രൂക്സ് റേഡിയോമീറ്ററിന്റെ പ്രവർത്തനം എന്നീ മേഖലകളിലും ടാറ്റ് നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയിരുന്നു. ഭ്രമിളങ്ങളെ (vortices) കുറിച്ചുള്ള ടാറ്റിന്റെ പഠനങ്ങൾ കെട്ടുകളെ(knots)ക്കുറിച്ചുള്ള ടോപ്പോളജീയ പഠനങ്ങൾക്ക് വഴിതെളിച്ചു.

കൃതികൾ

[തിരുത്തുക]
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ ടാറ്റിനയച്ച കത്ത്

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ പീറ്റർ ഗുതെറി ടാറ്റ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
Wikisource
പീറ്റർ ഗുതെറി ടാറ്റ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
  • O'Connor, John J.; Robertson, Edmund F., "പീറ്റർ ഗുതെറി ടാറ്റ്", MacTutor History of Mathematics archive, University of St Andrews.
  • Pritchard, Chris. "Provisional Bibliography of Peter Guthrie Tait". British Society for the History of Mathematics.
  • An Elementary Treatise on Quaternions, 1890, Cambridge University Press. Scanned PDF, HTML version (in progress)
  • This article incorporates text from the Encyclopædia Britannica Eleventh Edition, a publication now in the public domain.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പീറ്റർ ഗുതെറി (1831-1901) ടാറ്റ്, പീറ്റർ ഗുതെറി (1831-1901) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പീറ്റർ_ഗുതെറി_ടാറ്റ്&oldid=2787667" എന്ന താളിൽനിന്ന് ശേഖരിച്ചത്