ഉള്ളടക്കത്തിലേക്ക് പോവുക

പയ്യന്നൂർ പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Perumba River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പയ്യന്നൂർ പുഴ
Countryഇന്ത്യ
Stateകേരളം
Districtകണ്ണൂർ
Citiesവെള്ളോറ, പാലത്തടത്തിൽ, പാണപ്പുഴ, കുറ്റൂർ, മാതമംഗലം. കടന്നപ്പള്ളി, കാനായി
Physical characteristics
പ്രധാന സ്രോതസ്സ്തിമിരിക്കടുത്ത് പശ്ചിമഘട്ടം
തിമിരി,
നദീമുഖംഅറബിക്കടൽ
കവ്വായി അഴിമുഖം, കണ്ണൂർ
0 m (0 ft)
നീളം51 km
Discharge
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

കേരളത്തിലെ മലബാർ മേഖലയിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലൂടെ ഒഴുകുന്ന 51 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ് പെരുമ്പ നദി. പയ്യന്നൂർ പട്ടണം ഈ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്, അതിനാൽ നദി പ്രാദേശികമായി പയ്യന്നൂർ നദി എന്നറിയപ്പെടുന്നു. പെരുമ്പ പുഴ, പെരുമ്പുഴ, പെരും പുഴ, പെരുവാമ്പപ്പുഴ, വണ്ണാത്തിപുഴ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഈ നദി കവ്വായി കായലിൽ പതിക്കുന്നു.

ബി.സി.ഒന്നാം ശതകം മുതൽ ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത് പെരും കാനം എന്നാണ് പെരും പുഴ വിളിക്കപ്പെട്ടിരുന്നത്. പഴയ മലയാളത്തില് കാനം എന്നാല് പുഴ എന്നായിരുന്നു അര്ത്ഥം.[അവലംബം ആവശ്യമാണ്]

കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ തിമിരിക്കടുത്ത്, പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽനിന്നാണ് പെരുമ്പ നദി ഉത്ഭവിക്കുന്നത്. തുടർന്ന് കണ്ണൂർ ജില്ലയിലെ വെള്ളോറ, പാലത്തടത്തിൽ, പാണപ്പുഴ, കുറ്റൂർ, മാതമംഗലം തുടങ്ങിയ നിരവധി മലയോര ഗ്രാമങ്ങളിലൂടെ നദി ഒഴുകുന്നു. തുടർന്ന് മലബാർ സമതലങ്ങളിലേക്ക് പ്രവേശിക്കുന്ന നദി അവിടെനിന്ന് കടന്നപ്പള്ളി, കാനായി, കണ്ടങ്കലി, കുങ്കിമംഗലം എന്നീ പട്ടണങ്ങളിലൂടെ ഒഴുകുന്നു. കുഞ്ഞിമംഗലത്ത് എത്തുമ്പോൾ രണ്ട് ശാഖകളായി പിരിയുകയും, ഒരു ശാഖ പയ്യന്നൂരിലൂടെ വടക്കൻ ദിശയിൽ ഒഴുകി കുപ്പം നദിയുമായി ചേർന്ന് കവ്വായി അഴിമുഖത്ത് ചേരുന്നു. രണ്ടാമത്തെ പോഷകനദി തെക്കോട്ട് തിരിഞ്ഞ് തെക്കുമ്പാട്, പാലക്കോട്, മാടായി എന്നിവിടങ്ങളിലൂടെ ഒഴുകി ഒടുവിൽ ഏഴിമല കുന്നിന് സമീപത്തുവച്ച് അറബിക്കടലിൽ പതിക്കുന്നു.

ഉപനദികൾ

[തിരുത്തുക]
  • വണ്ണാത്തി പുഴ (പാണപ്പുഴ എന്നും അറിയപ്പെടുന്നു)
  • പാങ്ങടം തോട് / കല്ലം തൊട്ടി

ഇവയും കാണുക

[തിരുത്തുക]

ഇവയും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പയ്യന്നൂർ_പുഴ&oldid=4660646" എന്ന താളിൽനിന്ന് ശേഖരിച്ചത്