വില്ലൻചുമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pertussis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പെർട്ടൂസിസ് (വില്ലൻചുമ)
Pertussis.jpg
വില്ലൻചുമ ബാധിച്ച ഒരു ബാലൻ
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റിപകർച്ചവ്യാധി
ICD-10A37
ICD-9-CM033
DiseasesDB1523
MedlinePlus001561
eMedicineemerg/394 ped/1778
Patient UKവില്ലൻചുമ
MeSHD014917
Orphanet1489

ഒരിനം ബാക്ടീരിയ ആണ് ഈ രോഗത്തിനു കാരണം. ജനനാനന്തരം ഏതു വയസ്സിലും കുട്ടികളെ ബാധിക്കുന്ന ഒരു രോഗമാണിത്. പക്ഷേ, രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ ഈ രോഗം വളരെ അപകടകാരിയാണ്. സാധാരണ ജലദോഷം പോലെ തുടങ്ങുന്ന ഈ രോഗം രണ്ടാഴ്ചക്കകം അസഹ്യമായ ചുമയും ചുമയ്ക്കു ശേഷമുള്ള വലിവും ഛർദ്ദിയും ഉണ്ടാക്കുന്നു. തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ ചുമ മൂന്നുമാസം നീണ്ടുനിൽക്കും. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികളിലും കുത്തിവെപ്പ് ലഭിച്ച കുട്ടികളിലും വലിവ് ഉണ്ടായെന്നു വരില്ല. ചുമയുടെ കാഠിന്യം കൊണ്ടും തുടർച്ചയായ ഛർദ്ദി കൊണ്ടുമാണ് കുട്ടി ക്ഷീണിക്കുന്നത്. ഒരു ചുമ നിന്നാലുടൻ ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിയാൽ ശരീരത്തിനനുഭവപ്പെടുന്ന പോഷകമൂല്യങ്ങളുടെ കുറവ് നികത്താനാവും. പ്രതിരോധ കുത്തിവെപ്പ് ലഭിക്കാത്ത കുട്ടികളെയാണ് സാധാരണ ഈ രോഗം പിടിപെടുന്നത്. എറിത്രോമൈസിൻ ഇനത്തിൽപ്പെട്ട ആൻറിബയോട്ടിക്കുകൾ ആരംഭത്തിൽ തന്നെ കൊടുത്താൽ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും.

1950കളിലേ ഉപയോഗിച്ചുതുടങ്ങിയ വാക്‌സിനാണ് ലോകത്തെമ്പാടും കുട്ടികൾക്ക് ഇതിനായി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ 1985 മുതൽ ഇത് കുട്ടികൾക്കുള്ള 'സാർവത്രിക പ്രതിരോധ ചികിത്സ' പദ്ധതിയിൽപ്പെടുത്തി സർക്കാർ ആശുപത്രികളിൽ തികച്ചും സൗജന്യമായി നൽകിവരുന്നുണ്ട്. ടെറ്റനസ്, ഡിഫ്തീരിയ എന്നീ രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളും ചേർത്ത് മൂന്നു രോഗങ്ങൾക്ക് ഒന്നിച്ച് നൽകുന്ന ഈ കുത്തിവെപ്പിനെ ട്രിപ്പിൾ വാക്‌സിൻ (ഡി.പി.ടി വാക്‌സിൻ) എന്നറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=വില്ലൻചുമ&oldid=2818281" എന്ന താളിൽനിന്നു ശേഖരിച്ചത്