പെപ്റ്റിക് അൾസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Peptic ulcer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെപ്റ്റിക് അൾസർ
സ്പെഷ്യാലിറ്റിഗ്യാസ്ട്രോഎൻട്രോളജി Edit this on Wikidata

ദഹനനാളത്തിൽ ഏറ്റവും കൂടുതലായുണ്ടാകുന്ന ഒരു തരം വൃണമാണ് പെപ്റ്റിക് അൾസർ, എന്നും പെപ്റ്റിക് അൾസർ ഡിസീസ്[1] എന്നും അറിയപ്പെടുന്നത്. ദഹനനാളത്തിലെ മ്യൂക്കോസ എന്ന ആവരണപാളിയിൽ 0.5 സെന്റീമീറ്ററോ അതിലധികമോ ആയ വലിപ്പമുള്ള വൃണങ്ങളെയാണ് പെപ്റ്റിക് അൾസർ എന്ന് വിളിക്കുന്നത്. ആസ്പിരിൻ, ഐബുപ്രോഫൻ, മറ്റ് എൻ.എസ്.എ.ഐ.ഡി മരുന്നുകൾ എന്നിവ അൾസറുകൾക്ക് കാരണമാവുകയോ ഇവയുടെ രൂക്ഷത വർദ്ധിപ്പിക്കുകയോ ചെയ്യാൻ സാദ്ധ്യതയുണ്ട്.[2]

ആമാശയത്തിലുണ്ടാകുന്നതിനേക്കാൾ നാലിരട്ടി പെപ്റ്റിക് അൾസറുകൾ അതിനു തൊട്ടു പിന്നാലെ വരുന്ന ഡുവോഡിനം എന്ന ചെറുകുടലിന്റെ ഭാഗത്താണുണ്ടാകുന്നത്. ഏകദേശം 4% ആമാശയ അൾസറുകൾ മാലിഗ്നന്റ് ട്യൂമറുകൾ കാരണമാണുണ്ടാകുന്നത്. അതിനാൽ കാൻസറില്ല എന്നുറപ്പുവരുത്താൻ പല വട്ടം ബയോപ്സി പരിശോധന നടത്തേണ്ടിവരും. ഡുവോഡിനത്തിൽ ബിനൈൻ (മാലിഗ്നന്റ് അല്ലാത്ത - അധികം ദോഷകരമല്ലാത്ത) അൾസറുകളാണുണ്ടാകുന്നത്.

കുറിപ്പുകൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "GI Consult: Perforated Peptic Ulcer". മൂലതാളിൽ നിന്നും 2007-08-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-08-26.
  2. "Peptic ulcer".

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Radiology and Endoscopy from MedPix

"https://ml.wikipedia.org/w/index.php?title=പെപ്റ്റിക്_അൾസർ&oldid=3637627" എന്ന താളിൽനിന്ന് ശേഖരിച്ചത്