പെഞ്ച് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pench National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ ജില്ലയിലും മധ്യപ്രദേശ് സംസ്ഥാനത്തിലെ സിയോണി, ഛിന്ത്‌വാര ജില്ലകളിലുമായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് പെഞ്ച് ദേശീയോദ്യാനം. 1975-ലാണ് ഇത് രൂപീകൃതമായത്. ഒരു കടുവാ സംരക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.

ഭൂപ്രകൃതി[തിരുത്തുക]

മധ്യപ്രദേശിൽ 299 ചതുരശ്ര കിലോമീറ്ററും മഹാരാഷ്ട്രയിൽ 256 ചതുരശ്ര കിലോമീറ്ററുമാണ് ഉദ്യാനത്തിന്റെ വിസ്തൃതി. വരണ്ട ഉഷ്ണമേഖലാ ഇലപൊഴിയും വനപ്രദേശമാണിത്.

ജന്തുജാലങ്ങൾ[തിരുത്തുക]

കടുവ, പുലി, ചിങ്കാര, ചൗസിംഗ, പുള്ളിമാൻ, നീൽഗായ്, ഇന്ത്യൻ കാട്ടുപോത്ത് തുടങ്ങിയവയുടെ ആവാസകേന്ദ്രമാണിവിടം. നൂറിലേറെ ഇനം പക്ഷികളും ഇവിടെ താമസിക്കുന്നു.


"https://ml.wikipedia.org/w/index.php?title=പെഞ്ച്_ദേശീയോദ്യാനം&oldid=1689981" എന്ന താളിൽനിന്ന് ശേഖരിച്ചത്