പീസ് കൺക്ളൂഡെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Peace Concluded എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Peace Concluded, 1856
Sir John Everett Millais - Peace Concluded - Google Art Project.jpg
ArtistJohn Everett Millais
Year1856
MediumOil on canvas
Dimensions120 സെ.m × 91 സെ.m (46 in × 36 in)
LocationMinneapolis Institute of Arts, Minneapolis

മുറിവേറ്റ ഒരു ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ ക്രിമിയൻ യുദ്ധം അവസാനിച്ചതെപ്പറ്റിയുള്ള വാർത്ത ടൈംസ് പത്രത്തിൽ വായിച്ചുകൊണ്ടിരിക്കുന്നരീതിയിൽ ജോൺ എവെറെറ്റ് മില്ലെയ്സ് ചിത്രീകരിച്ച ഒരു ചിത്രമാണ് പീസ് കൺക്ളൂഡെഡ് (Peace Concluded, 1856) (1856). 1856 -ൽ റോയൽ അക്കാഡമിയിൽ പ്രദർശിപ്പിച്ചിരുന്ന കാലത്ത് സമ്മിശ്രപ്രതികരണമാണ് ഈ ചിത്രത്തിനു ലഭിച്ചതെങ്കിലും കലാവിമർശകനായ ജോൺ റസ്കിൻ ഇത് ഒരുകാലത്ത് "ലോകത്തിലെ ഏറ്റവും മികച്ച മാസ്റ്റർപീസുകളിൽ" ഒന്നാകുമെന്ന് പ്രവചിച്ചുകൊണ്ട് ഈ ചിത്രത്തെ പിന്തുണച്ചിരുന്നു.[1] അന്ന് മില്ലെയ്സിന്റെ ഭാര്യയും, മുൻപ് റസ്കിന്റെ തന്നെ ഭാര്യയുമായിരുന്ന എഫി ഗ്രേയാണ് ഈ ചിത്രത്തിന്റെ മുഖ്യകഥാപാത്രം. ഇപ്പോൾ ഈ ചിത്രം മിനിയാപ്പോളിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Ruskin, John, Academy Notes, 1856, Cook and Wedderburn, Ruskin: Complete Writings, vol 14, pp.56-7
"https://ml.wikipedia.org/w/index.php?title=പീസ്_കൺക്ളൂഡെഡ്&oldid=3251900" എന്ന താളിൽനിന്ന് ശേഖരിച്ചത്