പഴൂക്കര പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pazhookkara Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഴൂക്കര പള്ളി

തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ പഴൂക്കരയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പഴൂക്കര പള്ളി (Pazhookkara Church) അഥവ സെന്റ് ജോസഫ്സ് പള്ളി (St: Joseph's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്കാ സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ജോസഫിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ അമ്പഴക്കാട് ഫൊറോന പള്ളിയുടെ കീഴിലാണ് പഴൂക്കര പള്ളി.

ചാലക്കുടിയിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറ് മാറി ചാലക്കുടി-മാള വഴിയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

പഴൂക്കര നിവാസികൾ മൂന്ന് കിലോമീറ്റർ അകലെയുള്ള അമ്പഴക്കാട് ഫൊറോന പള്ളിയിലേക്ക് പോകുന്നതിന്റെ പ്രായോഗികബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 1970 ൽ അമ്പഴക്കാട് ഫൊറോന പള്ളിയെ വിഭജിച്ച് പഴൂക്കര കേന്ദ്രമാക്കി പള്ളി പണിയാനുള്ള അനുമതി ലഭിച്ചു. 1974 മെയ് 8ന് പള്ളിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. 1977 ഫെബ്രുവരി 19 ന് പള്ളി വെഞ്ചിരിപ്പും 1988 ജനുവരി 18 ന് ഇടവകയാകുകയും ചെയ്തു.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

നാഴികക്കല്ലുകൾ[തിരുത്തുക]

പ്രധാന്യം ദിവസം
പ്രഥമ ദേവാലയ വെഞ്ചിരിപ്പ് 1977 ഫെബ്രുവരി 19
സെമിത്തേരി 1977 ഫെബ്രുവരി 19
വൈദിക മന്ദിരം 1986 ജനുവരി 1
ഇടവക പള്ളിയായത് 1988 ജനുവരി 18


ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഴൂക്കര_പള്ളി&oldid=3764136" എന്ന താളിൽനിന്ന് ശേഖരിച്ചത്