പൗള ബീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paula Beer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൗള ബീർ
ജനനം (1995-02-01) 1 ഫെബ്രുവരി 1995  (29 വയസ്സ്)
തൊഴിൽActress
സജീവ കാലം2010–present

ഒരു ജർമ്മൻ നടിയാണ് പൗള ബിയർ (ജനനം: 1 ഫെബ്രുവരി 1995).[1] 2010-ൽ പുറത്തിറങ്ങിയ ക്രിസ് ക്രൗസിന്റെ പോൾ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെയാണ് യുവതാരമായി അറിയപ്പെട്ടത്. 2016 ലെ വെനീസ് ചലച്ചിത്രമേളയിൽ മികച്ച യുവതാരത്തിനുള്ള മാർസെല്ലോ മാസ്ട്രോയാനി അവാർഡ് പൗള നേടി. ഫ്രാങ്കോയിസ് ഓസോണിന്റെ ഫ്രാന്റ്സ് (2016) എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് പൗള ഈ നേട്ടം കരസ്ഥമാക്കിയത്. ഇത് പൗളയുടെ കരിയറിലെ ഒരു ബ്രേക്ക്ത്രൂ ആയിരുന്നു. 70-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച നടിക്കുള്ള സിൽവർ ബിയർ അവാർഡ് നേടി. ക്രിസ്റ്റ്യൻ പെറ്റ്സോൾഡ്സിന്റെ അൺഡൈൻ എന്ന സിനിമയിലെ അൺഡൈൻ വിബ്യൂ എന്ന കഥാപാത്രത്തെ അവതരപ്പിച്ചതിനാണ് ഈ നേട്ടം ലഭിച്ചത്. [2]

ഫിലിമോഗ്രാഫി[തിരുത്തുക]

വർഷം ശീർഷകം കഥാപാത്രം കുറിപ്പുകൾ
2010 പോൾ ഡയറീസ് ഓഡ വോൺ സിയറിംഗ്
2012 ലുഡ്‌വിഗ് II ബയേണിലെ സോഫി
2013 ഡെർ ഗെഷ്മാഖ് വോൺ അപ്ഫെൽകെർണെൻ (de) റോസ്മേരി
2014 ഡാർക്ക് വാലി ലുസി ഗാഡർ
2015 പംപ ബ്ലൂസ് (ജെർമ്മൻ) ലെന ടിവി ഫിലിം
2015 4 കൊനിഗെ (de) അലക്സ്
2016 ഫ്രാന്റ്സ് അന്ന വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള മാർസെല്ലോ മാസ്ട്രോയാനി അവാർഡ്
ഏറ്റവും മികച്ച നടിക്കുള്ള സീസർ അവാർഡിന് നാമനിർദ്ദേശം
ഏറ്റവും മികച്ച നടിക്കുള്ള ലുമിയേഴ്സ് അവാർഡിന് നാമനി‍ർദ്ദേശം
മികച്ച നടിക്കുള്ള യൂറോപ്യൻ ചലച്ചിത്ര അവാർഡിന് നാമനിർദ്ദേശം
2017 പ്രിൻസ് അബെർജാജ രാജകുമാരി ഹ്രസ്വചിത്രം
2018 ട്രാൻസിറ്റ് മാരി
2018 ബാഡ് ബാങ്ക്സ് ജന ലീകം ടിവി സീരീസ് (12 എപ്പിസോഡുകൾ)
2018 നെവർ ലുക്ക് എവേ എല്ലി സീബാൻഡ്
2019 വുൾഫ്സ് കോൾ ഡയാൻ
2020 അൺഡൈൻ അൺഡൈൻ വിബ്യൂ മികച്ച നടിക്കുള്ള അവാർഡിനുള്ള ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള സിൽവർ ബിയർ അവാർഡ്

അവലംബങ്ങൾ[തിരുത്തുക]

  1. dpa: Paula Beer: Vom Schulhof auf die Kinoleinwand bei mainzer-rhein-zeitung.de, 7. Februar 2011 (aufgerufen am 8. Februar 2011).
  2. "THE AWARDS OF THE 70th BERLIN INTERNATIONAL FILM FESTIVAL" (PDF). Berlinale. Archived from the original (PDF) on 2020-02-29. Retrieved 2020-09-22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൗള_ബീർ&oldid=3970207" എന്ന താളിൽനിന്ന് ശേഖരിച്ചത്