പട്ടാഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pattazhy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്ത്പത്തനാപുരം താലൂക്കിലെ പട്ടാഴി ‌. പുരാതനമായ ഒരു ഭദ്രകാളി ക്ഷേത്രം ഇവിടെയുണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞനായ സൈനുദ്ദീൻ പട്ടാഴിയുടെ ജന്മദേശംകൂടിയാണ് ഈ ഗ്രാമം.

പട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം[തിരുത്തുക]

പട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം ഈ ഗ്രാമത്തിലാണ്‌ നിലകൊള്ളുന്നത്. സ്വയംഭൂവായ ഭദ്രകാളിയുടെ ആസ്ഥാനമായ ഈ ക്ഷേത്രത്തിൽ നടക്കുന്ന പട്ടാഴി മുടി ഉത്സവം ഏറെ പ്രശസ്തമാണ്‌. പത്തനാപുരത്തുനിന്നും 10 കിലോമീറ്ററും കൊട്ടാരക്കരയിൽ നിന്ന് 12 കിലോമീറ്ററും അകലെയായാണ്‌ ഈ ക്ഷേത്രത്തിന്റെ സ്ഥാനം. കുഭത്തിരുവാതിരയും മീനത്തിരുവാതിരയുമാണ് പ്രധാന ഉത്സവം.

5178 പട്ടാഴി[തിരുത്തുക]

ഡോ. സൈനുദ്ദീൻ പട്ടാഴി എന്ന ജീവശാസ്ത്രജ്ഞന്റെ പേരിൽ പട്ടാഴിക്ക് ശാസ്ത്രഭൂപടത്തിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. 1989-ൽ കാലിഫോർണിയ ആസ്ഥാനമായി ഗവേഷണം നടത്തുന്ന ഡോ. ആർ. രാജ്മോഹൻ കണ്ടുപിടിച്ച കുള്ളൻ ഗ്രഹത്തിന്‌ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 5178 പട്ടാഴി എന്ന പേരാണ്‌ നൽകിയിരിക്കുന്നത് [1] [2]. ചുവപ്പ് മഴ, മൊബൈൽ ഫോൺ ടവറുകൾ ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ, കൊതുകുകളുടെ ജൈവപരമായ നിയന്ത്രണം തുടങ്ങിയ മേഖലകളിൽ ഡോ. പട്ടാഴി നടത്തിയ പാരിസ്ഥിതിക ഗവേഷണങ്ങളെ മാനിച്ചാണ്‌ ഈ പേര്‌ നൽകിയത്.

മുളയും ഗിന്നസ് റെക്കോർഡും[തിരുത്തുക]

പട്ടാഴിയിലെ ഒരു മുള ഗിന്നസ് വേൾഡ് റെക്കോർഡിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു


[3].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-06. Retrieved 2010-08-08.
  2. http://ssd.jpl.nasa.gov/sbdb.cgi?sstr=5178
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-29. Retrieved 2011-09-18.


"https://ml.wikipedia.org/w/index.php?title=പട്ടാഴി&oldid=3733395" എന്ന താളിൽനിന്ന് ശേഖരിച്ചത്