Jump to content

പട്രീഷ്യ ബ്ലയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Patricia Blair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പട്രീഷ്യ ബ്ലയർ
ബ്ലയർ 1970 ൽ
ജനനം
പാറ്റ്സി ലൌ ബ്ലേക്ക്

(1933-01-15)ജനുവരി 15, 1933
മരണംസെപ്റ്റംബർ 9, 2013(2013-09-09) (പ്രായം 80)
മറ്റ് പേരുകൾപട്രീഷ്യ ബ്ലേക്ക്
പാറ്റ് ബ്ലേക്ക്
തൊഴിൽFilm, television actress
സജീവ കാലം1955–79
ജീവിതപങ്കാളി(കൾ)Martin S. Colbert (m. 1965–1993; divorced)

പട്രീഷ്യ ബ്ലയർ (ജനനം: പാറ്റ്സി ലൌ ബ്ലേക്ക്,[1] ജനുവരി 15,1933 - സെപ്റ്റംബർ 9, 2013) 1950 കളിലും 60 കളിലും ടെലിവിഷൻ, ചലച്ചിത്ര രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. ഫെസ് പാർക്കർ, ഡാർബി ഹിന്റൺ, വെറോണിക്ക കാർട്ട്റൈറ്റ്, എഡ് ആഡംസ് എന്നിവരോടൊപ്പം അഭിനയിച്ച എൻബിസി ടെലിവിഷന്റെ 'ഡാനിയൽ ബൂൺ' എന്ന അമേരിക്കൻ ആക്ഷൻ-അഡ്വഞ്ചർ ടെലിവിഷൻ പരമ്പരയുടെ ആറു സീസണുകളിലും റെബേക്ക ബൂൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിലാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. എബിസിയുടെ വെസ്റ്റേൺ പരമ്പരയായിരുന്ന ദി റൈഫിൾമാനിൽ ചക്ക് കോണേർസ്, ജോണി ക്രോഫോർഡ്, പോൾ ഫിക്സ് എന്നിവരോടൊപ്പം 22 എപ്പിസോഡുകളിൽ ലൌ മല്ലോരി എന്ന കഥാപാത്രമായി അവർ പ്രത്യക്ഷപ്പെട്ടിരുന്നു.[2][3]

ജീവിതരേഖ

[തിരുത്തുക]

പാറ്റ്സി ലൌ ബ്ലേക്ക് ടെക്സസിലെ ഫോർട്ട് വർത്തിൽ ജനിക്കുകയും ഡാലസിൽ വളരുകയും ചെയ്തു. കോണോവർ ഏജൻസി വഴി ഒരു കൗമാര മോഡലായാണ് അവർ അരങ്ങേറ്റം നടത്തിയത്. സമ്മർസ്റ്റോക്ക് നാടകവേദിയിൽ അഭിനയിച്ചുകൊണ്ടിരിക്കെ വാർണർ ബ്രദേഴ്സിന്റെ ശ്രദ്ധയിൽപ്പെടുകയും പട്രീഷ്യ ബ്ലേക്ക്, പാറ്റ് ബ്ലേക്ക് എന്നീ പേരുകളിൽ ഏതാനും സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. 1950 കളുടെ അവസാനത്തിൽ വാർണർ ബ്രദേഴ്സിനു വേണ്ടി നിരവധി ചിത്രങ്ങളിൽ ഒരു രണ്ടാംനിര നടിയായി അഭിനയിച്ചതിനുശേഷം എംജിഎമിനുവേണ്ടിയും വേഷമിട്ടിരുന്നു.[4]

അവലംബം

[തിരുത്തുക]
  1. "Patricia Blair Biography". LavishStarsInsight.org. Archived from the original on 2018-09-27. Retrieved 2015-12-12. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. "Patricia Blair Dies at 80; Starred in Television's 'Daniel Boone'". The New York Times. Retrieved 2015-12-13.
  3. "Patricia Blair - "The Rifleman"". Riflemanconnors.com. Archived from the original on 2022-12-10. Retrieved 2015-12-13.
  4. "Patricia Blair Dies at 80; Starred in Television's 'Daniel Boone'". The New York Times. Retrieved 2015-12-13.
"https://ml.wikipedia.org/w/index.php?title=പട്രീഷ്യ_ബ്ലയർ&oldid=3937831" എന്ന താളിൽനിന്ന് ശേഖരിച്ചത്