Jump to content

പട്ടണം സുബ്രഹ്മണ്യ അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Patnam Subramania Iyer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണ്ണാടകസംഗീതത്തിലെ ഒരു പ്രമുഖ വാഗ്ഗേയകാരനാണ് പട്ടണം സുബ്രഹ്മണ്യ അയ്യർ. ത്യാഗരാജസ്വാമികളെ പിന്തുടർന്ന ഇദ്ദേഹം നൂറോളം കൃതികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

പ്രമാണം:Patnam Subramania Iyer photo.jpg
പട്ണം സുബ്രഹ്മണ്യ അയ്യർ

കുടുംബപശ്ചാത്തലം

[തിരുത്തുക]

തമിഴ്നാട്ടിലെ തിരുവയ്യാറിലാണ് ഇദ്ദേഹം ജനിച്ചത്.അച്ഛനും മുത്തശ്ശനും സംഗീത ഉപാസകരായിരുന്നു.

തിരുവയാറിലാണ് ജനിച്ചതെങ്കിലും കൂടുതൽ സമയവും മദിരാശിപട്ടണത്തിലായിരുന്നു ഇദ്ദേഹം ജീവിച്ചത്. അതിനാൽ തന്നെ പട്ടണം എന്ന പേർ അദ്ദേഹത്തിന്റെ പേരിനോടൊപ്പം ചേർന്നു.

നിരവധി പ്രഗല്ഭരായ ശിഷ്യർ ഇദ്ദേഹത്തിനുണ്ട്. അവരിൽ മൈസൂർ വാസുദേവാചാര്യർ,ശ്രീനിവാസ അയ്യങ്കാർ എന്നിവർ ഉൾപ്പെടുന്നു.മാതൃഭാഷ തമിഴ് എന്നിരുന്നാലും തെലുങ്കിലും സംസ്കൃതത്തിലും ആയിരുന്നു കൂടുതൽ കൃതികളും രചിച്ചിരുന്നത്. പ്രധാനകൃതി രഘുവംശ സുധാ എന്നു തുടങ്ങുന്ന കഥനകുതൂഹലം എന്ന രാഗത്തിലുള്ളതും എവരി ബോധന എന്ന ആഭോഗി രാഗത്തിലുള്ളതുമാണ്. തന്റെ മുദ്രയായി വെങ്കടേശ എന്ന പദമോ അതിന്റെ വൈവിധയങ്ങളോ ആണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്.