പാസഞ്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Passenger (2009 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാസഞ്ചർ
സംവിധാനംരഞ്ജിത്ത് ശങ്കർ
നിർമ്മാണംഎസ്.പി. പിള്ള
രചനരഞ്ജിത്ത് ശങ്കർ
അഭിനേതാക്കൾശ്രീനിവാസൻ
ദിലീപ്
മംമ്ത മോഹൻദാസ്
ലക്ഷ്മി ശർമ്മ
ജഗതി ശ്രീകുമാർ
സംഗീതംബിജി ബാൽ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
ഭാഷമലയാളം

2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചിത്രമാണ് പാസഞ്ചർ. രഞ്ജിത് ശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും സം‌വിധാനവും ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് ഇത്. ശ്രീനിവാസൻ, ദിലീപ്, മംമ്ത മോഹൻദാസ്, ലക്ഷ്മി ശർമ്മ എന്നിവരാണ് ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കഥാസംഗ്രഹം[തിരുത്തുക]

തമ്മിലറിയാത്ത രണ്ട് കഥാപാത്രങ്ങൾ ഒരു പാസഞ്ചർ തീവണ്ടിയിൽ ആകസ്മികമായി കണ്ടുമുട്ടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ കാതൽ.

എറണാകുളത്ത് ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് സത്യനാഥ് (ശ്രീനിവാസൻ). ദിവസവും ഒരു പാസഞ്ചർ ട്രെയിനിലാണ് സത്യനാഥ് തന്റെ വീട്ടിൽ നിന്ന് എറണാകുളത്ത് പോയിവരുന്നത്. ഒരു ദിവസം സത്യനാഥിന് തന്റെ വ്യക്തിപരമായ കാരണങ്ങളാൽ ഓഫീസിൽ അധികനേരം ജോലി ചെയ്യേണ്ടി വരികയും സ്ഥിരമായി യാത്ര ചെയ്യുന്ന ട്രെയിനിൽ പോകാൻ പറ്റാതിരിക്കുകയും ചെയ്യുന്നു. രാത്രിയിൽ മറ്റൊരു ട്രെയിനിലാണ് അദ്ദേഹം അന്ന് യാത്ര ചെയ്തത്. ഈ യാത്രയിൽ വച്ച് നന്ദൻ മേനോൻ (ദിലീപ്) എന്നൊരു യാത്രക്കാരനെ അദ്ദേഹം പരിചയപ്പെടുന്നു. ഗുരുവായൂരിൽ ടെയിൽ ഇറങ്ങി യാത്ര പറഞ്ഞ് പിരിഞ്ഞ ഉടനെ നന്ദൻ മേനോനെ ആരോ തട്ടിക്കൊണ്ട് പോകുന്നു. ഇതിന് ദൃക്സാക്ഷിയായ സത്യനാഥൻ, നന്ദൻ മേനോനെ രക്ഷിക്കാൻ നടത്തുന്ന ശ്രമത്തിനിടെ കേരളത്തെത്തന്നെ ഞെട്ടിപ്പിക്കുന്ന ഒരു ഗൂഢാലോചനയെപ്പറ്റിയുള്ള വിവരങ്ങളാണ് അദ്ദേഹം അറിയുന്നത്.

കഥാപാത്രങ്ങൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ശ്രീനിവാസൻ സത്യനാഥ്
ദിലീപ് അഡ്വക്കേറ്റ് നന്ദകുമാർ
മംമ്ത മോഹൻദാസ് അനുരാധ നന്ദൻ
ലക്ഷ്മി ശർമ്മ ഗായത്രി
ജഗതി ശ്രീകുമാർ ആഭ്യന്തരമന്ത്രി തോമസ് ചാകോ
നെടുമുടി വേണു ഡ്രൈവർ നായർ
ഹരിശ്രീ അശോകൻ സത്യനാഥിന്റെ സഹയാത്രികൻ
അനൂപ് ചന്ദ്രൻ സത്യനാഥിന്റെ സഹയാത്രികൻ
സോന നായർ തങ്കമ്മ രാജൻ
മണിക്കുട്ടൻ സുധീന്ദ്രൻ
മധു ടി.വി. ചാനൽ ചെയർമാൻ
കൊച്ചുപ്രേമൻ സത്യനാഥിന്റെ സഹയാത്രികൻ

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

പാസഞ്ചർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

"https://ml.wikipedia.org/w/index.php?title=പാസഞ്ചർ&oldid=3988678" എന്ന താളിൽനിന്ന് ശേഖരിച്ചത്