പശ്ചിമോദയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paschimodayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പശ്ചിമോദയം
എഡീറ്റർഎഫ്. മുള്ളർ
സ്ഥാപിതം1847
ഭാഷമലയാളം

മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പ്രസിദ്ധീകരണമാണ് പശ്ചിമോദയം. ഒക്ടോബർ 1847 മുതൽ തലശ്ശേരിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു.[1] [2]ബേസൽ മിഷൻ സൊസൈറ്റിയായിരുന്നു ഉടമസ്ഥർ . രാജ്യസമാചാരത്തിന് സമാനമായിരുന്നു ഈ പത്രത്തിന്റേയും ഘടന. എന്നാൽ ഉള്ളടക്കത്തിൽ രാജ്യസമാചാരത്തിൽനിന്നും വ്യത്യസ്തമായി ക്രൈസ്തവ വിഷയങ്ങൾക്ക് പുറമേ ശാസ്ത്രം, ചരിത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.[3] [4]

എട്ട് പേജുകളുള്ള പത്രത്തിന് രണ്ട് പൈസയായിരുന്നു വില[അവലംബം ആവശ്യമാണ്]. വാർഷിക വരിസംഖ്യ ഒരു രൂപ[4]. രൂപഭംഗിയിൽ രാജ്യസമാചാരത്തിനേക്കാളും മികച്ചുനിന്ന പശ്ചിമോദയം അച്ചടിച്ചിരുന്നതു് റോയൽ ഒക്ടാവോ ഗാർബ് (234മി.മീ.x 156 മി.മീ.)വലിപ്പത്തിലുള്ള കടലാസിലായിരുന്നു.[4] ജോർജ്ജ് ഫ്രെഡെറിൿ മുള്ളർ ആയിരുന്നു പത്രാധിപർ. 1851 മദ്ധ്യത്തോടെ പത്രപ്രസിദ്ധീകരണം നിന്നുപോയി എന്ന് കരുതപ്പെടുന്നു.[4] [5].

ഗുണ്ടർട്ടിന്റെ പല കൃതികളും ആദ്യമായി വെളിച്ചം കണ്ടതു് പശ്ചിമോദയം എന്ന മാസികയിലൂടെയാണു്[3].

ഇതും കാണുക[തിരുത്തുക]

  1. രാജ്യസമാചാരം
  2. ജ്ഞാനനിക്ഷേപം
  3. ഗുണ്ടർട്ട്

അവലംബം[തിരുത്തുക]

  1. http://www.prd.kerala.gov.in/historyofpress.htm
  2. http://www.madhyamam.com/velicham/content/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE
  3. 3.0 3.1 സക്കറിയ, പ്രൊ. സ്കറിയ. ഡോ. ഹെർമൻ ഗുണ്ടർട്ട്. അച്ചടി: ഡി. സി. ഓഫ്സെറ്റ് പ്രിന്റേർസ്, കോട്ടയം (60/91-92 S.No.1824 DCB1287 BPM 16 MPL-2000-1091) (ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ മൂന്നാം വാല്യം മൂന്നാം രൂപം (മലയാളം പതിപ്പു്) ed.). കോട്ടയം: ഡി.സി. ബുക്ക്സ്, കോട്ടയം - 686 001. Unknown parameter |coauthors= ignored (|author= suggested) (help); Cite has empty unknown parameters: |accessyear=, |accessmonth=, |month=, and |price= (help)
  4. 4.0 4.1 4.2 4.3 http://pressacademy.org/content/history-media-kerala
  5. P.P., Shaju (2005). principles and practice of journalism. കാലിക്കറ്റ് സർവ്വകലാശാല.
"https://ml.wikipedia.org/w/index.php?title=പശ്ചിമോദയം&oldid=2371714" എന്ന താളിൽനിന്ന് ശേഖരിച്ചത്