പർവീൺ തൽഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parveen Talha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പർവീൺ തൽഹ
ജനനം
ലക്നൗ, ഉത്തർ പ്രദേശ്, ഇന്ത്യ
തൊഴിൽസർക്കാർ ജീവനക്കാരി
മാതാപിതാക്ക(ൾ)മുഹമ്മദ് തൽഹ
ബന്ധുക്കൾഒസാമ തൽഹ, കുൽസും തൽഹ, ഉസ്‍മ തൽഹ, ഫറാസ് തൽഹ
പുരസ്കാരങ്ങൾപദ്മശ്രീ
President's Award for Distinguished Service

ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ് പർവീൺ തൽഹ. ഇന്ത്യയിലെ ഒരു സാർവത്രിക സേവനത്തിൽ സേവനമനുഷ്ഠിക്കുന്ന ആദ്യ മുസ്ലീം വനിതയാണ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗമായ ആദ്യ ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസറും, ഇന്ത്യൻ ഡിപ്പാർട്ട്മെന്റ് നാർക്കോട്ടിക്കിൽ സേവനമനുഷ്ഠിക്കുന്ന ആദ്യ വനിതയും ആണ് പർവീൺ.[1][2][3] അവരുടെ ഇന്ത്യൻ സിവിൽ സർവീസിലെ സേവനത്തെ ആദരിച്ചു ഭാരത സർക്കാർ 2014-ൽ പത്മശ്രീ പരമോന്നത ബഹുമതി നൽകുകയുണ്ടായി.[4]

ജീവചരിത്രം[തിരുത്തുക]

I find there are stories in every nook and corner that are waiting to be told, says Parveen Talha, about her career as a writer, So I will pursue my passion for writing now that I am a retired person

ഉത്തർപ്രദേശിലെ ലക്നൗ എന്ന പ്രദേശത്ത് പ്രശസ്തമായ അവധ് കുടുംബത്തിലാണ് പർവീൺ തൽഹ ജനിച്ചത്.[5] അവളുടെ സഹോദരൻ ഒസാമ തൽഹ ഒരു പ്രമുഖ പത്രപ്രവർത്തകനായിരുന്നു (1995 ൽ മരിച്ചു[6]). അവളുടെ പിതാവ്, മുഹമ്മദ് തൽഹ ഒരു സ്വാതന്ത്ര്യസമരസേനാനിയും അറിയപ്പെടുന്ന അഭിഭാഷകനുമാണ്.[6] അദ്ദേഹം ജങ്-ഇ-ആസാദി സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്ത വ്യക്തിയായിരുന്നു.[7] പാർട്ടീഷൻ സമയത്ത് അദ്ദേഹത്തിന്റെ സഹോദരൻ പാകിസ്താനിലെക്ക് പോയപ്പോൾ ഇന്ത്യയിൽ തന്നെ തുടരാൻ അദ്ദേഹം തീരുമാനിച്ചു.[6] ലോറെറ്റോ കോൺവെന്റ് ഹൈസ്കൂളിൽ പഠിച്ച പർവീൺ, സീനിയർ കേംബ്രിഡ്ജിൽ ഒന്നാം ഡിവിഷൻ പാസ്സായപ്പോൾ ലോറെറ്റോ കോളജിൽ പഠനം തുടർന്നു.[6] ലക്നൗ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദപഠനത്തിനു ശേഷം പർവീൻ ആ സർവകലാശാലയിൽ 1965 ൽ ലക്ചററായി ചേർന്നു.[2]

ജീവിതവും നേട്ടങ്ങളും[തിരുത്തുക]

There was a large-scale leakage of opium going on in UP then, Parveen Talha said about her campaign against drug traffickers, While I tried my best to play a stringent officer dealing with certain illegal channels, poppy cultivators were surprised too because they had never seen a woman at that level[1][8]

1965 ൽ ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷ പാസായ വർഷം ലക്നൗ സർവ്വകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിന്റെ അദ്ധ്യാപകയായി പർവീൺ തൽഹ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.[2] 1969 ൽ ഇന്ത്യൻ റവന്യൂ സർവീസിൽ ചേർന്ന പർവീൺ റവന്യൂ സർവീസ് ആദ്യ മുസ്ലിം സ്ത്രീയായി.[5] പിന്നീട് മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും കമ്മീഷണറേറ്റിലും സെൻട്രൽ എക്സൈസ് കമ്മീഷണറിലും സേവനമനുഷ്ഠിച്ചു.[2]

അടുത്ത നീക്കത്തിന് ഉത്തർപ്രദേശിലെ ഡെപ്യൂട്ടി കമ്മീഷണറായി നർക്കോട്ടിക് സെൻട്രൽ ബ്യൂറോയുടെ ഒരേയൊരു വനിതാ ഓഫീസറായാണ് ആരംഭിച്ചത്. കള്ളക്കടത്തുകാർ, മയക്കുമരുന്ന് കടത്തുകാർ എന്നിവ പിടിച്ചെടുക്കാനുള്ള ഔദ്യോഗിക അധികാരം അവിടെ ഉണ്ടായിരുന്നു.[2]

നാർക്കോട്ടിക് സെൻട്രൽ ബ്യൂറോയുടെ പ്രവർത്തനത്തിനുശേഷം നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, എക്സൈസ് ആന്റ് നാർക്കോട്ടിക്സ് ഡയറക്ടർ ജനറലായി പർവീൺ തൽഹ ചുമതലയേറ്റു.

2004-ൽ റെവന്യൂ സർവീസിൽ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസിൻറെ സീനിയർ സ്ത്രീ വനിതാ ഓഫീസർ എന്ന പദവിയിൽ നിന്ന് പർവീൺ തൽഹ വിരമിക്കുന്നു. 2004 സെപ്തംബർ 30-ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി. യുപിഎസ്സിയുടെ അംഗമായ ആദ്യ ഐ.ആർ.എസ് ഓഫീസറും മുസ്ലിം സ്ത്രീയും ആയിരുന്നു തൽഹ.[1][3] 2009 ഒക്ടോബർ 3 ന് സർക്കാർ സർവീസിൽ നിന്നും വിരമിച്ചു.[2][3][9]

പൊതുസേവനത്തിൽ നിന്ന് വിരമിച്ചതിനുശേഷം പർവീൺ തൽഹ എഴുത് ആരംഭിച്ചു. 2013 ൽ, തന്റെ ആദ്യ പുസ്തകമായ ഫിദ-ഇ-ലക്നൗ - ടെൽസ് ഓഫ് ദി സിറ്റി ആൻഡ് ഇറ്‌സ് പീപ്പിൾ പുറത്തിറക്കി. ലക്നൗവിന്റെ ലാൻഡ്സ്കേപ്പിൽ സ്ഥാപിച്ച 22 ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി ഔദ്യോഗികമായി ഈ പുസ്തകം പുറത്തിറക്കി.[10][11]

അവാർഡുകളും അംഗീകാരങ്ങളും[തിരുത്തുക]

പർവീൺ തലഹക് പ്രത്യേക സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് എന്ന ബഹുമതി 2000 ൽ ലഭിച്ചു.[2] പതിനാല് വർഷങ്ങൾക്ക് ശേഷം അവരുടെ ഇന്ത്യൻ സിവിൽ സർവീസിലെ സേവനത്തിന് 2014 ൽ, ഇന്ത്യൻ സർക്കാർ ഇന്ത്യയിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ പത്മശ്രീ നൽകി ആദരിച്ചു.[4]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 "First Muslim woman to enter civil services awarded Padma Shri". Business Standard. 4 September 2014. Retrieved 4 September 2014.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "IAS Exam Portal". IAS Exam Portal. 2006–2014. Retrieved 4 September 2014.
  3. 3.0 3.1 3.2 "Sen Times Profile". Sen Times Profile. 26 January 2014. Retrieved 5 September 2014.[പ്രവർത്തിക്കാത്ത കണ്ണി] ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Sen Times Profile" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. 4.0 4.1 "Padma Awards Announced". Circular. Press Information Bureau, Government of India. 25 January 2014. Archived from the original on 2014-02-08. Retrieved 23 August 2014. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Padma" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. 5.0 5.1 Parveen Talha (20 March 2013). Fida-E-Lucknow: Tales of the City and Its People. New Delhi: Niyogi Books. p. 198. ISBN 978-9381523704.
  6. 6.0 6.1 6.2 6.3 ""Wings of Education – Part 1" Parveen Talha with Adilmohd". HBDB ETV. 16 November 2011. Retrieved 5 September 2014.
  7. "Jang e Azadi". Hindutan Times. 12 August 2014. Archived from the original on 2014-09-07. Retrieved 5 September 2014.
  8. "India TV News". India TV. 2014. Retrieved 5 September 2014.
  9. ""Wings of Educationa Part 2" Parveen Talha Former Member UPSC with Adilmohd". HBDB ETV. 22 November 2011. Retrieved 5 September 2014.
  10. "A new book explores Lucknow". Muslims Today.in. 6 May 2014. Retrieved 5 September 2014.
  11. "Vice President Releases Book "Fida-e-Lucknow – Tales of the City and its People"". Press Information Bureau – Government of India. 1 May 2013. Retrieved 5 September 2014.

കൂടുതൽ വായനക്ക്[തിരുത്തുക]

പുറം താളുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പർവീൺ_തൽഹ&oldid=3661416" എന്ന താളിൽനിന്ന് ശേഖരിച്ചത്