പരിപ്പുവട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parippu vada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിപ്പുവട

കേരളത്തിലുടനീളം കണ്ടുവരുന്ന വളരെ രുചികരമായ ഭക്ഷ്യവിഭവമാണ് ഇത്. പരിപ്പ്, പച്ചമുളക്, വേപ്പില, ഉപ്പ്,ചുവന്നുള്ളി, ഇഞ്ചി എന്നിവ കുഴച്ച് കൈയ്യിൽ വച്ച് അമർത്തി എണ്ണയിൽ പൊരിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ചായ/ കാപ്പി എന്നിവയോടൊന്നിച്ചുള്ള ലഘുഭക്ഷണവിഭവം ആയിട്ടാണ് പരിപ്പുവട പൊതുവേ ഉപയോഗിക്കുന്നത്. പരിപ്പുവട രസത്തിൽ കൂട്ടി ഉപയോഗിക്കുമ്പോൾ രസവടയാകുന്നു.

ചേരുവകൾ[തിരുത്തുക]

പരിപ്പ്, പച്ചമുളക്, കായം, കറിവേപ്പില, ചുവന്നുള്ളി, വറ്റൽ മുളക്, വെളിച്ചെണ്ണ, ഉപ്പ് [1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-20. Retrieved 2012-11-18.


"https://ml.wikipedia.org/w/index.php?title=പരിപ്പുവട&oldid=3931678" എന്ന താളിൽനിന്ന് ശേഖരിച്ചത്