പരവൂർ രാമചന്ദ്രൻ
പരവൂർ രാമചന്ദ്രൻ | |
---|---|
മരണം | 2011 ജനുവരി 04 |
തൊഴിൽ | അഭിനേതാവ് |
മലയാള സിനിമാ-സീരിയൽ-നാടക വേദികളിലെ ഒരു അഭിനേതാവാണ് കൊല്ലം സ്വദേശിയായ പരവൂർ രാമചന്ദ്രൻ. സംവിധായകൻ രാജസേനന്റെ ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തുന്നത്[1]. നിരവധി സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദില്ലിവാല രാജകുമാരൻ, സൂപ്പർമാൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, തൂവൽക്കൊട്ടാരം തുടങ്ങിയവ അഭിനയിച്ച ചില ചിത്രങ്ങളാണ്.[2] 2011 ജനുവരി 4-ന് ഇദ്ദേഹം കൊല്ലത്തിനു സമീപമുള്ള കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.
ജിവിതരേഖ
[തിരുത്തുക]1945-ൽ കൊല്ലം ജില്ലയിലെ പരവൂരിൽ ജനിച്ചു. പതിനേഴാം വയസ്സിൽ പെരുമ്പാവൂർ നാടകശാല എന്ന നാടകസമിതിയിൽ അംഗമായി. അതിശേഷം കൊല്ലം, കാളിദാസകലാകേന്ദ്രം പോലെയുള്ള നാടകസമിതികളിൽ നടനായി പ്രവർത്തിച്ചു. രാജസേനൻ സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ[3] സത്യഭാമയ്‌ക്കൊരു പ്രേമലഖനം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്[1]. വിനയൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ യക്ഷിയും ഞാനും എന്ന മലയാളചലച്ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.[4]
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]- യക്ഷിയും ഞാനും - അവസാനം അഭിനയിച്ച ചലച്ചിത്രം
- ദില്ലിവാലാ രാജകുമാരൻ
- സൂപ്പർമാൻ
- സ്വപ്നലോകത്തെ ബാലഭാസ്കരൻ
- തൂവൽക്കൊട്ടാരം ഞങ്ങൾ സന്തുഷ്ടരാണ്, FlR,
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "നടൻ പരവൂർ രാമചന്ദ്രൻ അന്തരിച്ചു". Mathrubhumi. Archived from the original on 2011-01-07. Retrieved 2011 ജനുവരി 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ http://www.in.com/paravoor-ramachandran/biography-1952849.html[പ്രവർത്തിക്കാത്ത കണ്ണി] ശേഖരിച്ച തീയതി 29-05-2013
- ↑ http://www.malayalachalachithram.com/movieslist.php?a=6327 ശേഖരിച്ച തീയതി 29-05-2013
- ↑ http://www.mathrubhumi.com/english/story.php?id=102925 Archived 2011-09-26 at the Wayback Machine. ശേഖരിച്ച തീയതി 29-05-2013