പരാക്രമസമുദ്ര
പരാക്രമസമുദ്ര | |
---|---|
സ്ഥാനം | പോളൊന്നാറുവ |
നിർദ്ദേശാങ്കങ്ങൾ | 7°54′N 80°58′E / 7.900°N 80.967°E |
Type | ജലസംഭരണി |
Catchment area | 75×10 6 m2 (75 km2; 29 sq mi) |
Basin countries | ശ്രീലങ്ക |
ഉപരിതല വിസ്തീർണ്ണം | 22.6×10 6 m2 (22.6 km2; 8.7 sq mi) |
ശരാശരി ആഴം | 5 m (16 ft) |
പരമാവധി ആഴം | 12.7 m (42 ft) |
ഉപരിതല ഉയരം | 58.5 m (192 ft) |
മദ്ധ്യശ്രീലങ്കയിലെ ഒരു മനുഷ്യനിർമ്മിത തടാകമാണ് പോളൊന്നാറുവയിലെ പരാക്രമസമുദ്ര. ഇരുപത്തിരണ്ട് ചതുരശ്രകിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന ഈ തടാകം സമകാല പോളൊന്നാറുവയിലേ പ്രധാന ജലസ്ത്രോതസ്സാണ്. വൃഷ്ടിപ്രദേശത്തുനിന്നുള്ള ചെറുചാലുകൾ ഉൾപ്പെടെ സ്വന്തമായി ഒരു ഇക്കോസിസ്റ്റം തന്നെ സൃഷ്ടിച്ചിട്ടുള്ള പരാക്രമസമുദ്ര പ്രദേശത്തെ ജനങ്ങളുടെ ദൈനംദിനാവശ്യങ്ങൾക്കും കൃഷിക്കും മത്സ്യബന്ധനത്തിനും ഒക്കെയുള്ള ഏക ആശ്രയമായി ഇന്നും തുടരുന്നു. അതിനാൽതന്നെ കഴിഞ്ഞ ഇരുപതുവർഷത്തിനുള്ളിൽ ഈ പരിസരത്തുണ്ടായ ക്രമാതീതമായ ജനവർദ്ധന തടാകത്തിന്റെ പാരിസ്ഥിതിക സന്തുലിതത്തിന് ഭീഷണിയായി തുടങ്ങിയിട്ടുമുണ്ട്. പരാക്രമസമുദ്രയിലെ ജലസംരക്ഷണത്തിനുവേണ്ടി അൻഗംമെഡില്ല ദേശീയോദ്യാനം 2006 ജൂൺ 6 ന് ഇത് നിലവിൽ വന്നു.
പരാക്രമസമുദ്രയിൽ ജലസംരക്ഷണത്തിനായി അണക്കെട്ട് നിർമ്മിച്ചിട്ടുണ്ട്. പ്രധാന അണക്കെട്ടിലെ മർദ്ദം കുറയ്ക്കാനായി അഞ്ച് ജലസംഭരണികൾ കൂടി നിർമ്മിച്ചിട്ടുണ്ട്. തോപ വേവ, ഇറമുദു വേവ, ദുംബുതുലു വേവ, കലഹംഗല വേവ, ഭു വേവ എന്നിവയാണ് ഈ ജലസംഭരണികൾ. 19-ാം നൂറ്റാണ്ടിന്റെ പകുതിയിൽ പരാക്രമസമുദ്രയുടെ പുനഃനിർമ്മാണം നടത്തിയപ്പോൾ തോപ വേവയിലെ ജലം ഭു വേവയിലേയ്ക്ക് ഒഴുകാനാരംഭിച്ചു. ഭു വേവയിലേയ്ക്ക് ജലം ഒഴുകുന്നത് തടയാനായി ഇഞ്ചിനീയർ ഒരു താല്ക്കാലിക അണക്കെട്ട് നിർമ്മിക്കുകയുണ്ടായി. ഈ താല്ക്കാലിക അണക്കെട്ട് പിന്നീട് സ്ഥിരവഴിയായിതീരുകയും ഈ വഴി പരാക്രമസമുദ്രയിൽ നിന്നും കലഹംഗല വേവയേയും ഭു വേവയേയും വേർതിരിച്ചു. ഇന്ന് പരാക്രമസമുദ്രയിലെ അണക്കെട്ടിന് 14 കിലോമീറ്റർ നീളവും 12.2 മീറ്റർ ഉയരവും 25 അടി താഴ്ചയുമുണ്ട്. ഈ അണക്കെട്ട് 5350 ഏക്കർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു. അണക്കെട്ട് അവസാനിക്കുന്നയിടത്ത് അൻഗമെഡില്ല എന്നു പേരുള്ള ഒരു കനാൽ കൂടി നിർമ്മിച്ചിട്ടുണ്ട്. ഈ സ്ഥലത്താണ് അമ്പൻ ഗംഗ നദി പരാക്രമസമുദ്ര യിലേയ്ക്കൊഴുകുന്നത്[1].
ചരിത്രം
[തിരുത്തുക]നാലാം നൂറ്റാണ്ടിൽ ചെറുതായി ഉണ്ടായിരുന്ന തടാകം പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജ്യതലസ്ഥാനം പോളൊന്നാറുവയിലേക്ക് മാറിയപ്പോൾ വളരെ വലുതായി വിപുലപ്പെടുത്തുകയായിരുന്നു. പോളൊന്നാറുവ കാലഘട്ടത്തിൽ ശ്രീലങ്കയിലെ പോളൊന്നാറുവ ആസ്ഥാനമാക്കി രാജ്യംഭരിച്ച ആദ്യത്തെ സിംഹളരാജാവ് വിജയബാഹുവിന്റെ പൌത്രനായ പരാക്രമബാഹു ഒന്നാമന്റെ കാലത്താണ് (1153-1186) ഈ നിർമ്മാണം നടക്കുന്നത്. പരാക്രമബാഹു നിർമ്മിച്ച സമുദ്രത്തോളം പോന്ന തടാകം എന്നതിൽ നിന്നാവും പരാക്രമസമുദ്ര എന്ന പേരുണ്ടായത്. പ്രകൃതി മഴയായി നൽകുന്ന ഒരു തുള്ളി വെള്ളം പോലും മനുഷ്യനന്മയ്ക്കായി ഉപകാരപ്പെടാതെ പോകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു[2].
അവലംബം
[തിരുത്തുക]- ↑ http://amazinglanka.com/wp/parakrama-samudraya/
- ↑ PARAKRAMA SAMUDRA (LAKE PARAKRAMA) - International Lake Environment Committee
പുറം കണ്ണി
[തിരുത്തുക]- പരാക്രമസമുദ്ര എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)