പാപ്പുക്കുട്ടി ഭാഗവതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pappukutty bhagavathar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Pappukutty Bhagavathar
പാപ്പുകുട്ടി ഭാഗവതർ
ജനനം (1913-03-29) 29 മാർച്ച് 1913 (പ്രായം 106 വയസ്സ്)
ദേശീയതIndian
തൊഴിൽFilm actor
സജീവം1949 - present
ജീവിത പങ്കാളി(കൾ)Baby
(1947-2017, her death)
മക്കൾSelma George, Mohan Jose and Sabu Jose
മാതാപിതാക്കൾ(s)Michael (deceased)
Anna (deceased)

മലയാള നാടക - സിനിമ അഭിനേതാവും ചലച്ചിത്രപിന്നണിഗായകനുമാണ് കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടി ഭാഗവതർ (ജനനം : 29 മാർച്ച് 1912)[1]

ജീവിതരേഖ[തിരുത്തുക]

ഏഴാമത്തെ വയസ്സിൽ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് ഇദ്ദേഹം അരങ്ങിലെത്തിയത്. പതിനേഴു വയസ്സുള്ളപ്പോളാണ് ആർട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ 'മിശിഹാചരിത്ര'ത്തിൽ മഗ്ദലന മറിയത്തിന്റെ വേഷമിട്ട് പ്രൊഫഷണൽ നടനാവുന്നത്. ഗായകൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫും മിശിഹാചരിത്രത്തിൽ അഭിനയിച്ചിരുന്നു. സ്ത്രീവേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അതു പതിവായിരുന്നു. പിന്നീട് ചങ്ങനാശേരിയിലുള്ള നാടകട്രൂപ്പുകളുടെ കൂടെയായി. തിക്കുറിശ്ശിയുടെ മായ എന്ന നാടകത്തിൽ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു. കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു മായ. ഒരു വർഷം 290 സ്‌റ്റേജുകളിലാണ് മായ അവതരിപ്പിച്ചത്. സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകൾ, ചിരിക്കുന്ന ചെകുത്താൻ, പത്തൊമ്പതാം നൂറ്റാണ്ട്.... തുടങ്ങി അനവധി നാടകങ്ങൾ.15,000 വേദികളിലെങ്കിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.[2]

കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയിൽ ചിത്രീകരിച്ച പ്രസന്നയാണ് ആദ്യ സിനിമ. അതിൽ പാടുകയും ചെയ്തു. പിന്നീട് ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യർ, പഠിച്ച കള്ളൻ, അഞ്ചു സുന്ദരികൾ... തുടങ്ങിയവ. സത്യനും നസീറിനും വേണ്ടി പല തവണ പിന്നണി പാടി. 2010ൽ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ദിലീപ് -ഭാവന സിനിമയിലെ പ്രശസ്തമായ 'എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ...' എന്ന പാട്ടു പാടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 1988 ലാണ് വൈസ് ചാൻസലർ എന്ന അവസാന സിനിമ പുറത്തിറങ്ങിയത്.

അവലംബം[തിരുത്തുക]

  1. "A voice that still casts a spell - The Hindu". thehindu.com. Retrieved 2014-08-06.
  2. http://www.mathrubhumi.com/movies/music/288320/
  • "Pappukutty Bhagavathar:Profile And Biography". metromatinee.com. ശേഖരിച്ചത് 2014-08-06.
  • "Pappukutty Bhagavathar". malayalachalachithram.com. ശേഖരിച്ചത് 2014-08-06.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാപ്പുക്കുട്ടി_ഭാഗവതർ&oldid=2879800" എന്ന താളിൽനിന്ന് ശേഖരിച്ചത്