പന്നിയാർ ജലവൈദ്യുതപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Panniyar Hydro Electric Project എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പന്നിയാർ ജലവൈദ്യുതപദ്ധതി
സ്ഥലം കൊന്നത്തടി ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°58′22.818″N 77°1′40.8216″E / 9.97300500°N 77.028006000°E / 9.97300500; 77.028006000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്29 ഡിസംബർ,1963
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity32.4 MW (2 x 16.2 MW) (Francis-type)
Website
Kerala State Electricity Board
പ്രതിവർഷം 158 ദശലക്ഷം യൂണിറ്റ്

പ്രതിവർഷം 158 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് പന്നിയാർ ജലവൈദ്യുതപദ്ധതി[1] ,[2]. 1963 ഡിസംബർ 29 ന് ഇതു പ്രവർത്തനം തുടങ്ങി. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ കൊന്നത്തടിയിൽ (വെള്ളത്തൂവലിൽ മുതിരപ്പുഴയുടെ ഇടതു കരയിൽ, ചെങ്കുളം പവർ ഹൗസിനു എതിർ കരയിൽ ) സമീപം ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3], [4] , പദ്ധതിയിൽ രണ്ടു ജലസംഭരണിയും രണ്ടു അണക്കെട്ടുകളും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും[തിരുത്തുക]

1) പന്നിയാർ പവർ ഹൗസ്

1) ആനയിറങ്കൽ അണക്കെട്ട് (ആനയിറങ്കൽ ജലസംഭരണി )

2) പൊന്മുടി അണകെട്ട് (പൊന്മുടി ജലസംഭരണി )


വൈദ്യുതി ഉത്പാദനം[തിരുത്തുക]

പന്നിയാർ ജലവൈദ്യുതപദ്ധതിയിൽ 15 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (FRANCIS TYPE- Hitachi Japan) ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . Hitachi Japan ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 158 MU ആണ്. 1963 ഡിസംബർ 29 ന് യന്ത്രം കമ്മീഷൻ ചെയ്തു. 2003 ഓടു കൂടി നവീകരണം നടത്തി 30 മെഗാവാട്ടിൽ നിന്ന് 32.4 മെഗാവാട്ടായി ശേഷി ഉയർത്തി .

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 15 MW 29.12.1963
യൂണിറ്റ് 2 15 MW 26.01.1964

നവീകരണം[തിരുത്തുക]

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 16.2 MW 01.02.2003
യൂണിറ്റ് 2 16.2 MW 23.11.2001

ദുരന്തം[തിരുത്തുക]

2007 സെപ്റ്റംബർ 17 നു നടന്ന ഒരു വലിയ ദുരന്തത്തിൽ പെൻസ്റ്റോക്ക് വാൽവുകളിൽ ഒന്ന് പൊട്ടി   7 പേർ കൊല്ലപ്പെടുകയും 15 വീടുകൾ നശിക്കുകയും 150 ഏക്കർ (61 ഹെക്ടർ) കൃഷിനാശവും ഉണ്ടായി [5],[6].

കൂടുതൽ കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Panniyar Hydroelectric Project H01234-". www.india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-28.
  2. "PANNIYAR HYDRO ELECTRIC PROJECT-". www.kseb.in.
  3. "Panniyar Power House PH01241-". www.india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-28.
  4. "Panniyar Power House -". globalenergyobservatory.org.
  5. "Panniyar Penstock Pipe Bursts -". www.thehindu.com.
  6. "Panniyar Penstock Pipe Bursts-". www.youtube.com.