പാഞ്ചജന്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Panchajanya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാഞ്ചജന്യധാരിയായ വിഷ്ണു

ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ശംഖാണ് പാഞ്ചജന്യം. വിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായ ശ്രീകൃഷ്ണൻ കുരുക്ഷേത്ര യുദ്ധത്തിൽ പാഞ്ചജന്യം ഉപയോഗിച്ചിരുന്നു.

ഐതിഹ്യം[തിരുത്തുക]

പ്രഭാസ എന്ന സമുദ്രത്തിന്റെ ആഴങ്ങളിൽ ശംഖിനുള്ളിൽ വസിച്ചിരുന്ന ഒരു അസുരനായിരുന്നു ശംഖാസുരൻ അഥാവാ പഞ്ചജൻ. ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ് എന്നിവരുടെ ഗുരുവായിരുന്ന സാന്ദീപനി മഹർഷിയുടെ പുത്രനെ ശംഖാസുരൻ തട്ടിക്കൊണ്ടുപോയി. സാന്ദീപനി തനിക്കുള്ള ഗുരുദക്ഷിണയായി തന്റെ പുത്രനെ വീണ്ടെടുത്തു നൽകണമെന്ന് ശ്രീകൃഷ്ണനോട് ആവശ്യപ്പെട്ടു. സമുദ്രതീരത്തെത്തിയ ശ്രീകൃഷ്ണനും ബലരാമനും സമുദ്രദേവനായ വരുണനെ പ്രത്യക്ഷപ്പെടുത്തി. സമുദ്രത്തിൻറെ അടിത്തട്ടിൽ ഒരു ശംഖിനുള്ളിൽ വസിക്കുന്ന പഞ്ചകൻ എന്ന അസുരനാണ് ഗുരുപുത്രനെ തട്ടിക്കൊണ്ടുപോയതെന്ന് വരുണൻ അറിയിച്ചു. തന്റെ ഗുരുപുത്രനെ തട്ടിക്കൊണ്ടുപോയ ശംഖാസുരന്റെ (പഞ്ചജൻ) നേരേ ശ്രീകൃഷ്ണന്റെ കോപം ജ്വലിക്കുകയും സമുദ്രത്തിലേയ്ക്ക് അവഗാഹനം ചെയ്ത് ശംഖാസുരനെ വധിക്കുകയും ശംഖിനുള്ളിൽനിന്നു ഗുരുപുത്രനെ രക്ഷിക്കുകയും ചെയ്തു. ശംഖാസുരൻ വസിച്ചിരുന്ന ശംഖ് അങ്ങനെ ശ്രീകൃഷ്ണന്റെ അഥവാ ശ്രീകൃഷ്ണനായി അവതാരമെടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ കയ്യിൽ എത്തുകയും ചെയ്തു. കൃഷ്ണൻ ഓരോ തവണയും പാഞ്ചജന്യം മുഴക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത ശത്രുവിനു മേൽ മരണം നിഴൽ വിരിക്കുന്നു എന്നാണ് ഹൈന്ദവവിശ്വാസം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാഞ്ചജന്യം&oldid=3072079" എന്ന താളിൽനിന്ന് ശേഖരിച്ചത്