താലവ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Palatal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നാവിന്റെ ഉരോഭാഗം താലുവോടടുപ്പിച്ച് ഉച്ചരിക്കുന്ന വ്യഞ്ജനങ്ങളാണ് താലവ്യങ്ങൾ‍(Palatals). നാവിന്റെ അഗ്രം താലുവോടടുത്ത് ഉച്ചരിക്കപ്പെടുന്ന വർണ്ണങ്ങൾ മൂർദ്ധന്യങ്ങളാണ്.

സർവ്വസാധാരണമായ താലവ്യവ്യഞ്ജനമാണ് പ്രവാഹിയായ [j] (ഉദാ:മലയാളത്തിലെ //). അനുനാസികമായ [ɲ] (/ങ/) -ഉം ലോകഭാഷകളിൽ സാധാരണമാണ്. ഉച്ചാരണവേളയിൽ നാവ് താലുവിനു സമാന്തരമായി സന്ധിക്കുന്നതിനാൽ അനനുനാസികതാലവ്യസ്പർശങ്ങളുടെ വിവൃതി മിക്കവാറുംപതുക്കെയായിരിക്കും. പൂർണ്ണനികോചത്തിനു ശേഷം ചലകരണം പതുക്കെ വിട്ടുമാറുന്നതുകാരണം സ്ഫോടനത്തിനുപകരം ഘർഷണമാണ് സംഭവിക്കുക; അതിന്റെ ഫലമായി സ്ഫോടകങ്ങൾക്കു പകരം താലവ്യ സ്പർശഘർഷികളായിരിക്കും([tʃ]) ഉല്പാദിക്കപ്പെടുക. വടക്കൻ യൂറേഷ്യയിലെയും അമേരിക്കയിലെയും മദ്ധ്യാഫ്രിക്കയിലെയും ചുരുക്കം ഭാഷകളിലേ താലവ്യസ്ഫോടകങ്ങൾക്ക് താലവ്യസ്പർശഘർഷിയിൽനിന്ന് (വർത്സ്യപരസ്ഥാനീയസ്പർശഘർഷത്തിൽനിന്ന്) വ്യത്യയമുള്ളൂ.

ഭാരതീയഭാഷകളിൽ ശുദ്ധമായ താലവ്യഘർഷമുണ്ട്. മലയാളത്തിലെ // ഉദാഹരണം.

മറ്റു വ്യഞ്ജനങ്ങൾ താലവ്യരഞ്ജനത്തിന് വിധേയമാകാറുണ്ട്. ഇംഗ്ലീഷിലെ വർത്സ്യപരസ്ഥാനീയഘർഷമായ [ʃ] (‘ഷ’ യ്ക്കും ‘ശ’യ്ക്കും മദ്ധ്യത്തിലുള്ള ഉച്ചാരണം) ഇവ്വിധം ദ്വിതീയസന്ധാനംവഴി ഉണ്ടാകുന്നതാണ്. എങ്കിലും സാമാന്യമായി ഇവയെയും താലവ്യങ്ങളിൽ പെടുത്താറുണ്ട്.

"https://ml.wikipedia.org/w/index.php?title=താലവ്യം&oldid=1692864" എന്ന താളിൽനിന്ന് ശേഖരിച്ചത്