പാലക്കാട് മദ്ദളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Palakkad Maddalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ പാലക്കാട് ജില്ലയിൽ നിർമ്മിക്കുന്ന ഒരു വാദ്യ ഉപകരണമാണ് പാലക്കാട് മദ്ദളം. ചെമ്പകം, കരിങ്ങാലി മരം എന്നിവയാണ് മദ്ദള നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.[1] എന്നാൽ പ്ലാവ് ഉപയോഗിച്ചും ഇവ നിർമ്മിക്കാറുണ്ട്.പോത്തിൻ തോലുകൊണ്ട് അവ സംരക്ഷിക്കുകയും ചെയ്യുന്നു. കഥകളിയിലും പഞ്ചവാദ്യത്തിലും ഇൗ സവിശേഷ മദ്ദളം കൊട്ടാറുണ്ട്.വ്യത്യസ്തമായ സ്വരങ്ങളാണ് ഉപകരണത്തിൻെറ ഇരുവശത്തു നിന്നും കേൾക്കാൻ സാധിക്കുക.

ചരിത്രം[തിരുത്തുക]

13ാം നൂറ്റാണ്ടിൽ ഇത് ദേവ വാദ്യമായി കരുതപ്പെട്ടിരുന്നു. ശിവ നൃത്തത്തിന് ഉപയോഗിച്ചതായും പ്രണവ ഒാംകാര ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വാദ്യമായും മദ്ദളത്തെ വിലയിരുത്തുന്നു.

പാലക്കാടിന്റെ സ്വാധീനം[തിരുത്തുക]

ഈ മദ്ദളം നിർമ്മിക്കുന്നതിൽ 150 വർഷം പാരമ്പര്യമുള്ള കുടുംബങ്ങൾ പാലക്കാട് ജില്ലയിൽ ഉണ്ട്.

അവലംബം[തിരുത്തുക]

  1. മലയാളം വെബ്സ്റ്റൈറ്റിലെ വിവരങ്ങൾ-ശേഖരിച്ചത് 2016 ജനുവരി 24‍

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. താളം ജനിക്കുന്ന ഗ്രാമം, ജന്മഭൂമി
"https://ml.wikipedia.org/w/index.php?title=പാലക്കാട്_മദ്ദളം&oldid=2869450" എന്ന താളിൽനിന്ന് ശേഖരിച്ചത്