ഉള്ളടക്കത്തിലേക്ക് പോവുക

പത്മജ വേണുഗോപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Padmaja Venugopal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്മജ വേണുഗോപാൽ
Venugopal in 2021
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-10-27) 27 ഒക്ടോബർ 1960 (age 64) വയസ്സ്)
തൃശ്ശൂർ, കേരളം
രാഷ്ട്രീയ കക്ഷി
പങ്കാളിഡോ. വേണുഗോപാൽ
കുട്ടികൾ1 son 1 daughter
മാതാപിതാക്കൾ(s)കെ. കരുണാകരൻ, കല്യാണിക്കുട്ടി അമ്മ
തൊഴിൽരാഷ്ട്രീയപ്രവർത്തക
As of 7 മാർച്ച്, 2024
ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ്

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ വനിതാ വിഭാഗം നേതാവുമായിരുന്നു പത്മജ വേണുഗോപാൽ (ജനനം : 27 ഒക്ടോബർ 1960). കേരളത്തിലെ മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകളാണ്.[1] [2] കെപിസിസി നേതൃത്വത്തോടും തൃശൂർ ഡി.സി.സിയോടും 2021 മുതൽ നിലനിന്ന് പോന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പത്മജ വേണുഗോപാൽ 2024 മാർച്ച് 7 ന് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു.[3][4] നിലവിൽ 2025 മാർച്ച് 24 മുതൽ ബിജെപി ദേശീയ കൗൺസിൽ അംഗമായി തുടരുന്നു.[5]

ജീവിതരേഖ

[തിരുത്തുക]

കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെയും കല്യാണികുട്ടിയമ്മയുടേയും രണ്ടാമത്തെ മകളായി 1960 ഒക്ടോബർ 27ന് തൃശൂരിൽ ജനനം. മുൻ ലോക്സഭാംഗവും കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവുമായ കെ. മുരളീധരൻ ജ്യേഷ്ഠ സഹോദരനാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയ ബി.എ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.[6]

രാഷ്ട്രീയജീവിതം

[തിരുത്തുക]

1996-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ പത്മജ വേണുഗോപാൽ 2001-ൽ കേരള ടൂറിസം ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ആയിട്ടാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആദ്യമായി കോൺഗ്രസ് ടിക്കറ്റിൽ മുകുന്ദപുരം മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു.[7] കെപിസിസിയുമായും തൃശൂർ ഡിസിസിയുമായും നില നിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2024 മാർച്ചിൽ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ 2025 മാർച്ചിൽ ബിജെപി ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[8][9]

പ്രധാന പദവികളിൽ

  • 2025 : ബിജെപി,ദേശീയ കൗൺസിൽ അംഗം
  • 2024 : കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം
  • 2023 : എ.ഐ.സി.സി അംഗം
  • 2021 : കെ.പി.സി.സി നിർവാഹക സമിതി അംഗം
  • 2020 : കെ.പി.സി.സി വൈസ് പ്രസിഡന്റ്
  • 2019-2021 : തൃശൂർ ഡി.സി.സി അധ്യക്ഷൻ്റെ ചുമതല
  • 2018 : കെ.പി.സി.സി ജനറൽ സെക്രട്ടറി
  • 2004 : കെ.പി.സി.സി അംഗം[10]

മറ്റ് പദവികളിൽ

  • ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം
  • ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ കമ്മിറ്റി അംഗം
  • പ്രിയദർശിനി & രാജീവ് ഗാന്ധി സ്റ്റഡിസെന്റർ ഭാരവാഹി
  • ടെക്നിക്കൽ എഡ്യുക്കേഷണൽ സൊസൈറ്റി ഓഫ് ഇന്ത്യ ഭാരവാഹി[11][12]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [13] [14]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2004 മുകുന്ദപുരം ലോകസഭാമണ്ഡലം ലോനപ്പൻ നമ്പാടൻ സി.പി.എം., എൽ.ഡി.എഫ്. പത്മജ വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-16. Retrieved 2014-01-03.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-21. Retrieved 2014-01-03.
  3. "Padmaja Venugopal, daughter of former Kerala CM K Karunakaran, likely to join BJP from Congress ranks".
  4. https://www.bjp.org/pressreleases/press-release-former-kerala-inc-leader-smt-padmaja-venugopal-joined-bharatiya-janata
  5. https://www.twentyfournews.com/2025/03/24/30-members-in-bjp-national-council.html
  6. https://www.manoramaonline.com/district-news/thrissur/2024/03/08/congress-leader-padmaja-venugopal-bjp-entry.html
  7. https://www.manoramaonline.com/news/latest-news/2024/03/07/padmaja-venugopal-joins-bjp-updates.amp.html
  8. https://keralakaumudi.com/en/news/mobile/news.php?id=1504236&u=30-members-from-kerala-in-national-council-bjp-makes-announcement-1504236
  9. https://cnewslive.com/news/65911/thirty-people-from-kerala-in-bjp-national-council-all-who-filed-nominations-were-elected-jj
  10. https://www.manoramaonline.com/news/latest-news/2024/03/07/padmaja-venugopal-bjp-entry-interview.html
  11. https://www.marunadanmalayalee.com/news/in-depth/k-karunakaran-family-story-367729
  12. https://www.marunadanmalayalee.com/politics/state/padmaja-venugopal-367567
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
  14. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പത്മജ_വേണുഗോപാൽ&oldid=4532782" എന്ന താളിൽനിന്ന് ശേഖരിച്ചത്