പബാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pabag എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പബാഗ്
𐭯𐭠𐭯𐭪𐭩
Shah
A coin with the portrait of Pabag, minted by Ardashir I
ഭരണകാലം205/6 – 207–10
മരണം207–210
മരണസ്ഥലംIstakhr, Pars, Iran
മുൻ‌ഗാമിGochihr
പിൻ‌ഗാമിShapur
അനന്തരവകാശികൾShapur
Ardashir
Denag
മതവിശ്വാസംZoroastrianism
പാർസിന്റെ[പ്രവർത്തിക്കാത്ത കണ്ണി] ഭൂപടം

പബാഗ് (പാഹ്ലവി: 𐭯𐭠𐭯𐭪𐭩, Pāpak/Pābag; New Persian: بابک Bābak), 205/6 മുതൽ തന്റെ മരണം വരെയുള്ള ഏകദേശ കാലഘട്ടമായ 207-10 വരെ പാർസിന്റെ തലസ്ഥാനമായിരുന്ന ഇസ്തഖർ ഭരിച്ചിരുന്ന ഒരു ഇറാനിയൻ രാജകുമാരനായിരുന്നു. അദ്ദേഹം സസാനിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ അർഡാഷിർ ഒന്നാമന്റെ പിതാവായിരുന്നു (അല്ലെങ്കിൽ രണ്ടാനച്ഛൻ). അദ്ദേഹത്തിന്റെ ഭരണാകലശേഷം മൂത്തപുത്രനായ ഷാപൂർ സ്ഥാനാരോഹണം ചെയ്യപ്പെട്ടു.

പാഴ്‌സിന്റെ പശ്ചാത്തലം[തിരുത്തുക]

തെക്കുപടിഞ്ഞാറൻ ഇറാനിയൻ പീഠഭൂമിയിലെ ഒരു പ്രദേശമായ പാർസ് (പേർസിസ് എന്നും അറിയപ്പെടുന്നു) ഇറാനിയൻ ജനതയുടെ തെക്കുപടിഞ്ഞാറൻ ശാഖയായ പേർഷ്യക്കാരുടെ മാതൃരാജ്യമായിരുന്നു.[1] ആദ്യത്തെ ഇറാനിയൻ സാമ്രാജ്യമായ അക്കീമെനിഡുകളുടെ ജന്മസ്ഥലം കൂടിയായിരുന്നു ഇത്.[1] മാസിഡോണിയൻ രാജാവായിരുന്ന മഹാനായ അലക്സാണ്ടർ (ബി.സി. 336–323) അധീനപ്പെടുത്തുന്നതുവരെ ഈ പ്രദേശം സാമ്രാജ്യത്തിന്റെ കേന്ദ്രമായി പ്രവർത്തിച്ചിരുന്നു.[1] ക്രി.മു. 3-ആം നൂറ്റാണ്ടിന്റെ അവസാനമോ രണ്ടാം നൂറ്റാണ്ടിന്റെ പ്രാരംഭമോ മുതൽ, ഹെലനിസ്റ്റിക് സെലൂസിഡ് സാമ്രാജ്യത്തിന്റെ സാമന്തന്മാരായി പ്രാദേശിക രാജവംശങ്ങൾ പാർസിൽ ഭരണം നടത്തി.[2] ഈ രാജവംശങ്ങൾ അക്കീമെനിഡ് കാലഘട്ടത്തിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഫ്രാറ്റാറാക ("നേതാവ്, ഗവർണർ, മുൻ‌ഗാമി") എന്നറിയപ്പെട്ടിരുന്ന പുരാതന പേർഷ്യൻ പദവി വഹിച്ചിരുന്നു.[3] പിന്നീട് ഫ്രാറ്റാറാക വാഡ്ഫ്രഡാഡ് രണ്ടാമന്റെ കീഴിൽ (ബിസി 138) ഇത് ഇറാനിയൻ പാർത്തിയൻ (അർസാസിഡ്) സാമ്രാജ്യത്തിന്റെ സാമന്ത ദേശമായി.[2] തൊട്ടുപിന്നാലെ മിക്കവാറും അർസാസിഡ് രാജാവായ ഫ്രാറ്റെസ് രണ്ടാമന്റെ (ബിസി 132–127) കാലത്ത് ഫ്രാറ്റാറാക്ക എന്ന സ്ഥാനപ്പേര് പേർസിസിലെ രാജാക്കന്മാർ എന്നായി മാറ്റിസ്ഥാപിച്ചു.[4] ഫ്രാറ്ററാക്കയിൽ നിന്ന് വ്യത്യസ്തമായി, പേർസിസ് രാജാക്കന്മാർ ഷാ ("രാജാവ്") എന്ന സ്ഥാനപ്പേര് ഉപയോഗിക്കുകയും ദാരായിനിഡ്സ് എന്ന് മുദ്രകുത്താവുന്ന ഒരു പുതിയ രാജവംശത്തിന് അടിത്തറയിടുകയും ചെയ്തു.[4]

ഉത്ഭവം[തിരുത്തുക]

പുതിയ പേർഷ്യൻ & അറബി ഗ്രന്ഥങ്ങൾ[തിരുത്തുക]

പബാഗും സാസനും ആദ്യത്തെ സസാനിയൻ രാജാവായ അർദാഷിർ ഒന്നാമനും (കാലം: 224-242) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരങ്ങൾ വിവിധ സ്രോതസ്സുകളിൽനിന്നു ലഭ്യമാണ്.[5] മധ്യകാല പേർഷ്യൻ കവിയായിരുന്ന ഫെർഡൌസി (മരണം: 1020) എഴുതിയ ഷഹ്നാമെ ("രാജാക്കന്മാരുടെ പുസ്തകം") അനുസരിച്ച്, ഐതിഹാസിക കയാനിയൻ ഭരണാധികാരികളായ ദാര II, ദാര I, കെയ് ബഹ്മാൻ, എസ്ഫാൻഡിയാർ, വിസ്തസ്പ എന്നിവരുടെ ഒരു പിൻഗാമിയായിരുന്നു സാസൻ.[5]  കായാനിയൻ കുടുംബത്തിൽ പെട്ടതെന്ന സാസന്റെ അവകാശവാദം രൂപകൽപ്പന ചെയ്യപ്പെട്ടത് അർദാഷിർ പുരാതന കയാനിയൻ രാജാക്കന്മാരിൽ നിന്നാണെന്നും അക്കമെനിഡുകളുടെ ഓർമ്മകൾ പ്രതിഫലിപ്പിക്കുന്നതാണെന്നു ന്യായീകരിക്കുന്നതിനുമാണ്.[5]

അലക്സാണ്ടറിനു മുമ്പു ഭരിച്ചിരുന്ന അവസാന കയാനിയൻ രാജാവായ ദാര രണ്ടാമനെക്കുറിച്ചുള്ള വിവരങ്ങൾ അലക്സാണ്ടർ കീഴടക്കിയ സാമ്രാജ്യത്തിലെ അക്കെമെനിഡ് രാജാവായിരുന്ന ഡാരിയസ് മൂന്നാമനെ (കാലം. ബിസി 336–330) അടിസ്ഥാനമാക്കിയുള്ളതാണ്.[5]  ദാര രണ്ടാമന്റെ മകൻ, സാസൻ ("മുതിർന്നയാൾ" എന്ന് വിളിക്കപ്പെടുന്നു) ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും മരണം വരെ അവിടെ പ്രവാസത്തിൽ കഴിയുകയും ചെയ്തു.[5]  അദ്ദേഹത്തിന്റെ പുത്രനേയും, അതുപോലെ തന്നെ സാസൻ ("ഇളയവൻ" എന്നും വിളിക്കപ്പെടുന്നു), ഈ പ്രക്രിയ നാല് തലമുറകളായി ആ കുടുംബത്തിൽ തുടരുകയും ചെയ്തു.[5] ഇതേപ്രകാരം നാമകരണം ചെയ്യപ്പെട്ട കുടുംബത്തിലെ പിൻ‌ഗാമിയായ മറ്റൊരു സസാൻ‌, പാർ‌സിലെ പ്രാദേശിക ഭരണാധികാരിയായിരുന്ന പബാഗിനായി ജോലി ചെയ്‌തു.[5]  പബാഗിന്റെ മകൾ സാസനെ വിവാഹം കഴിക്കുകയും അർദാഷിർ എന്ന പുത്രനു ജന്മം നൽകുകയും ചെയ്തു.[5][6]  ഇതിനുശേഷം, സാസനെക്കുറിച്ച് പരാമർശമില്ല.[5]  അലക്സാണ്ടറിന്റെ വിജയത്തെത്തുടർന്ന് സാസന്റെ പൂർവ്വികർ ഇന്ത്യയിൽ താമസിച്ചിരുന്നതായി ഷഹനാമെ സൂചിപ്പിക്കുന്നു.[5] സാസന്റെ ഇന്തോ-പാർത്തിയൻ ബന്ധം ചൂണ്ടിക്കാണിക്കാൻ ഈ റിപ്പോർട്ട് പണ്ഡിതന്മാർ ഉപയോഗിക്കുന്നു.[5]

മധ്യകാല ഇറാനിയൻ ചരിത്രകാരനായ അൽ-തബാരിയിൽനിന്നുള്ള വിവരങ്ങൾ (മരണം. 923) അനുസരിച്ച്, പസാഗ് സസാന്റെ പുത്രനും റംബിഹിഷ്ത് പാർസിലെ പ്രാദേശിക ഭരണാധികാരികളുടെ രാജവംശമായ ബസ്രാംഗിഡ് കുടുംബത്തിൽ നിന്നുള്ള രാജകുമാരിയുമായിരുന്നു.[7][6] അർബാഷീറിന്റെ പിതാവായി ഈ ചരിത്രകാരൻ പബാഗിനെ അവതരിപ്പിക്കുന്നു.[7] ഫിർഡൌസിയുടെ ഷാഹ്‌നാമിലെപ്പോലെ അൽ-തബാരിയും സസാനെ പാർസിലെ ഒരു വിദേശിയാണെന്ന് വിശേഷിപ്പിക്കുന്നു. എന്നിരുന്നാലും, അദ്ദേഹത്തിൽ നിന്ന് വ്യത്യസ്തമായി, സസാന്റെ ഉത്ഭവ സ്ഥലത്തെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നതേയില്ല.[7]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Wiesehöfer 2000a, പുറം. 195.
  2. 2.0 2.1 Wiesehöfer 2009.
  3. Wiesehöfer 2000b, പുറം. 195.
  4. 4.0 4.1 Shayegan 2011, പുറം. 178.
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 Olbrycht 2016, പുറം. 26.
  6. 6.0 6.1 Frye 1988, പുറങ്ങൾ. 298–299.
  7. 7.0 7.1 7.2 Olbrycht 2016, പുറം. 27.
"https://ml.wikipedia.org/w/index.php?title=പബാഗ്&oldid=3660952" എന്ന താളിൽനിന്ന് ശേഖരിച്ചത്