പി. കരുണാകരൻ
പി. കരുണാകരൻ | |
|---|---|
| ലോക്‌സഭാംഗം | |
| പദവിയിൽ 2014, 2009, 2004 | |
| മുൻഗാമി | ടി.ഗോവിന്ദൻ |
| പിൻഗാമി | രാജ്മോഹൻ ഉണ്ണിത്താൻ |
| മണ്ഡലം | കാസർഗോഡ് |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 20 ഏപ്രിൽ 1945 വയസ്സ്) നീലേശ്വരം, കേരളം |
| രാഷ്ട്രീയ കക്ഷി | സിപിഎം |
| പങ്കാളി | ലൈല |
| കുട്ടികൾ | ദിയ കരുണാകരൻ |
| വസതി | തിരുവനന്തപുരം |
As of സെപ്റ്റംബർ 29, 2026 ഉറവിടം: | |
2004 മുതൽ 2019 വരെ തുടർച്ചയായി മൂന്നു തവണ കാസർഗോഡ് നിന്ന് ലോക്‌സഭാംഗമായിരുന്ന മുതിർന്ന സിപിഎം നേതാവാണ് പി.കരുണാകരൻ. രണ്ട് തവണ തൃക്കരിപ്പൂരിൽ നിന്നും നിയമസഭാംഗമായിരുന്ന കരുണാകരൻ ദേശാഭിമാനി ജനറൽ മാനേജർ, സിപിഎം കാസർഗോഡ് ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2]
ജീവിത രേഖ
[തിരുത്തുക]കാസർഗോഡ് ജില്ലയിലെ നീലേശ്വരം താലൂക്കിലെ കിളിയാലത്ത് കോരൻ്റെയും ചിരുതയുടേയും മകനായി 1945 ഏപ്രിൽ 20 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നേടിയ എംഎ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. കേരളത്തിലെ പഴയകാല സിപിഎം നേതാവും ലോകസഭാ പ്രതിപക്ഷനേതാവുമായിരുന്ന എ.കെ ഗോപാലന്റെയും സുശീല ഗോപാലന്റെയും മകൾ ലൈലയാണ് കരുണാകരന്റെ ജീവിതപങ്കാളി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]വിദ്യാർത്ഥി, യുവജന രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ കരുണാകരൻ 1964-ൽ സിപിഎം അംഗമായി.
1984 മുതൽ 1991 വരെ പാർട്ടിയുടെ കാസർഗോഡ് ജില്ലാ സെക്രട്ടറിയായിരുന്ന കരുണാകരൻ 1985 മുതൽ സിപിഎം സംസ്ഥാന കമ്മിറ്റിയിലും 1991 മുതൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും 2005 മുതൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ 2005 വരെ പാർട്ടി മുഖ പത്രമായ ദേശാഭിമാനിയുടെ ജനറൽ മാനേജരായിരുന്നു.
1977 മുതൽ 1982 വരെ രണ്ടു തവണ തൃക്കരിപ്പൂരിൽ നിന്നും കേരള നിയമസഭാംഗമായിരുന്ന കരുണാകരൻ 2004 മുതൽ 2019 വരെ കാസർഗോഡ് മണ്ഡലത്തിൽ നിന്നും ലോക്‌സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവ് അംഗമായി പ്രവർത്തിക്കുന്നു.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]| വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
|---|---|---|---|---|---|
| 2014 | കാസർഗോഡ് ലോകസഭാമണ്ഡലം | പി. കരുണാകരൻ | സി.പി.എം., എൽ.ഡി.എഫ് | ടി. സിദ്ദിഖ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
| 2009 | കാസർഗോഡ് ലോകസഭാമണ്ഡലം | പി. കരുണാകരൻ | സി.പി.എം., എൽ.ഡി.എഫ്. | ഷാഹിദ കമാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
[തിരുത്തുക]- ↑ "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2014-03-19. Retrieved മേയ് 28, 2010.
- ↑ prsindia
പുറം കണ്ണികൾ
[തിരുത്തുക]- http://india.gov.in/govt/loksabhampdetail.php?mpcode=4178 - Parliament of India website