Jump to content

പി.വി. ഷാജികുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(PV Shajikumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.വി. ഷാജികുമാർ 2017ലെ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

മലയാളത്തിലെ ശ്രദ്ധേയനായ യുവകഥാകൃത്തും തിരക്കഥാകൃത്തുമാണ് പി.വി. ഷാജികുമാർ.[1] കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരവും ന്യൂയോർക്ക് ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[2]

ജീവിതരേഖ

[തിരുത്തുക]

1983 മെയ് 21-ന്‌ കാസർഗോഡ് ജില്ലയിലെ മടിക്കൈയിൽ ജനിച്ചു. അച്ഛൻ കല്ലീങ്കീൽ കുഞ്ഞിക്കണ്ണൻ. അമ്മ തങ്കമണി. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബി.എസ്.സി. ബിരുദവും, കാസർഗോഡ് എൽ.ബി.എസ് എഞ്ചിനീയറിങ് കോളേജിൽ നിന്നും എം.സി.എ ബിരുദവും നേടി. ഇപ്പോൾ മാതൃഭൂമിയിൽ ജോലി ചെയ്യുന്നു. ഭാര്യ മനീഷ നാരായൺ.

പുസ്തകങ്ങൾ

[തിരുത്തുക]

തിരക്കഥകൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • തിരക്കഥയ്ക്കുള്ള വയലാർ രാമവർമ്മ അവാർഡ് (ടേക്ക് ഓഫ്)
  • തിരക്കഥയ്ക്കുള്ള ഷാങ്ഹായ് ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം (ടേക്ക് ഓഫ്)
  • തിരക്കഥയ്ക്കുള്ള ന്യൂയോർക്ക് ഫിലിംഫെസ്റ്റിവൽ അവാർഡ് (കന്യക ടാക്കീസ്)
  • കേരളസാഹിത്യ അക്കാദമി- ഗീതഹിരണ്യൻ എൻഡോവ്‌മെന്റ്
  • കണ്ണൂർ യൂനിവേഴ്സിറ്റി കഥാപുരസ്കാരം(1999,2000,2002)
  • മുട്ടത്തുവർക്കി കലാലയ കഥാ പുരസ്കാരം(2000)
  • രാജലക്ഷ്മി കഥാ അവാർഡ്(2000)
  • പൂന്താനം കഥാ സമ്മാനം(2002)
  • മലയാളം കഥാപുരസ്കാരം(2002)
  • ടി.എസ്. തിരുമുമ്പ് കഥാഅവാർഡ്(2004)
  • മാധ്യമം-വെളിച്ചം കഥാ പുരസ്കാരം(2005)
  • ഭാഷാപോഷിണി കഥാ സമ്മാനം (2008) - വെള്ളരിപ്പാടം എന്ന കഥക്ക്
  • ശാന്തകുമാരൻ തമ്പി പുരസ്കാരം(2008)[5]
  • കുഞ്ഞുണ്ണി മാഷ് സാഹിത്യ പുരസ്കാരം (2008‌) [6]
  • മാധവിക്കുട്ടി പുരസ്‌കാരം
  • ഇ.പി.സുഷമ എൻഡോവ്‌മെന്റ്
  • മലയാള മനോരമ ശ്രീ കഥാപുരസ്‌കാരം
  • കേരള സാഹിത്യ അക്കാദമിയുടെ മികച്ച ചെറുകഥയ്ക്കുള്ള ഗീത ഹിരണ്യൻ പുരസ്കാരം - 2009 - ജനം [7]
  • 2013 ലെ ലീതാ സാഹിത്യ അവാർഡ്
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരം - 2013
  • കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2016-17 വർഷത്തെ സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്‌കാരം
  • WTP Live കഥാപുരസ്‌കാരം 2020
  • സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്‌കാരം 2020

അവലംബം

[തിരുത്തുക]
  1. 1.0 1.1 "പി.വി ഷാജികുമാർ". Archived from the original on 2007-07-13. Retrieved 15 നവംബർ 2008. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "എം ടി ക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്; ഷാജികുമാറിന് യുവസാഹിത്യ പുരസ്‌ക്കാരം". മാതൃഭൂമി. 2013 ഓഗസ്റ്റ് 23. Archived from the original on 2013-08-24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. "കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്‌ടിക്കറ്റ് -മനോരമ ഓൺലൈൻ". Archived from the original on 2012-06-30. Retrieved 2012-01-06.
  4. "കിടപ്പറസമരം - മാതൃഭൂമി ബുക്സ്". Archived from the original on 2012-07-08. Retrieved 2012-05-08. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  5. "SanthakumaranThampi award announced". Retrieved 15 നവംബർ 2008.[പ്രവർത്തിക്കാത്ത കണ്ണി]
  6. "കുഞ്ഞുണ്ണിമാഷ്‌ സാഹിത്യ പുരസ്‌ക്കാരം ഷാജി കുമാറിന്‌". Retrieved 26 മാർച്ച് 2009.[പ്രവർത്തിക്കാത്ത കണ്ണി]
  7. "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. Archived from the original on 2010-05-14. Retrieved 11 May 2010.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പി.വി._ഷാജികുമാർ&oldid=4089873" എന്ന താളിൽനിന്ന് ശേഖരിച്ചത്