പി.എൽ.എക്സ്. 4032

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(PLX4032 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി.എൽ.എക്സ്. 4032

അർബുദത്തിനു കാരണമാകുന്ന ജനിതകഘടകത്തെ നിർവീര്യമാക്കാൻ ലക്ഷ്യമിട്ട് ബ്രിട്ടീഷ് ശാസ്ത്രഞ്ജർ വികസിപ്പിച്ചെടുത്ത മരുന്നാണ് പി.എൽ.എക്സ്. 4032 (PLX 4032). അർബുദത്തിനു കാരണമാകുന്ന ബീ-റാഫ്-ജീനിനെ (B-Raf-gene ) ഈ മരുന്ന് നിർവീര്യമാക്കുമെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. പെനിസിലിന്റെ കണ്ടുപിടിത്തത്തിന് തുല്യമായ കണ്ടെത്തൽ എന്ന് ഈ കണ്ടൂപിടുത്തത്തിനെ വിശേഷിപ്പിക്കുന്നുണ്ട്.

ഏറ്റവും അപകടകാരിയായ ത്വക്കിലെ അർബുദ മുഴകൾക്കെതിരെ ഇത് പ്രയോഗിച്ചപ്പോഴുള്ള ഫലം മികച്ചതായിരുന്നു. പി.എൽ.എക്സ്. 4032 ഉപയോഗിച്ച 32 സ്ത്രീപുരുഷന്മാരിൽ 24 പേരിലും , അർബുദ മുഴയുടെ വലിപ്പം ഗണ്യമായി കുറയുകയും രണ്ടു പേരിൽ മുഴ തീർത്തും അപ്രത്യക്ഷമാകുകയും ചെയ്തു. [1][2]

അവലംബം[തിരുത്തുക]

  1. മലയാളമനോരമ 2010 സെപ്റ്17 വെള്ളി, പേജ് 5 , കൊച്ചി എഡിഷൻ.
  2. http://telegraph.co.uk/news/judithpotts/100053673/is-plx-4032-the-latest-step-towards-curing-cancer/
"https://ml.wikipedia.org/w/index.php?title=പി.എൽ.എക്സ്._4032&oldid=3089457" എന്ന താളിൽനിന്ന് ശേഖരിച്ചത്