പി.എ. അനീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P.a.anish എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.എ. അനീഷ്
തൊഴിൽഎഴുത്തുകാരൻ, അധ്യാപകൻ
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും, മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ
വെബ്സൈറ്റ്
www.naakila.blogspot.com

മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ്‌ പി.എ. അനീഷ് . [1] ആനുകാലികങ്ങളിലും[2] ഓൺ‌ലൈൻ പ്രസിദ്ധീകരണങ്ങളിലും[3] കവിതകളെഴുതുന്നു.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക, നാലാമിടം (എഡിറ്റർ സച്ചിദാനന്ദൻ),ചിന്ത പബ്ലിക്കേഷൻസിന്റെ പുതുകാലം പുതുകവിതകൾ എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലടി സംസ്കൃതസർവകലാശാലാ യുവജനോത്സവത്തിൽ (2005)കവിതയ്ക്ക് ഒന്നാം സ്ഥാനം[1] ലഭിച്ചിട്ടുണ്ട്. "കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും" (സൈകതം ബുക്സ്)[4] ആണ് ആദ്യകവിതാ സമാഹാരം

ജീവിതരേഖ[തിരുത്തുക]

1980 മാർച്ച് 12 നു തൃശ്ശൂർ ജില്ലയിലെ എളനാട്ടിൽ ‍ ജനിച്ചു. ഗവൺമെന്റ് ഹൈസ്കൂൾ പഴയന്നൂർ ,കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയ്നിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു.ഭാര്യ നൈസി. ഒരു മകനുണ്ട്.

പുസ്തകങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കവിതക്കുള്ള വൈലോപ്പിള്ളിസാഹിത്യ പുരസ്കാരം (2010)[5][6][7]
  • 2010 ൽ പ്രസിദ്ധീകരിച്ച മികച്ച 40 പുസ്തകങ്ങളിലൊന്നായി കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും എന്ന കൃതി ഇന്ത്യാടുഡേ(2011 ജനുവരി 12) തിരഞ്ഞെടുത്തു[4]
  • യുവധാര സാഹിത്യപുരസ്കാര സമിതിയുടെ പ്രത്യേക പരാമർശം (2004 ആഗസ്റ്റ്)[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "പി.എ. അനീഷ്". Retrieved 9 മെയ് 2011. {{cite web}}: Check date values in: |accessdate= (help)
  2. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2003 ജൂലായ് 20
  3. ഹരിതകം.കോം[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 4.2 "സൈകതം ബുക്സ്". Archived from the original on 2011-05-14. Retrieved 19 ജൂൺ 2011.
  5. "വൈലോപ്പിള്ളി പുരസ്‌കാരം പി.എ. അനീഷിന്". Retrieved 10 മെയ് 2011. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  6. "Vyloppilly's contributions to Malayalam literature hailed". Archived from the original on 2011-08-09. Retrieved 16 May 2011.
  7. "പി.എ.അനീഷിന് വൈലോപ്പിള്ളി സാഹിത്യ പുരസ്‌കാരം". Archived from the original on 2011-05-12. Retrieved 10 മെയ് 2011. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.എ._അനീഷ്&oldid=3661072" എന്ന താളിൽനിന്ന് ശേഖരിച്ചത്