പി. ഷൺമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. Shanmugam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി. ഷൺമുഖം


പോണ്ടിച്ചേരി മുഖ്യമന്ത്രി
പദവിയിൽ
2000 മാർച്ച് 22 – 2001 ഒക്റ്റോബർ 27
ഗവർണർ രജനി റായ്
മുൻ‌ഗാമി ആർ.വി. ജാനകീരാമൻ
പിൻ‌ഗാമി എൻ. നാഗസ്വാമി

പോണ്ടിച്ചേരി ലോക്സഭാംഗം
പദവിയിൽ
1980–1991
പ്രധാനമന്ത്രി ഇന്ദിര ഗാന്ധി,
രാജീവ് ഗാന്ധി
മുൻ‌ഗാമി അരവിന്ദ ബാല പജനോർ
പിൻ‌ഗാമി എം.ഒ.എച്ച്. ഫറൂഖ്
ജനനം1927 മാർച്ച് 25(1927-03-25)
മരണം2013 ഫെബ്രുവരി 2(2013-02-02) (പ്രായം 85)
കാരൈക്കൽ
ദേശീയത ഇന്ത്യ
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായിരുന്നു പി. ഷൺമുഖം(1927 - 2 ഫെബ്രുവരി 2013). 1954 മുതൽ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1980 മുതൽ മൂന്നുതവണ പുതുച്ചേരിയിൽനിന്നുള്ള പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ചെറിയ കാലയളവുകളിലായി രണ്ടുതവണ മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1978 മുതൽ കാൽനൂറ്റാണ്ടോളം പുതുച്ചേരി കോൺഗ്രസ് പ്രസിഡന്റുസ്ഥാനം വഹിച്ച യാനത്തു നിന്ന് ജനവിധി നേടി 2000-2001 വർഷം മുഖ്യമന്ത്രിയായി. പിന്നീട് 2001-ൽ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി. എങ്കിലും ആറുമാസത്തിനകം ജനവിധിനേടാൻ കഴിയാഞ്ഞതിനാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി എൻ. രംഗസ്വാമിക്കായി അവസരം ഒഴിഞ്ഞു. 1969-1973 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായും ചുമതല വഹിച്ചു. 2001 വരെ എ.ഐ.സി.സി. പ്രവർത്തക സമിതിയിലെ സ്ഥിരംക്ഷണിതാവായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._ഷൺമുഖം&oldid=2679428" എന്ന താളിൽനിന്നു ശേഖരിച്ചത്