പി. രാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. Raman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളാണ്‌ പി. രാമൻ‌‍.1999-ൽ തൃശ്ശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച 'പുതുമൊഴിവഴികൾ'എന്ന പുസ്തകത്തിലും,1999-ൽ തന്നെ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി. രാമന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്[1].

ജീവിതരേഖ[തിരുത്തുക]

1972-ൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു. പട്ടാമ്പി ഗവ.സംസ്കൃത കോളോജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദം. ഇപ്പോൾ ഹയർസെക്കൻ്ററി മലയാളം അധ്യാപകൻ. കവിയും നോവലിസ്റ്റുമായ സന്ധ്യ എൻ. പി. യാണ് ജീവിതപങ്കാളി. മക്കൾ ഹൃദയ്, പാർവ്വതി.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ[തിരുത്തുക]

  • കനം(2000, കറന്റ് ബുക്സ്,തൃശ്ശൂർ)
  • തുരുമ്പ്(2006, ഡി.സി.ബുക്സ്,കോട്ടയം)

‍*ഭാഷയും കുഞ്ഞും (2013, കറന്റ് ബുക്സ്, തൃശൂർ)

  • രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് (2017, മാതൃഭൂമി ബുക്സ്)
  • പിന്നിലേക്കു വീശുന്ന കാറ്റ് (2020, ഡി.സി. ബുക്സ്)
  • ഇരട്ടവാലൻ (2021, ഡി.സി. ബുക്സ്)
  • മായപ്പൊന്ന് (പരിഭാഷ-ജയമോഹൻ ടെ തമിഴ്കഥകൾ) ( 2021, മാതൃഭൂമി)
  • കവിനിഴൽമാല (കവിതാ വിമർശം) ( 2022, ഡി.സി. ബുക്സ്)
  • കുളത്തിലെ നക്ഷത്രം എങ്ങനെ കെടുത്തും? (കവിതാ പരിഭാഷ)(2022, സമൂഹ് കൊച്ചി)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കനം എന്ന കൃതിക്ക് 2001-ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരം[2][3]
  • രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് എന്ന കൃതിക്ക് 2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[4]
  • മഹാകവി പി. സാഹിത്യ പുരസ്കാരം, 2022
  • പി. സ്‌മാരക കവിതാ പുരസ്കാരം,2019
  • അയനം എ. അയ്യപ്പൻ കവിതാ പുരസ്കാരം, 2019
  • കെ. വി. തമ്പി പുരസ്കാരം, 2022
  • ദേശാഭിമാനി കവിതാ പുരസ്കാരം, 2017

അവലംബം[തിരുത്തുക]

  1. http://www.universityofcalicut.info/syl/Malayalam_Sylla_16.pdf Archived 2013-02-27 at the Wayback Machine. പേജ് 59
  2. http://www.keralasahityaakademi.org/ml_aw20.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-15. Retrieved 2012-03-12.
  4. "മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". 15 ഫെബ്രുവരി 2021. Archived from the original on 2021-02-15. Retrieved 15 ഫെബ്രുവരി 2021.
"https://ml.wikipedia.org/w/index.php?title=പി._രാമൻ&oldid=3826689" എന്ന താളിൽനിന്ന് ശേഖരിച്ചത്