പി. മഹേശ്വരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. Maheswari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചാനൻ മഹേശ്വരി
ജനനം1904, നവംബർ 9
മരണം1966, മേയ് 18
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്സസ്യഭ്രൂണശാസ്ത്രജ്ഞൻ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസസ്യശാസ്ത്രം

ഒരു ഇന്ത്യൻ സസ്യഭ്രൂണശാസ്ത്രജ്ഞനാണ് പി. മഹേശ്വരി എന്ന പഞ്ചാനൻ മഹേശ്വരി [1](1904, നവംബർ 9 - 1966 മേയ് 18)[2][3]. ആധുനിക ഭ്രൂണശാസ്ത്രത്തിന്റെ പിതാവ് എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. ടെസ്റ്റ് ട്യൂബ് ഫെർട്ടിക്കലൈസേഷൻ സപുഷ്പികളിൽ പ്രായോഗികമാക്കിയത് പി. മഹേശ്വരിയാണ്.

ജീവിതരേഖ[തിരുത്തുക]

1904, നവംബർ 9-ന് ജയ്പ്പൂരിൽ ജനിച്ചു. വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു മഹേശ്വരിയുടെ ബാല്യം. ജയ്പ്പൂരിലെ മെട്രിക്കുലേഷൻ പൂർത്തിയാക്കിയശേഷം അലഹാബാദ് യൂണിവേഴ്‌സിറ്റിക്കു കീഴിലെ ഇർവിംഗ് ക്രിസ്റ്റ്യൻ കോളേജിൽ ബിഎസ്‌സിക്ക് ചേർന്നു. അമേരിക്കൻ മിഷണറിയായിരുന്ന അദ്ധ്യാപകൻ വിൻഫീൽഡ് സ്‌കോട്ട് ഡഡ്ജിയോൺ അദ്ദേഹത്തിന് സഹായമേകി. തുടർന്ന് എംഎസ്‌സി, ഡിഎസ്‌സി ബിരുദങ്ങൾ ഇദ്ദേഹം നേടി. സസ്യശാസ്ത്രത്തിൽ അദ്ദേഹം ധാരാളം പ്രബന്ധങ്ങൾ ഡൽഹി സർവ്വകലാശാലയിൽ അവതരിപ്പിച്ചു. ഡൽഹി സർവ്വകലാശാല പി.മഹേശ്വരിക്ക് ഡോക്ടറേറ്റ് ബിരുദം നൽകി.അന്താരാഷ്ട്ര സസ്യശാസ്ത്രസമ്മേളനങ്ങൾക്ക് ഇന്ത്യൻ പ്രധിനിധിയായി പി.മഹേശ്വരിക്ക് പലതവണ ക്ഷണം ലഭിച്ചിട്ടൂണ്ട്. 1950-ൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ മുഖ്യ സംഘാടകൻ പി.മഹേശ്വരി ആയിരുന്നു.ഇന്ത്യൻ ബോട്ടാണിക്കൽ സൊസൈറ്റി എന്നൊരു സംഘടനക്ക് അദ്ദേഹം രൂപം കൊടുത്തിട്ടുണ്ട്.

സപുഷ്പികളുടെ ആന്തരികബാഹ്യ ഘടനയും, ഭ്രൂണശാസ്ത്രവും മഹേശ്വരി ആഴമായി മനസ്സിലാക്കിയിരുന്നു. 1931 മുതൽ ആഗ്ര കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. അവിടെ അദ്ദേഹം ഭ്രൂണശാസ്ത്രഗവേഷണത്തിനായി പ്രത്യേക വിഭാഗം ആരംഭിച്ചു. സൂക്ഷ്മദർശിനിയും മൈക്രോടോമും ഉപയോഗിച്ച് മഹേശ്വരി നിരവധി സ്ലൈഡു മാതൃകകൾ നിർമ്മിച്ചു. അതിലൂടെ ഭ്രൂണ വളർച്ചയുടെ തുടർഘട്ടങ്ങൾ വ്യക്തമാക്കുന്ന നിഗമനങ്ങളിൽ അദ്ദേഹം എത്തിച്ചേർന്നു. 1936-ൽ യൂറോപ്പിലും, ഇംഗ്ലണ്ടിലും എത്തിച്ചേർന്ന മഹേശ്വരി മറ്റു ശാസ്ത്രജ്ഞരുമായി അടുപ്പമുണ്ടാക്കി. 1939-ൽ ഭാരതത്തിൽ തിരിച്ചെത്തുകയും തുടർന്ന് ഡാക്ക യൂണിവേഴ്‌സിറ്റിയിലും 1949 മുതൽ മഹേശ്വരി ഡൽഹി യൂണിവേഴ്‌സിറ്റിയിലും സസ്യഭ്രൂണവിജ്ഞാനത്തിനായി പ്രവർത്തനങ്ങൾ നടത്തി.

മേയ് 18-ന് അദ്ദേഹം മരിച്ചു

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ / ആദരവ്[തിരുത്തുക]

പുതുതായി കണ്ടെത്തിയ സസ്യങ്ങൾക്ക് ഇദ്ദേഹത്തോടുള്ള സ്മരണാർഥം പാഞ്ചനേനിയ ജയ്പൂരിയെൻസിസ് (Panchanania Jaipuriensis), ഐസൊറ്റെസ് പഞ്ചാനനി (Isoetes panchanani) എന്നീ നാമങ്ങൾ നൽകിയിരുന്നു[4].

  • ഇന്ത്യൻ അക്കാഡമി ഓഫ് സയൻസ് ഫെല്ലോഷിപ്പ് നൽകി.
  • റോയൽ സൊസൈറ്റി ഓഫ് സയൻസിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. പി. മഹേശ്വരി ജീവചരിത്രക്കുറിപ്പ്, ലൂക്ക സയൻസ് പോർട്ടൽ
"https://ml.wikipedia.org/w/index.php?title=പി._മഹേശ്വരി&oldid=3896387" എന്ന താളിൽനിന്ന് ശേഖരിച്ചത്