പി.വി.കെ. പനയാൽ
ജനനം | 1949 കാസർകോട് ജില്ല |
---|---|
തൂലികാ നാമം | പി.വി.കെ. പനയാൽ |
തൊഴിൽ | സാഹിത്യകാരൻ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യൻ |
പി.വി.കെ. പനയാൽ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന മലയാള സാഹിത്യകാരന്റെ യഥാർത്ഥ പേര് പി.വി.കുഞ്ഞിക്കണ്ണൻ എന്നാണ്. ഇദ്ദേഹം കാസർകോട് ജില്ലയിലെ പനയാൽ ഗ്രാമത്തിൽ 1949-ലാണ് ജനിച്ചത്. പ്രൈമറി സ്‌കൂൾ പ്രധാന അധ്യാപകനായി പ്രവർത്തിച്ച് സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു. പുരോഗമനകലാ സാഹിത്യസംഘം കാസർകോട് ജില്ലാ പ്രസിഡന്റാണ്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത എ.കെ.ജി. എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് ഇദ്ദേഹമാണ്. [1].
വ്യക്തിജീവിതം
[തിരുത്തുക]വി.അമ്പു പിതാവും പി.വി.മാധവി മാതാവുമാണ്.
കൃതികൾ
[തിരുത്തുക]- തലമുറകളുടെ ഭാരം (നോവൽ)
- സൂര്യാപേട്ട് (നോവൽ)
- ഖനിജം (നോവൽ)
- അടിത്തട്ടിലെ ആരവങ്ങൾ (കഥാസമാഹാരം) [2]
പുരസ്കാരങ്ങൾ
[തിരുത്തുക]‘തലമുറകളുടെ ഭാരം’ എന്ന നോവലിന് ചെറുകാട് അവാർഡ് ലഭിച്ചിട്ടുണ്ട്. ‘സൂര്യാപേട്ട്’ എന്ന നോവലിന് അബുദാബി ശക്തി അവാർഡ് ലഭിച്ചു. നാടകരചനയ്‌ക്ക് സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2009-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[3].
അവലംബം
[തിരുത്തുക]- ↑ http://www.malayalasangeetham.in/movie.php?i=3923[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-13.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.keralasahityaakademi.org/pdf/ksaaward2009.pdf
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- പുഴ.കോം Archived 2012-08-13 at the Wayback Machine.