പി.കെ. രാജശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P.K. Rajasekharan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. കെ. രാജശേഖരൻ
ജനനം (1966-02-21) 21 ഫെബ്രുവരി 1966  (57 വയസ്സ്)
തിരുവനന്തപുരം, ഇന്ത്യ
Occupationസാഹിത്യനിരൂപകൻ, വിമർശകൻ,പത്രപ്രവർത്തകൻ, അദ്ധ്യാപകൻ,പ്രസംഗകൻ
Languageമലയാളം
Nationalityഭാരതീയൻ
Genreസാഹിത്യവിമർശനം, ലേഖനം
Notable awardsകേരളസാഹിത്യ അക്കാദമി അവാർഡ്, വിലാസിനി അവാർഡ്, തോപ്പിൽ രവി അവാർഡ്
Spouseഡോ. രാധിക സി നായർ

വിമർശകൻ, സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണു് പി.കെ. രാജശേഖരൻ. ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. മാതൃഭുമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയ "വാക്കിന്റെ മൂന്നാംകര" എന്ന ലേഖന പരമ്പര ഏറെ സഹൃദയശ്രദ്ധ പിടിച്ചുപറ്റി. ഇത് പിന്നീട് ഡിസി ബുക്സ് ഗ്രന്ഥരൂപത്തിൽ പുറത്തിറക്കുകയും ചെയ്തു. ദളിത്‌വാദത്തെ കുറിച്ച് അദ്ദേഹമെഴുതിയ ലേഖനം ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.[1]

വ്യക്തി വിവരം[തിരുത്തുക]

1966 ഫെബ്രുവരി 21ന് തിരുവനന്തപുരം ജില്ലയിലെ മലയൻകീഴിനടുത്തുളള കരിപ്പൂരിൽ ജനിച്ചു. യൂണിവേഴ്സിറ്റി കോളേജ്, കാര്യവട്ടം സർവ്വകലാശാലാ കാമ്പസ് എന്നിവടങ്ങളിൽ പഠിച്ചു. കേരള സർവകലാശാലയിൽ നിന്ന് പി എച്ച് ഡി നേടി. ഇപ്പോൾ മാതൃഭൂമിയുടെ തിരുവന്തപുരം എഡിഷനിൽ പത്രാധിപ സമിതിയംഗം (ചീഫ് സബ് എഡിറ്റർ).[2]

കൃതികൾ[തിരുത്തുക]

  • പിതൃഘടികാരം : ഒ വി വിജയന്റെ കലയും ദർശനവും
  • അന്ധനായ ദൈവം : മലയാളനോവലിന്റെ നൂറുവർഷങ്ങൾ
  • ഏകാന്തനഗരങ്ങൾ : ഉത്തരാധുനിക മലയാള സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം
  • നിശാസന്ദർശനങ്ങൾ
  • വാക്കിന്റെ മൂന്നാംകര
  • നരകത്തിന്റെ ഭൂപടങ്ങൾ
  • ബുൿസ്റ്റാൾജിയ : ഒരു പുസ്തകവായനക്കാരന്റെ ഗൃഹാതുരത്വങ്ങൾ

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.കെ._രാജശേഖരൻ&oldid=3760511" എന്ന താളിൽനിന്ന് ശേഖരിച്ചത്