പി.കെ. നാരായണൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P.K. Narayanan Nambiar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.കെ. നാരായണൻ നമ്പ്യാർ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിഎം. കുമാരൻ
പിൻഗാമിവി.വി. ദക്ഷിണാമൂർത്തി
മണ്ഡലംപേരാമ്പ്ര
വ്യക്തിഗത വിവരങ്ങൾ
ജനനം(1928-07-00)ജൂലൈ , 1928
മരണം8 ജൂൺ 2003(2003-06-08) (പ്രായം 74)
രാഷ്ട്രീയ കക്ഷിപിഎസ്പി
പങ്കാളിരാജലക്ഷ്മി
കുട്ടികൾ1
മാതാപിതാക്കൾ
  • കോടിയത്ത് കുഞ്ഞപ്പനായർ (അച്ഛൻ)
As of ഡിസംബർ 1, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.കെ. നാരായണൻ നമ്പ്യാർ (ജീവിതകാലം: ജൂലൈ 1928 - 8 ജൂൺ 2003)[1]. പേരാമ്പ്ര നിയമസഭാമണ്ഡലത്തിൽ[2] നിന്നും പി.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്. രണ്ടാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു നമ്പ്യാർ[3]. ആദ്യകാലത്ത് സ്റ്റുഡന്റ് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന നമ്പ്യാർ പിന്നീട് കോൺഗ്രസിൽ ചേരുകയും ഒടുവിൽ പിഎസ്പിയിൽ എത്തുകയുമായിരുന്നു. കോടിയത്ത് കുഞ്ഞപ്പനായരാണ് പിതാവ്, ഡോ. രാജലക്ഷ്മിയാണ് ഭാര്യ; ഡോ. മഞ്ജുഷ ഏകമകളാണ്.

വഹിച്ച പദവികൾ[തിരുത്തുക]

  • രണ്ടാം കേരളനിയമസഭ അംഗം - പേരാമ്പ്ര (പിഎസ്പി)
  • പ്രസിഡന്റ് മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് -1953 മുതൽ
  • ജനറൽ സെക്രട്ടറി - പിഎസ്പി സംസ്ഥാന കമ്മിറ്റി
  • അംഗം - യു.ഡി.എഫ്. ഏകോപന സമിതി
  • വൈസ് പ്രസിഡന്റ് - സ്റ്റേറ്റ് ഹൗസിംഗ് ഫെഡറേഷൻ
  • മാനേജർ - പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2020-12-01.
  2. "Members - Kerala Legislature". Retrieved 2020-12-01.
  3. "ഇലകളിലൂടെ ചിരിക്കുന്ന പ്രിയതമൻ". Retrieved 2020-12-01.
"https://ml.wikipedia.org/w/index.php?title=പി.കെ._നാരായണൻ_നമ്പ്യാർ&oldid=3989509" എന്ന താളിൽനിന്ന് ശേഖരിച്ചത്