പി.കെ. കുഞ്ഞ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P.K. Kunju എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.കെ. കുഞ്ഞ്
കേരളത്തിലെ ധനകാര്യവകുപ്പ് മന്ത്രി
ഓഫീസിൽ
മാർച്ച് 6 1967 – മേയ് 13 1969
മുൻഗാമിആർ. ശങ്കർ
പിൻഗാമിഎൻ.കെ. ശേഷൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമികെ.ഒ. അയിഷാ ബായ്
പിൻഗാമിതുണ്ടത്തിൽ കുഞ്ഞ്കൃഷ്ണ പിള്ള
മണ്ഡലംകായംകുളം
ഓഫീസിൽ
ഫെബ്രുവരി 2 1960 – സെപ്റ്റംബർ 10 1964
മുൻഗാമിജി. കാർത്തികേയൻ
പിൻഗാമിപി. ഉണ്ണികൃഷ്ണപിള്ള
മണ്ഡലംകൃഷ്ണപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം1906 (1906)
മരണംജൂൺ 24, 1979(1979-06-24) (പ്രായം 72–73)
രാഷ്ട്രീയ കക്ഷിപി.എസ്.പി.
As of ഒക്ടോബർ 13, 2022
ഉറവിടം: കേരളനിയമസഭ

കേരള സംസ്ഥാനത്തിന്റെ മുൻ ധനകാര്യമന്ത്രിയും ദീർഘകാലം നിയമസഭാ സാമജികനുമായിരുന്ന പൊതു പ്രവർത്തകനാണ് പി.കെ. കുഞ്ഞ്(1906 - 24 ജൂൺ 1979). 1937 ലെ ശ്രീ മൂലം അസംബ്ലിയിലും 1948 - 49 ലെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലും 1954 ലെ തിരു കൊച്ചി അസംബ്ലിയിലും അംഗമായിരുന്നു. രണ്ടാം കേരള നിയമസഭയിലേക്ക് കൃഷ്ണപുരത്തു നിന്നും പ്രജാസഭാ സോഷ്യലിസ്റ്റ് പാർട്ടി പ്രതിനിധിയായും മൂന്നാം നിയമസഭയിലേക്ക് കായംകുളത്തു നിന്ന് എസ്.എസ്.പി സ്ഥാനാർത്ഥിയായും വിജയിച്ചു. ഇദ്ദേഹം ധന മന്ത്രിയായിരിക്കുമ്പോഴാണ് കേരള സംസ്ഥാന ഭാഗ്യക്കുറി സ്ഥാപിക്കുന്നത്.[1]

ജീവിതരേഖ[തിരുത്തുക]

ഇന്റർമീഡിയറ്റ് വരെ പഠിച്ചിട്ടുണ്ട്. 6 മാർച്ച് 1967 മുതൽ 13 മേയ് 1969 വരെ ധന മന്ത്രിയായും 1954 ൽ തൊഴിൽ, തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രിയായും (തിരു കൊച്ചി അസംബ്ലിയിൽ)പ്രവർത്തിച്ചു. അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് വിപ്പായി തിരുവിതാംകൂർ ഇസംബ്ലിയിൽ പ്രവർത്തിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി, തിരു - കൊച്ചി മുസ്ലീം ലീഗ് പ്രസിഡന്റ്, പ്രജാസഭാ സോഷ്യലിസ്റ്റ് പാർട്ടി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കായംകുളം എം.എസ്.എം കോളേജ് സ്ഥാപിച്ചു. വൈക്കം സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്തു. ട്രേഡ് യൂണിയൻ സമരങ്ങളിൽ പങ്കെടുത്ത് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചു. 1940 ൽ കോൺഗ്രസിൽ നിന്നു രാജി വച്ച് 1953 ൽ പ്രജാസഭാ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു.[2]

രാജ്യാഭിമാനി (പത്രം), സ്വരാജ് (വാരിക), കേരള ജനത (പത്രം) എന്നിവയുടെ പത്രാധിപരായിരുന്നു

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-02. Retrieved 2013-07-04.
  2. http://www.niyamasabha.org/codes/members/m355.htm
"https://ml.wikipedia.org/w/index.php?title=പി.കെ._കുഞ്ഞ്&oldid=3798656" എന്ന താളിൽനിന്ന് ശേഖരിച്ചത്