ഓവോവിവിപാരിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ovoviviparity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജീവികൾ പ്രജനനത്തിനായി മുട്ടകൾ അവയുടെ ശരീരത്തിനകത്തു വെച്ച് വിരിയിച്ച് പ്രസവിക്കുന്ന രീതിയാണ് ഓവോവിവിപാരിറ്റി. മൃഗങ്ങളിലെ പുനരുൽപാദന രീതിയായ ഓവോവിവിപാരിറ്റിയിലൂടെ മത്സ്യങ്ങളും പാമ്പുകളും ഉൾപ്പെടെയുള്ള ചില ജീവജാലങ്ങൾ ഈ രീതിയിലാണ് പ്രജനനം നടത്തുന്നത്. പെൺജീവിയുടെ ശരീരത്തിനുള്ളിൽ വെച്ച് അണ്ഡ-ബീജ സം‌യോജനം നടന്ന മുട്ട അവയുടെ ശരീരത്തിനുള്ളിൽ വെച്ചു തന്നെ വിരിയിച്ച് പ്രസവിക്കുന്ന രീതിയാണിത്. മുട്ടകൾക്കുള്ളിൽ വളരുന്ന ഭ്രൂണങ്ങൾ വിരിയിക്കാൻ തയ്യാറാകുന്നതുവരെ അമ്മയുടെ ശരീരത്തിൽ നിലനിൽക്കും. ഈ പുനരുൽപാദന രീതി വിവിപാരിറ്റിക്ക് സമാനമാണെങ്കിലും ഭ്രൂണങ്ങൾക്ക് അമ്മയുമായി മറുപിള്ള ബന്ധമില്ല. കൂടാതെ അവയുടെ പോഷണം ഒരു മഞ്ഞക്കരുയിൽ നിന്ന് ലഭിക്കും.

"https://ml.wikipedia.org/w/index.php?title=ഓവോവിവിപാരിറ്റി&oldid=3256825" എന്ന താളിൽനിന്ന് ശേഖരിച്ചത്