ഔട്സ്പോകൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(OutSpoken എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ ആദ്യത്തെ പണം കൊടുത്തുവാങ്ങാവുന്ന സ്ക്രീൻ വായിച്ചുതരുന്ന സോഫ്റ്റ്‍വെയറാണ് ഔട്സ്പോകൺ. ഇതിന് ഒരു ഗ്രാഫിക്കൽ ഇന്റർഫേസ് ഉണ്ടായിരുന്നു. ഇതിൽ മൗസ് പോയിന്റർ റിവ്യൂ കർസറായി ഉപയോഗപ്പെടുത്തിയിരുന്നു. ബെർക്കിലി സിസ്റ്റത്തിലെ വെസ് ബോയ്ഡും ബ്രൂസ് ബെർഖാൾട്ടറും ചേർന്നാണ് മാക്കിന്റോഷ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുവേണ്ടിയുള്ള പതിപ്പ് 1989 ൽ നിർമ്മിച്ചത്. വോയിസ് ഓവർ എന്ന സോഫ്വ്‌വയർ വരുന്നതിനു മുൻപ് മക്കിന്റോഷിൽ ലഭ്യമായിരുന്നു ഒരേ ഒരു സ്കീൻ റീഡർ ആയിരുന്നു ഔട്‌സ്പോകൺ. 1994-ൽ വിന്റോസ് 3.1 വേർഷനു വേണ്ടി ഉള്ള ഔട്സ്പോകൺ പതിപ്പും പുറത്തിറങ്ങി. വിന്റോസിൽ ലഭ്യമായ ഏറ്റവും നല്ല സ്കീൻ റീഡറായി ഔട്സ്പോക്കൺ പേരെടുക്കുകയുണ്ടായി.[1]. ബെൻ ഡ്രീസും പീറ്റർ കോണും ചേർന്നായിരുന്നു വിന്റോസ് പതിപ്പ് വികസിപ്പിച്ചെടുത്തത്. മാർക്ക് സട്ടനും ജോഷ്വ മിയേലും അതിന്റെ സമ്പർക്കമുഖം ഡിസൈൻ ചെയ്യുന്നതിൽ പങ്കാളികളായി.

1996-ൽ നെതർലാന്റിലെ ആല്വാ ആക്സസ് ഗ്രൂപ്പ് ഔട്സ്പോക്കണെ ഏറ്റെടുത്തു. 2005 സെപ്റ്റമ്പറിൽ ഓപ്റ്റലെക് എന്ന കമ്പനി ആല്വാ ആക്സസ് ഗ്രൂപ്പിനെ സ്വന്തമാക്കി. [2]

അവലംബം[തിരുത്തുക]

  1. Screen Review Programs: Comprehensive Reviews of Speech Access Programs for the Blind Archived 2016-03-09 at the Wayback Machine." Edited by David Andrews, Copyright 1995, The National Federation of the Blind
  2. Joint press release from Optilec and VisionCue dated June 20, 2007, retrieved from www.axistive.com/optelec-and-visioncue-announce-strategic-alliance.html Archived 2013-09-27 at the Wayback Machine. November 16, 2011.
"https://ml.wikipedia.org/w/index.php?title=ഔട്സ്പോകൺ&oldid=3627322" എന്ന താളിൽനിന്ന് ശേഖരിച്ചത്